AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: സർക്കാർ ജീവനക്കാർ കാത്തിരുന്ന വാർത്ത, ഡബിൾ‌ ലോട്ടറി ഹോളിക്ക് മുമ്പ്

Central Government Employees DA Hike: ഹോളിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷിക്കുന്ന ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

8th Pay Commission: സർക്കാർ ജീവനക്കാർ കാത്തിരുന്ന വാർത്ത, ഡബിൾ‌ ലോട്ടറി ഹോളിക്ക് മുമ്പ്
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Nithya Vinu
Nithya Vinu | Published: 23 Feb 2026 | 02:34 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിച്ചതിനാൽ ജനുവരിയിൽ പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ടതാണ്. എന്നാൽ ഇതുവരെയും അവ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ഫെബ്രുവരി 1ന് അവതരിപ്പിച്ച ബജറ്റിൽ പ്രതീക്ഷിച്ചെങ്കിലും എട്ടാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളൊന്നും അന്ന് ഉണ്ടായില്ല.

ഇപ്പോഴിതാ, ജീവനക്കാർക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഹോളിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷിക്കുന്ന ശമ്പള വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

ഹോളിക്ക് മുമ്പ് ഡിഎ പ്രഖ്യാപിക്കുമോ?

 

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടിസ്ഥാന ശമ്പളത്തിന്റെ 58% ഡിഎ ആണ് ലഭിക്കുന്നത്. സാധാരണയായി വർഷത്തിൽ രണ്ടുതവണ (ജനുവരിയിലും ജൂലൈയിലും) ആണ് സർക്കാർ ഡിഎ പരിഷ്കരിക്കുന്നത്. ഇതിന്റെ പ്രഖ്യാപനങ്ങൾ യഥാക്രമം മാർച്ചിലും ഒക്ടോബർ/നവംബർ മാസങ്ങളിലുമാണ് ഉണ്ടാകാറുള്ളത്. കഴിഞ്ഞ തവണ ദീപാവലിക്ക് മുമ്പായി ഒക്ടോബറിൽ 3 ശതമാനം വർധന സർക്കാർ നൽകിയിരുന്നു.

അതുകൊണ്ട് തന്നെ മാർച്ചിൽ ഡിഎ പ്രഖ്യാപിക്കാനുള്ള സാധ്യത വലുതാണ്. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (എഐസിപിഐ) പ്രകാരമുള്ള പണപ്പെരുപ്പ ഡാറ്റാ ട്രെൻഡുകൾ അടിസ്ഥാനമാക്കി, 2% വർദ്ധനാണ് പ്രതീക്ഷിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാൽ, ജീവനക്കാരുടെ ക്ഷാമബത്ത 60% ആയി ഉയരും.

ALSO READ: ജീവനക്കാരുടെ ശമ്പളത്തിൽ 30 % വർദ്ധനവ്, അക്കൗണ്ടിൽ എത്ര കിട്ടും?

 

മുൻവർഷങ്ങളിൽ എങ്ങനെ?

 

ഡിഎ വർദ്ധനവ് 2025: മാർച്ച് 14 ന് ഹോളിക്ക് ശേഷം മാർച്ച് 28 ന് ജനുവരി-ജൂൺ 2% ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചു.

2024: മാർച്ച് 25 ന് നടന്ന ഹോളിക്ക് മുമ്പായി മാർച്ച് 7 ന് 4% ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചു.

2023: മാർച്ച് 8 ന് ഹോളിക്ക് ശേഷം മാർച്ച് 24 നാണ് ഡിഎ വർദ്ധനവ് സംബന്ധിച്ച തീരുമാനം വന്നത്.

2022: മാർച്ച് 18 ന് ഹോളിക്ക് ശേഷം മാർച്ച് 30 ന് 3% വർദ്ധനവ് അംഗീകരിച്ചു.

2021: കോവിഡ് കാലഘട്ടത്തിൽ ഡിഎ മരവിപ്പിച്ചിരുന്നു, എന്നിരുന്നാലും വർഷത്തിന്റെ അവസാനത്തിൽ, ദീപാവലിക്ക് മുമ്പ് ജൂലൈ-ഡിസംബർ വർദ്ധനവ് പ്രഖ്യാപിച്ചു.

 

ഡിഎ മാത്രമല്ല, ശമ്പളത്തിലും വർദ്ധനവ്

 

ക്ഷാമബത്തയ്ക്കൊപ്പം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും വർദ്ധനവ് ഉണ്ടായേക്കുമെന്ന് റിപ്പോർ‌ട്ടുണ്ട്. ഏകദേശം 30 ശതമാനത്തോളം വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. ജീവനക്കാരുടെ സംഘടനകൾ വർഷങ്ങളായി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണിത്.

ഫിറ്റ്‌മെന്റ് ഫാക്ടർ 2.57ൽ നിന്ന് എട്ടാം ശമ്പള കമ്മീഷനിൽ 3.68 ആയി ഉയർത്തണമെന്നും ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. ഇത് സംഭവിക്കുകയാണെങ്കിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും പെൻഷനിലും വലിയ വർദ്ധനവ് ഉണ്ടാകും.