AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: ഏപ്രിലിലും ക്ഷാമബത്ത ഇല്ല, പകരം ശമ്പള വർദ്ധനവോ?

8th Pay Commission DA Hike: റിപ്പോർട്ട് സമർപ്പിച്ച്, ശമ്പള പരിഷ്കരണം നടപ്പാക്കാൻ രണ്ട് വർഷമെങ്കിലും എടുത്തേക്കുമെന്നാണ് വിവരം. എന്നാൽ ഇപ്പോഴിതാ, കേന്ദ്രസർക്കാർ ജീവനക്കാരുടെ ആശങ്ക ക്ഷാമബത്തയുമായി ബന്ധപ്പെട്ടാണ്. കേന്ദ്രസർക്കാർ ജീവനക്കാരന് വർഷത്തിൽ രണ്ട് തവണയാണ് ഡിഎ വർദ്ധിപ്പിക്കുന്നത്. ഒന്ന് ഹോളിയോടനുബന്ധിച്ച് മാർച്ച മാസത്തിലും മറ്റൊന്ന് ദീപാവലി മാസത്തിലും.

8th Pay Commission: ഏപ്രിലിലും ക്ഷാമബത്ത ഇല്ല, പകരം ശമ്പള വർദ്ധനവോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 24 Apr 2026 | 09:46 PM

എട്ടാം ശമ്പളകമ്മീഷന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും. ജനുവരിയിൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന ശമ്പളവർദ്ധനവ് നാല് മാസം പിന്നിട്ടിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല. റിപ്പോർട്ട് സമർപ്പിച്ച്, ശമ്പള പരിഷ്കരണം നടപ്പാക്കാൻ രണ്ട് വർഷമെങ്കിലും എടുത്തേക്കുമെന്നാണ് വിവരം. എന്നാൽ ഇപ്പോഴിതാ, കേന്ദ്രസർക്കാർ ജീവനക്കാരുടെ ആശങ്ക മറ്റൊരു കാര്യത്തിലാണ്, ക്ഷാമബത്ത വർധന.

ക്ഷാമബത്ത എന്ന്, എത്ര?

ജീവിതച്ചെലവ് വർദ്ധിച്ച് കൊണ്ടിരിക്കുമ്പോൾ, പണപ്പെരുപ്പം ആഘാതം പരിഹരിക്കാനും വിലക്കയറ്റത്തെ നേരിടാനും ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത എന്ന ഡിഎയും പെൻഷൻ ഉപയോക്താക്കൾക്കും ലഭിക്കുന്ന ക്ഷാമാശ്വാസവും (ഡിആർ). സാധാരണയായി, ഒരു കേന്ദ്രസർക്കാർ ജീവനക്കാരന് വർഷത്തിൽ രണ്ട് തവണയാണ് ഡിഎ വർദ്ധിപ്പിക്കുന്നത്. ഒന്ന് ജനുവരിയിലെ സിപിഐ-ഡബ്ല്യു കണക്ക് പ്രകാരം ഹോളിയോടനുബന്ധിച്ച് മാർച്ച മാസത്തിലും മറ്റൊന്ന് ജൂലൈയിലെ കണക്ക് പ്രകാരം ദീപാവലിയോട് അനുബന്ധിച്ചാണ് ക്ഷാമബത്ത വർധിപ്പിക്കുക.

മുൻവർഷങ്ങളിലെ പതിവ് അനുസരിച്ച് മാർച്ച് മാസത്തിൽ ഡിഎ പ്രഖ്യാപിക്കേണ്ടതാണ്. എന്നാൽ അത് ഏപ്രിൽ ആയിട്ടും ഉണ്ടായിട്ടില്ല. ഏപ്രിൽ ആദ്യം പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും ഇതുവരെയും പ്രഖ്യാപനം വരാത്തത് ജീവനക്കാർക്കിടയിൽ ആശങ്കയുയർത്തുകയാണ്. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നത് കൊണ്ടാകും ഈ കാലതാമസം എന്നാണ് കരുതുന്നത്.

ALSO READ: പോക്കറ്റ് നിറയും, 47,600 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് 15 ലക്ഷം രൂപ

നിലവിൽ 58 ശതമാനമാണ് ഡിഎ. ജനുവരിയിലെ കണക്ക് പ്രകാരം രണ്ട് ശതമാനം വർധിച്ച് 60 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ജനുവരി മുതൽ മുൻകാലപ്രാബല്യത്തിൽ കുടിശ്ശികയും ജീവനക്കാർക്ക് ലഭിച്ചേക്കും. സാധാരണയായി ഡിഎ 50 ശതമാനം കടക്കുമ്പോൾ അത് അടിസ്ഥാനശമ്പളത്തോടൊപ്പം ചേർക്കാറുണ്ട്. ഉദാഹരണത്തിന്, അടിസ്ഥാന ശമ്പളം 30,000 രൂപയാണെങ്കിൽ അമ്പത് ശതമാനം ഡിഎ 15,000 രൂപ ആണ്. ഇത് ലയിപ്പിച്ചാൽ മൊത്തം അടിസ്ഥാന ശമ്പളം 45,000 രൂപയായി ഉയരും. എന്നാൽ ഇത്തവണ അതുണ്ടായിട്ടില്ല.

വ്യവസായ തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ഡിഎ വർദ്ധനവ് കണക്കാക്കുന്നത്. ഡി.എ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചാൽ ശമ്പളത്തിൽ മാത്രമല്ല ജീവനക്കാരുടെ വീട്ടുവാടക ബത്ത (HRA), യാത്രാ ബത്ത (TA) തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവുണ്ടാകും. പെൻഷൻ തുകയും മാറുന്നതാണ്.

Follow Us