8th Pay Commission: ജീവനക്കാരെ ചതിച്ചോ, ഡിഎ വൈകുന്നത് എന്ത് കൊണ്ട്?

8th Pay Commission Latest Updates: ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയുടെ വർദ്ധനവിന് വേണ്ടി കാത്തിരിക്കുകയാണ്. സാധാരണയായി ഹോളി പ്രമാണിച്ച് മാർച്ചിലാണ് ഡിഎ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇത്തവണ പതിവ് തെറ്റി. ഏപ്രിൽ രണ്ടാമത്തെ ആഴ്ചയായിട്ടും പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.

8th Pay Commission: ജീവനക്കാരെ ചതിച്ചോ, ഡിഎ വൈകുന്നത് എന്ത് കൊണ്ട്?

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 24 Apr 2026 | 12:51 PM

കേന്ദ്രസർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പളകമ്മീഷൻ (8th Pay Commission). ജനുവരിൽ നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇനിയും രണ്ട് വർഷമെങ്കിലും കാലതാമസമുണ്ടാകുമെന്നാണ് വിവരം. അതേസമയം, നിലവിൽ ക്ഷാമബത്ത (ഡിഎ) വർദ്ധനവിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേന്ദ്ര സർക്കാർ ജീവനക്കാ‍ർ. ഡിഎ വർധനവ് സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കാം…

ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവയുടെ വർദ്ധനവിന് വേണ്ടി കാത്തിരിക്കുകയാണ്. സാധാരണയായി ജനുവരിയിലെയും ജൂലൈയിലെയും സിപിഐ- ഇൻഡെക്സ് പ്രകാരം യഥാക്രമം ഹോളിക്കും ദീപാവലിക്കുമായിരുന്നു കേന്ദ്ര സർക്കാർ ക്ഷാമബത്ത വർധനവ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാർച്ചിൽ കഴിഞ്ഞിട്ടും ഇതുവരെ ഡിഎ വർധനവ് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ ഏപ്രിൽ രണ്ടാമത്തെ ആഴ്ച കഴിഞ്ഞിട്ടും പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. അതേസമയം, തീരുമാനം വൈകിയാലും അതുവരെയുള്ള തുക ജനുവരി മുതൽ മുൻകാലപ്രാബല്യത്തിൽ കുടിശ്ശികയായി ജീവനക്കാർക്ക് ലഭിക്കുന്നതാണ്.

ഡിഎ വൈകുന്നത് എന്ത് കൊണ്ട്?

എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതാണ് കാലതാമസത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്നാണ് ജീവനക്കാർ കരുതുന്നത്. പുതിയ ശമ്പള ഘടന അവതരിപ്പിക്കുന്നതിനനുസരിച്ച്, ഡിഎയും ക്രമീകരിക്കാനാണ് നീക്കം. ഇതിന് അധിക പരിശോധനകൾ, വിശദമായ വിശകലനം എന്നിവ ആവശ്യമാണ്. ഇതാണ് ഡിഎ പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ: ശമ്പളം എത്ര കൂടും? ഏപ്രിൽ 13 നിർണായകം

മറ്റൊരു പ്രധാന ഘടകം അംഗീകാര പ്രക്രിയയാണ്. നിർദ്ദേശം ധനകാര്യ മന്ത്രാലയത്തിലൂടെ കടന്നുപോകുകയും തുടർന്ന് കേന്ദ്ര മന്ത്രിസഭ ചേർന്ന് അന്തിമ അംഗീകാരം നൽകണം. 2% പോലുള്ള ഒരു ചെറിയ വർദ്ധനവിന് പോലും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ശരിയായ വിലയിരുത്തലും അനുമതിയും ആവശ്യമാണ്. ക്യാബിനെറ്റ് കൂടി അംഗീകാരം ലഭിച്ചതിന് ശേഷം സർക്കാർ ഔദ്യോഗികമായി അറിയിപ്പ് ഇറക്കുന്നതാണ്.

ക്ഷാമബത്ത 60% കടക്കുമോ?

വ്യാവസായിക തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചികയുടെ (സിപിഐ-ഡബ്ല്യു) 12 മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഡിഎ കണക്കാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2% ഡിഎ വർദ്ധനവ് ഏപ്രിലിൽ പ്രഖ്യാപിച്ചേക്കും. കൂടാതെ ഇത്തവണ ഡിഎ 60 ശതമാനം കടക്കുമെന്നാണ് വിവരം. ഇങ്ങനെ സംഭവിച്ചാൽ ഡിഎ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുകയോ ഘടനാപരമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാൻ സാധ്യതയുണ്ട്.

Follow Us
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
രുചിയ്ക്കൊപ്പം ആരോ​ഗ്യവും ഉറപ്പ്, മഴക്കാലത്ത് ഇത് കഴിച്ചോളൂ
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്