AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

8th Pay Commission: പോക്കറ്റ് നിറയും, 47,600 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് 15 ലക്ഷം രൂപ

8th Pay Commission Salary calculations: കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും മാസങ്ങളെടുത്തേക്കും. അതുകൊണ്ട് തന്നെ ശമ്പളപരിഷ്കരണത്തിന് രണ്ട് വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർ‍ട്ടുകൾ സൂചിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ നട്ടംതിരിയുന്ന ജീവനക്കാർക്ക് ഈ കാത്തിരിപ്പ് അൽപം പ്രയാസമാണ്. എന്നാൽ, ശമ്പളം പരിഷ്കരണം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാകും നടപ്പിലാക്കുന്നതെന്ന വാർത്ത ആശ്വാസമാണ്.

8th Pay Commission: പോക്കറ്റ് നിറയും, 47,600 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് 15 ലക്ഷം രൂപ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 02 Apr 2026 | 11:22 AM

എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിനിടെ ജീവനക്കാർക്ക് ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ട ശമ്പള പരിഷ്കരണം ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും മാസങ്ങളെടുത്തേക്കും. അതുകൊണ്ട് തന്നെ ശമ്പളപരിഷ്കരണത്തിന് രണ്ട് വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർ‍ട്ടുകൾ സൂചിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ നട്ടംതിരിയുന്ന ജീവനക്കാർക്ക് ഈ കാത്തിരിപ്പ് അൽപം പ്രയാസമാണ്.

എന്നാൽ, ശമ്പളം പരിഷ്കരണം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാകും നടപ്പിലാക്കുന്നതെന്ന വാർത്ത ആശ്വാസമാണ്. കൂടാതെ, അത്രയും മാസത്തെ കുടിശ്ശികയും ജീവനക്കാർക്ക് ലഭിക്കും. കണക്കുകൾ പ്രകാരം, കുടിശ്ശിക ഇനത്തിൽ ലക്ഷങ്ങളാണ് ഓരോ ജീവനക്കാരനും ലഭിക്കാൻ പോകുന്നത്.

നിലവിൽ 18,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം. എട്ടാം ശമ്പളകമ്മീഷനിൽ അടിസ്ഥാനശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഫിറ്റ്മെന്റ് ഫാക്ടറിനെ അടിസ്ഥാനമാക്കിയാണ് വർദ്ധനവ്. ശമ്പളം പരിഷ്കരിക്കാൻ ഉപയോ​ഗിക്കുന്ന ഒരു ​ഗുണിതമാണിത്. എട്ടാം ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.0 നും 2.57 നും ഇടയിലാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ALSO READ: ശമ്പളം കൂടുമോ? ഫിറ്റ്മെന്റ് ഫാക്ടർ തീരുമാനിക്കും! ആള് ചില്ലറക്കാരനല്ല…

കുടിശ്ശിക എത്ര?

ലെവൽ 1 മുതൽ 8 വരെയുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപ മുതൽ 47,600 രൂപ വരെയാണ്. ഫിറ്റ്മെന്റ് ഫാക്ടർ 2.0 നും 2.57 നും ഇടയിലാണെങ്കിൽ, ശമ്പളം കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ലെവൽ 1 ജീവനക്കാരുടെ ശമ്പളം 18,000 രൂപയിൽ നിന്ന് 36,000 – 46,260 രൂപയായി വർദ്ധിച്ചേക്കാം. അതുപോലെ, ലെവൽ 8 ശമ്പളം 1.22 ലക്ഷം കവിയാൻ സാധ്യതയുണ്ട്.

പരിഷ്കരണം നടപ്പാക്കാൻ വൈകുംതോറും കുടിശ്ശിക കൂടും. 20 മാസം വൈകിയാൽ കുടിശ്ശിക ഇനത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടാകുന്നത്. 3.6 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അന്തിമ തുക തീരുമാനിക്കുന്നതിൽ ഫിറ്റ്മെന്റ് ഫാക്ടർ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

Follow Us