8th Pay Commission: ഡിഎ ഒഴിവാക്കുമോ? ആശങ്കയിൽ ജീവനക്കാർ, ഇത്തവണ 60 ശതമാനത്തിലേക്ക്
DA Hike Delay: സാധാരണയായി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ പരിഷ്കരിക്കുന്നത്. ഹോളി പ്രമാണിച്ച് മാർച്ചിലും, ദീപാവലി മാസത്തിലുമാണ് ഡിഎ കൂട്ടുന്നത്. എന്നാൽ ഇത്തവണ ഡിഎ വൈകുന്നുണ്ട്. കോവിഡ് കാലത്ത് ഡിഎ മരവിപ്പിച്ചിരുന്നു. ഇത്തവണയും അതുപോലെ ഡിഎ കിട്ടാതെ വരുമോ എന്നതാണ് ജീവനക്കാരുടെ പ്രധാന ആശങ്ക.
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പുതിയ ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ 2027 വരെ സമയമെടുത്തേക്കാമെന്നാണ് വിവരം. എന്നാൽ, നിലവിൽ ജീവനക്കാരുടെ ആശങ്ക മറ്റൊരു കാര്യത്തിലാണ്. സാധാരണയായി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ പരിഷ്കരിക്കുന്നത്. ജനുവരി മാസത്തെ കണക്ക് അനുസരിച്ച് ഹോളിയോട് അനുബന്ധിച്ച് മാർച്ചിലും, ജൂലൈ മാസത്തിൽ കണക്ക് പ്രകാരം ദീപാവലി മാസത്തിലുമാണ് ഡിഎ കൂട്ടുന്നത്. എന്നാൽ ഇത്തവണ മാർച്ച് കഴിഞ്ഞ ഡിഎ കുറിച്ച് യാതൊരു വിവരവും കേന്ദ്രം നൽകുന്നില്ല.
ഡിഎ വർധനവ് അറിയിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം വൈകുന്നത് ജീവനക്കാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാമ്പത്തിക സ്ഥിതി പരിഗണിച്ച് സർക്കാർ ഡിഎ വർദ്ധനവ് പൂർണമായും ഒഴിവാക്കുമോ എന്ന ചോദ്യമാണ് ജീവനക്കാർക്കിടയിൽ ഉയരുന്നത്. അതേസമയം, സർക്കാർ ഡിഎ ഒഴിവാക്കില്ലെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. പ്രഖ്യാപനം വൈകിയാലും ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെ തന്നെ തുക ലഭിച്ചേക്കും.
ALSO READ: ഡിഎ ഫോർമുല മാറുമോ? ശമ്പളത്തിൽ വൻ വർദ്ധനവ് വരുന്നു
രണ്ട് ശതമാനം ഡിഎ വർധിക്കും
ജനുവരി മാസത്തെ ഉപഭോക്തൃ വില സൂചിക (AICPI) കണക്കുകൾ പ്രകാരം 2 -4 % വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ 58 % ആണ്. ഇത്തവണ രണ്ട് ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചാൽ, ഡിഎ 60% ആയി ഉയരും. ഇങ്ങനെ സംഭവിച്ചാൽ, ഡിഎ അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിക്കാനും, ശമ്പളത്തിൽ വൻ വർദ്ധനവിനും കാരണമാകും. അതേസമയം നിലവിലത്തെ സാഹചര്യം അതേപടി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാരിൻ്റെ പക്ഷം. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വന്നാൽ സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ ആകെ മാറും. അന്ന് ഈ വർധിപ്പിച്ച ഡിഎ അടിസ്ഥാന ശമ്പളത്തിനൊപ്പം ചേർക്കാനാണ് സാധ്യത. ഡിഎ 50 ശതമാനം ആയി കഴിഞ്ഞാൽ അടിസ്ഥാന ശമ്പളത്തിനൊപ്പം ചേർക്കണമെന്ന് പതിവ് ശൈലി. എന്നാൽ കേന്ദ്രം പുതിയ പേ കമ്മീഷൻ എത്തി നടപടികൾ സ്വീകരിക്കാനാണ് തയ്യാറെടുക്കുന്നത്.
കോവിഡ് കാലത്ത് ഡിഎ മരവിപ്പിച്ചിരുന്നു. ഇത്തവണയും അതുപോലെ ഡിഎ കിട്ടാതെ വരുമോ എന്നതാണ് ജീവനക്കാരുടെ പ്രധാന ആശങ്ക. എന്നാൽ ഡിഎ മരവിപ്പിക്കാൻ സാധ്യതയില്ലെന്നും നിലവിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകാത്തതിനാൽ ജീവനക്കാരുടെ അവകാശമായ ക്ഷാമബത്ത സർക്കാർ തടഞ്ഞുവെക്കില്ലെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.