8th Pay Commission: ഗ്രാറ്റുവിറ്റി 75 ലക്ഷം, ഒആർഒപി നടപ്പിലാക്കണം; പെൻഷൻകാരുടെ ആവശ്യങ്ങൾ ഇതെല്ലാം
8th Pay Commission Pensioners Demand: 2026 ജനുവരി മുതൽ അതുവരെയുള്ള തുക കുടിശ്ശിക ഇനത്തിൽ ലഭിക്കുന്നതായിരിക്കും. അടിസ്ഥാനശമ്പളത്തിലെ വർദ്ധനവ്, കുടുംബയൂണിറ്റ്, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങി വിവിധ ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ കമ്മിഷന് മുമ്പിൽ വച്ചിരിക്കുന്നത്. ഇവ അംഗീകരിക്കപ്പെട്ടാൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകും

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുംതോറും ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കയും വർദ്ധിക്കുകയാണ്. ശമ്പളപരിഷ്കരണത്തിന് 2027 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ 2026 ജനുവരി മുതൽ അതുവരെയുള്ള തുക കുടിശ്ശിക ഇനത്തിൽ ലഭിക്കുന്നതായിരിക്കും. അടിസ്ഥാനശമ്പളത്തിലെ വർദ്ധനവ്, കുടുംബയൂണിറ്റ്, ഫിറ്റ്മെന്റ് ഫാക്ടർ തുടങ്ങി വിവിധ ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ കമ്മിഷന് മുമ്പിൽ വച്ചിരിക്കുന്നത്. ഇവ അംഗീകരിക്കപ്പെട്ടാൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകും.
പെൻഷൻകാരുടെ ആവശ്യങ്ങൾ
ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം മുൻനിർത്തി നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി കമ്മിഷന് നിവേദനം നൽകിയിരുന്നു. ഇതിൽ പ്രധാനമായും പെൻഷൻകാരുടെ ആവശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാറ്റുവിറ്റി പരിധി ഉയർത്തണമെന്നതാണ് ആവശ്യങ്ങളിൽ പ്രധാനം. നിലവിലെ 25 ലക്ഷം രൂപയിൽ നിന്ന് ഗ്രാറ്റുവിറ്റി പരിധി 75 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ: ഡിഎ ഒഴിവാക്കുമോ? ആശങ്കയിൽ ജീവനക്കാർ, ഇത്തവണ 60 ശതമാനത്തിലേക്ക്
കൂടാതെ, നിലവിലുള്ള എൻപിഎസ്, യുപിഎസ് എന്നിവ നിർത്തലാക്കി പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. പെൻഷൻ കമ്മ്യൂട്ടേഷൻ തുക തിരിച്ചുപിടിക്കുന്ന കാലയളവ് 11 വർഷമായി കുറയ്ക്കണമെന്ന ആവശ്യവും ശ്രദ്ധേയമാണ്. നിലവിൽ 15 വർഷമാണ്.
സായുധ സേനാംഗങ്ങൾക്ക് നൽകുന്ന ‘വൺ റാങ്ക് വൺ പെൻഷൻ’ മാതൃകയിൽ സിവിലിയൻ പെൻഷൻകാർക്കും ഒരേ പദവിയിൽ വിരമിക്കുന്നവർക്ക് ഒരേ പെൻഷൻ ഉറപ്പാക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അധിക പെൻഷൻ ആനുകൂല്യം 80 വയസ്സിന് പകരം 65 വയസ്സ് മുതൽ ആരംഭിക്കണം, ഡിക്കൽ സൗകര്യങ്ങൾ ഇല്ലാത്ത മേഖലകളിലുള്ളവർക്ക് നൽകുന്ന അലവൻസ് പ്രതിമാസം 3,000 രൂപയായി ഉയർത്തണം എന്നതാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.