AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Aquaponics Farming: മണ്ണ് വേണ്ട, ഇങ്ങനെ കൃഷി ചെയ്താൽ ഒന്നല്ല, മൂന്ന് ​ഗുണം!

Aquaponics Farming Benefits: അധിക വരുമാനത്തിന് ഏറ്റവും മികച്ച മാർ​ഗം കൃഷി തന്നെയാണ്. സ്വന്തം ആവശ്യത്തിന് വേണ്ടിയുള്ള പച്ചക്കറികൾ വളർത്തുന്നതിനോടൊപ്പം നല്ലൊരു ബിസിനസായും കൃഷിയെ മാറ്റാം. എന്നാൽ നിങ്ങൾക്ക് അക്വാപോണിക്സിനെ കുറിച്ച് അറിയാമോ? ഈ ഒരു കൃഷി രീതിയിലൂടെ മൂന്ന് ​ഗുണങ്ങളാണ് ലഭിക്കുന്നത്.

Aquaponics Farming: മണ്ണ് വേണ്ട, ഇങ്ങനെ കൃഷി ചെയ്താൽ ഒന്നല്ല, മൂന്ന് ​ഗുണം!
Aquaponics FarmingImage Credit source: Getty Images
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 24 Apr 2026 | 09:35 PM

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ പണം സമ്പാദിക്കാൻ നെട്ടോട്ടമോടുകയാണ് നമ്മളിൽ പലരും. ചെലവുകൾ വർദ്ധിക്കുംതോറും നാളെത്തേക്കായി കരുതാനോ ഇന്നത്തെ ആവശ്യങ്ങൾ നടത്താനോ പണം തികയാതെ വരുന്ന അവസ്ഥ പലരും നേരിടുണ്ട്. ഈ സാഹചര്യത്തിലാണ് അധികവരുമാനം കണ്ടെത്താനുള്ള വഴികൾ തേടുന്നത്. അധിക വരുമാനത്തിന് ഏറ്റവും മികച്ച മാർ​ഗം കൃഷി തന്നെയാണ്. സ്വന്തം ആവശ്യത്തിന് വേണ്ടിയുള്ള പച്ചക്കറികൾ വളർത്തുന്നതിനോടൊപ്പം നല്ലൊരു ബിസിനസായും കൃഷിയെ മാറ്റാം. എന്നാൽ നിങ്ങൾക്ക് അക്വാപോണിക്സിനെ (Aquaponics Farming) കുറിച്ച് അറിയാമോ? ഈ ഒരു കൃഷി രീതിയിലൂടെ മൂന്ന് ​ഗുണങ്ങളാണ് ലഭിക്കുന്നത്.

എന്താണ് അക്വാപോണിക്സ്?

മണ്ണില്ലാതെ കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്സും (Hydroponics) മത്സ്യകൃഷിയും കൂട്ടിയിണക്കിയുള്ള രീതിയാണ് അക്വാപോണിക്സ്. ഒരേ സമയം മത്സ്യവും പച്ചക്കറിയും കൃഷി ചെയ്യാനും അതിലൂടെ മികച്ച വരുമാനം കണ്ടെത്താനും സാധിക്കും. മത്സ്യങ്ങൾ വളരുന്ന വെള്ളത്തിലെ വിസർജ്യങ്ങളും മറ്റും ചെടികൾക്ക് ആവശ്യമായ വളമായി മാറുന്നു. ടാങ്കിലെ വെള്ളം മുകളിൽ നട്ടിരിക്കുന്ന പച്ചച്ചക്കറി തടങ്ങളിലൂടെ കടത്തിവിടുമ്പോൾ ചെടികൾ അതിലെ പോഷകങ്ങൾ വലിച്ചെടുക്കുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഈ ശുദ്ധമായ വെള്ളം തിരികെ മത്സ്യടാങ്കിലേക്ക് തന്നെ എത്തുന്നു. അതായത്, വെള്ളം പാഴാകുന്നതുമില്ല, രാസവളങ്ങളുടെ ഉപയോ​ഗവും വേണ്ട.

ALSO READ: അധികം മുതൽമുടക്കില്ല, വൻ ലാഭവും; കോവൽ കൃഷി ചെയ്താലോ

അക്വാപോണിക്സ്- ബിസിനസ്

ഇന്ന് ഒരുപാട് പേർ അക്വാപോണിക്സ് ബിസിനസ് ചെയ്യുന്നുണ്ട്. ഈ ബിസിനസിൽ നിന്ന് രണ്ട് രീതിയിൽ വരുമാനം ലഭിക്കും. തിലാപ്പിയ, അനാബസ്, വാള , കാർപ്പ് ഇനങ്ങൾ എന്നിങ്ങനെ വിപണിയിൽ നല്ല ഡിമാൻഡുള്ള മത്സ്യങ്ങളെ വളർത്താം. കൂടാതെ. പൂർണ്ണമായും ജൈവരീതിയിൽ വളർത്തുന്നതിനാൽ ചീര, തക്കാളി, മുളക്, കാബേജ്, പുതിന, മല്ലിയില എന്നിവയ്ക്ക് നല്ല വില ലഭിക്കുന്നതുമാണ്.

മറ്റ് കൃഷികളെ അപേക്ഷിച്ച് വെള്ളത്തിന്റെ പ്രശ്നങ്ങളോ അമിത ഉപയോ​ഗമോ വരുന്നില്ല. വളം വാങ്ങേണ്ട ആവശ്യവുമില്ല. ഫിഷറീസ് വകുപ്പ്, അനർട്ട് തുടങ്ങിയ ഏജൻസികൾ അക്വാപോണിക്സ് യൂണിറ്റുകൾ തുടങ്ങാൻ സാങ്കേതിക സഹായവും സബ്സിഡിയും നൽകാറുണ്ട്.

Follow Us