8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: 6% ഇൻക്രിമെൻ്റ് ആവശ്യപ്പെട്ട് ജീവനക്കാർ, ശമ്പളം എത്ര കൂടും?

8th Pay Commision Updates: ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ റിപ്പോർട്ടുകളും കേന്ദ്ര സ‍‍ർക്കാ‍ർ ജീവനക്കാരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇത്തവണ വാർഷിക ഇൻക്രിമെന്റിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. വാർഷിക ഇൻക്രിമെന്റ് കൂട്ടിയാൽ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകും.

8th Pay Commission: 8-ാം ശമ്പള കമ്മീഷൻ: 6% ഇൻക്രിമെൻ്റ് ആവശ്യപ്പെട്ട് ജീവനക്കാർ, ശമ്പളം എത്ര കൂടും?

പ്രതീകാത്മക ചിത്രം

Published: 

04 Aug 2026 | 02:23 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് (8th Pay Commission) വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതുകൊണ്ട് തന്നെ ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ റിപ്പോർട്ടുകളും അവരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇത്തവണ വാർഷിക ഇൻക്രിമെന്റിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. വാർഷിക ഇൻക്രിമെന്റ് കൂട്ടിയാൽ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകും.

വാർഷിക ഇൻക്രിമെന്റ് ഉയർത്തുമോ?

എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, പ്രധാനപ്പെട്ട ഒരു ആവശ്യവുമായി ജീവനക്കാരുടെ യൂണിയനുകൾ മുന്നോട്ട് വന്നിരിക്കുകയാണ്. നിലവിൽ നൽകി വരുന്ന 3% വാർഷിക ഇൻക്രിമെന്റ് 6% ആയി ഉയർത്തണം എന്നതാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കിൽ ജീവനക്കാരുടെ പ്രതിമാസ വരുമാനത്തിലും ദീർഘകാല സമ്പാദ്യത്തിലും വൻ വർദ്ധനവ് ഉണ്ടാകും.

എന്തുകൊണ്ട് 6%?

വർഷങ്ങൾ കഴിയുന്തോറും സാധനങ്ങളുടെ വിലയിലും മറ്റ് സേവന ചെലവുകളിലും കാര്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. 3 ശതമാനം ഇൻക്രിമെൻ്റ് ജീവനക്കാരുടെ വാങ്ങൽ ശേഷിയെ സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നാണ് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വാർഷിക ശമ്പള വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഇൻക്രിമെന്റ് നിരക്ക് കുറവാണ്.

ALSO READ: 8-ാം ശമ്പള കമ്മീഷൻ: 9 മാസം പൂർത്തിയാക്കി സമിതി, വൻ ശമ്പള വർദ്ധനവിന് സാധ്യത?

ഇൻക്രിമെന്റ് 6% ആക്കുന്നത് വഴി സർവീസിന്റെ തുടക്കത്തിലുള്ള ജീവനക്കാർക്കും മുതിർന്ന ജീവനക്കാർക്കും മികച്ച സാമ്പത്തിക സുരക്ഷിതത്വം ലഭിക്കാൻ സഹായിക്കും. ഓരോ വർഷവും അടിസ്ഥാന ശമ്പളത്തിൽ 6% വർദ്ധനവ് ഉണ്ടാകുമ്പോൾ, അതിനനുസരിച്ച് ക്ഷാമബത്ത (DA), എച്ച്.ആർ.എ (HRA), ഗ്രാറ്റുവിറ്റി, പെൻഷൻ തുക എന്നിവയിലും വലിയ തോതിലുള്ള വർദ്ധനവ് തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടാകുമെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നു.

3 ശതമാനം 6% ആയാലുള്ള നേട്ടങ്ങൾ

ഇൻക്രിമെൻ്റ് നിരക്ക് 3%-ൽ നിന്ന് 6% ആയി ഉയർന്നാൽ 10 വർഷത്തെ സർവീസിനിടയിൽ അടിസ്ഥാന ശമ്പളത്തിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ വ്യത്യാസം ഉണ്ടാകും. മൂന്ന് ശതമാനം ഇൻക്രിമെന്റിൽ പത്ത് വർഷത്തെ തുക 3.50 ലക്ഷമാണെങ്കിൽ ആറ് ശതമാനം ഇൻക്രിമെന്റിൽ അത് 11.28 ലക്ഷം ലക്ഷം രൂപയായി ഉയരും. അതായത്, ഏകദേശം 7.78 ലക്ഷം രൂപ വരെ വ്യത്യാസമുണ്ടാകും.

2.1 ഫിറ്റ്മെന്റ് ഘടകം കണക്കാക്കിയാൽ,

18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ലെവൽ 1 ജീവനക്കാരന് 10 വർഷത്തിനുള്ളിൽ ആകെ അടിസ്ഥാന ശമ്പളം (3% ഇൻക്രിമെന്റ്) 52.00 ലക്ഷം രൂപയാണെങ്കിൽ 6% ഇൻക്രിമെന്റിൽ അത് 59.79 ലക്ഷം രൂപയായി ലഭിക്കും. അതായത്, ഏകദേശം 7.79 ലക്ഷം രൂപയുടെ വ്യത്യാസം.

ലെവൽ 4 ജീവനക്കാർ: 25,500 അടിസ്ഥാന ശമ്പളമുള്ള ഒരു ലെവൽ 4 ജീവനക്കാരന്
3% ഇൻക്രിമെന്റോടെ 10 വർഷത്തേക്ക് ആകെ 73.67 ലക്ഷം രൂപ. 6% ഇൻക്രിമെന്റോടെ 84.70 ലക്ഷം രൂപ, അധിക അടിസ്ഥാന ശമ്പളം 10 വർഷത്തേക്ക് ഏകദേശം 11.03 ലക്ഷം രൂപ.

ലെവൽ 6 ജീവനക്കാർ: 35,400 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ലെവൽ 6 ജീവനക്കാരന് 3% വാർഷിക ഇൻക്രിമെന്റിൽ 1.02 കോടി രൂപയും 6% വാർഷിക ഇൻക്രിമെന്റോടെ  1.18 കോടി രൂപയും. അതായത്, അധിക അടിസ്ഥാന ശമ്പളം 10 വർഷത്തിനുള്ളിൽ ഏകദേശം ₹15.32 ലക്ഷം.

ലെവൽ 8: 47,600 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 8 ജീവനക്കാരന് 3% ഇൻക്രിമെന്റിൽ 1.38 കോടി രൂപ. 6% ഇൻക്രിമെന്റിൽ 1.58 കോടി രൂപ. 10 വർഷത്തിനുള്ളിൽ അധിക അടിസ്ഥാന ശമ്പളം ഏകദേശം 20.59 ലക്ഷം രൂപ.

English Summary:

Amid ongoing discussions on the 8th Pay Commission, employee unions have put forward a significant demand to increase the annual increment from the current 3% to 6%. The unions argue that the existing increment is no longer sufficient to keep pace with rising inflation and the increasing cost of living.

Follow Us
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ