AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Milma Milk Price: പാലിന് 56 രൂപയാകും; അനുമതിയ്ക്കായി കാത്ത് മില്‍മ

Kerala Milk Price Hike Update: നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ബോര്‍ഡിന്റെ ആവശ്യം. പാല്‍വില ലിറ്ററിന് 6 രൂപ വരെ വര്‍ധിപ്പിക്കാന്‍ നേരത്തെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.

Milma Milk Price: പാലിന് 56 രൂപയാകും; അനുമതിയ്ക്കായി കാത്ത് മില്‍മ
മില്‍മ Image Credit source: facebook.com/milmaofficial/
Shiji M K
Shiji M K | Published: 27 Feb 2026 | 07:47 AM

മില്‍മ പാലിന്റെ വില ഉയര്‍ത്താന്‍ പോകുന്നു. പാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് മില്‍മ. ലിറ്ററിന് നാല് രൂപയാണ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ 52 രൂപയ്ക്ക് വില്‍ക്കുന്ന പാലിന് ഇതോടെ 56 രൂപ നല്‍കേണ്ടി വരും. പാല്‍വില വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് മില്‍മ ബോര്‍ഡ് കൈമാറി.

നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ബോര്‍ഡിന്റെ ആവശ്യം. പാല്‍വില ലിറ്ററിന് 6 രൂപ വരെ വര്‍ധിപ്പിക്കാന്‍ നേരത്തെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മില്‍മ ആവശ്യപ്പെടുകയാണെങ്കില്‍ പാല്‍വില കൂട്ടുന്ന കാര്യം ആലോചിക്കാമെന്നായിരുന്നു മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതികരണം.

വില വര്‍ധിപ്പിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കര്‍ഷകര്‍ക്ക് കൈമാറാനാണ് മില്‍മ തീരുമാനിച്ചിരിക്കുന്നത്. 4 രൂപയാണ് ഉയര്‍ത്തുന്നതെങ്കില്‍ അതില്‍ 2.40 രൂപ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കും. ബാക്കി തുക പാല്‍ സൊസൈറ്റികള്‍ക്കും വില്‍പനക്കാര്‍ക്കുമായി വീതിച്ച് നല്‍കാനാണ് നീക്കം.

വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കാതിരുന്നാല്‍ മില്‍മ സ്വയം വില കൂട്ടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മയ്ക്ക് സ്വയം അധികാരമുണ്ട്. എന്നാല്‍ സര്‍ക്കാരുമായി ഈ വിഷയത്തില്‍ ഒരു സംഘര്‍ഷത്തിന് താത്പര്യമില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി പറയുന്നു.

Also Read: Kiwi Cultivation: ചൈനക്കാരനാ, കേരളത്തിലും കൃഷി ചെയ്യാം; കിലോയ്ക്ക് 500 രൂപ വരെ!

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വില വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നുവെന്നും മില്‍മ അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും നടപടികളുണ്ടായില്ല. വില വര്‍ധനവ് കൊണ്ടുവരുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് നിലവില്‍ സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ മില്‍മയില്‍ പ്രതിഷേധം ശക്തമാകുകയാണ്.

Follow Us