Air India sale 2025: 13,000 മുതൽ പ്രീമിയം ഇക്കണോമി; വൻ ഓഫറുമായി എയർ ഇന്ത്യ

Air India sale 2025: എയർ ഇന്ത്യയുടെ വെബ്‌സൈറ്റ്, ആപ്പ്, വിമാനത്താവള ടിക്കറ്റിംഗ് ഓഫീസുകൾ, ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ എന്നിവയിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Air India sale 2025: 13,000 മുതൽ പ്രീമിയം ഇക്കണോമി; വൻ ഓഫറുമായി എയർ ഇന്ത്യ

Air India

Updated On: 

05 Sep 2025 13:54 PM

ടിക്കറ്റ് നിരക്കുകളിൽ വൻ ഓഫറുകളുമായി എയർ ഇന്ത്യ. 2025 സെപ്റ്റംബർ 2 മുതൽ 7 വരെ, തിരഞ്ഞെടുത്ത അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി ടിക്കറ്റുകളിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

മുതിർന്ന പൗരന്മാർക്ക് പ്രത്യേക കിഴിവുകൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ആഭ്യന്തര അടിസ്ഥാന നിരക്കുകളിൽ 25 ശതമാനവും അന്താരാഷ്ട്ര അടിസ്ഥാന നിരക്കുകളിൽ 10 ശതമാനവും കിഴിവ് എല്ലാ ക്യാബിനുകളിലും ലഭ്യമാണ്. ആകർഷകമായ ഓഫറുകളുമായി യാത്രക്കാരെ ആകർഷിക്കാൻ എയർലൈൻ ഒരുങ്ങുന്നുണ്ടെന്നാണ് ഇവ വ്യക്തമാക്കുന്നത്.

ടിക്കറ്റ് ഓഫറുകൾ: പ്രീമിയം ഇക്കണോമി റിട്ടേൺ നിരക്കുകൾ 13,300 രൂപ മുതലും നിന്നും ബിസിനസ് ക്ലാസ് റിട്ടേൺ നിരക്കുകൾ 34,400 രൂപ മുതലും ആരംഭിക്കുന്നു.

യാത്രാ കാലയളവ്: 2026 മാർച്ച് 31 വരെ.

അധിക ആനുകൂല്യം: എയർ ഇന്ത്യയുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് അധിക ലാഭമുണ്ടായിരിക്കുന്നതാണ്.

വിൽപ്പന കാലയളവിൽ യാത്രക്കാരിൽ നിന്ന് കൺവീനിയൻസ് ഫീ ഈടാക്കില്ല. കൂടാതെ, FLYAI എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഓരോ യാത്രക്കാരനും 2,400 രൂപ വരെയും, VISAFLY എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് വിസ കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുകയാണെങ്കിൽ 2,500 രൂപ വരെയും ഇളവ് ലഭിക്കും.

ബുക്കിംഗ്: 2025 സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള ബുക്കിംഗുകൾക്കാണ് പരിമിതകാല ഓഫർ ആരംഭിച്ചിരുന്നത്.

എയർ ഇന്ത്യയുടെ വെബ്‌സൈറ്റ്, ആപ്പ്, വിമാനത്താവള ടിക്കറ്റിംഗ് ഓഫീസുകൾ, ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ എന്നിവയിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ