AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

LPG Price Hike: ഇത് വല്ലാത്ത അടിയായി പോയി! വാണിജ്യ പാചകവാതക വില ഉയര്‍ത്തി

Indian Cooking Gas Price Hike: കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉജ്ജ്വല യോജന ഗുണഭോക്താക്കളുടെ ഉള്‍പ്പെടെയുള്ള 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ക്ക് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. സബ്‌സിഡി ഉള്ള ഉപയോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ഈ നിരക്ക് ബാധകമാണ്.

LPG Price Hike: ഇത് വല്ലാത്ത അടിയായി പോയി! വാണിജ്യ പാചകവാതക വില ഉയര്‍ത്തി
എല്‍പിജി സിലിണ്ടറുകള്‍ Image Credit source: PTI
Shiji M K
Shiji M K | Published: 01 Mar 2026 | 09:31 AM

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് നീക്കം. സിലിണ്ടറിന് 29 രൂപയാണ് ഉയര്‍ത്തിയത്. ഇതോടെ ഇന്ത്യയിലെ വാണിജ്യ സിലിണ്ടറുകളെ വില 1,776 ലേക്ക് ഉയര്‍ന്നു. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വിലയില്‍ മാറ്റമില്ല.

മധ്യേഷ്യയില്‍ യുദ്ധം മുറുകുന്നതിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഇതോടെ കപ്പലുകള്‍ക്ക് കടന്നുപോകാനാകാത്ത സ്ഥിതിയാണ്. കപ്പലുകളെ കടത്തിവിടില്ലെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. ഇത് ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കും.

അതേസമയം, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉജ്ജ്വല യോജന ഗുണഭോക്താക്കളുടെ ഉള്‍പ്പെടെയുള്ള 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ക്ക് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. സബ്‌സിഡി ഉള്ള ഉപയോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ഈ നിരക്ക് ബാധകമാണ്. എന്നാല്‍ പിന്നീട് വിലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

Also Read: Milma Milk Price: പാലിന് 56 രൂപയാകും; അനുമതിയ്ക്കായി കാത്ത് മില്‍മ

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ തുടങ്ങിയ ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളാണ് എല്‍പിജി വില നിശ്ചയിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്താറുണ്ടെങ്കിലും ഇത്രയും വലിയ തുക ഉയര്‍ത്തുന്നത് രാജ്യത്തെ ചെറുകിയ വ്യവസായങ്ങള്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാകും.

Follow Us