AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Assured Pension Scheme: പ്രതീക്ഷകള്‍ വിഫലം; അഷ്വേഡ് പെന്‍ഷന്‍ പദ്ധതി ഉടനില്ല

Assured Pension Scheme Delay in Kerala: ഉത്തരവ് വരാത്തതിനാല്‍ തന്നെ ജീവനക്കാര്‍ക്ക് അഷ്വേഡ് പെന്‍ഷന്‍ പദ്ധതി തിരഞ്ഞെടുക്കാനാകില്ല. അതിനാല്‍ പങ്കാളിത്ത പെന്‍ഷനില്‍ തുടരുകയേ രക്ഷയുള്ളൂ. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമായി പ്രഖ്യാപിച്ച 10 ശതമാനം ക്ഷാമബത്ത ഏപ്രില്‍ 1 മുതല്‍ ലഭിക്കും.

Assured Pension Scheme: പ്രതീക്ഷകള്‍ വിഫലം; അഷ്വേഡ് പെന്‍ഷന്‍ പദ്ധതി ഉടനില്ല
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Shiji M K
Shiji M K | Published: 30 Mar 2026 | 07:54 AM

ജീവനക്കാര്‍ക്ക് കനത്ത നിരാശ സമ്മാനിച്ച് അഷ്വേഡ് പെന്‍ഷന്‍ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍ നടപ്പാക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ അഷ്വേഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറങ്ങാത്തത് ജീവനക്കാരില്‍ ആശങ്ക ഉളവാക്കുന്നു. പുതിയ പെന്‍ഷന്‍ പദ്ധതി ഉള്‍പ്പെടെ പല പദ്ധതികളിലും അവ്യക്തത തുടരുകയാണ്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായാണ് സംസ്ഥാന സര്‍ക്കാര്‍ അഷ്വേഡ് പെന്‍ഷന്‍ പദ്ധതി മുന്നോട്ടുവെച്ചത്. ഏപ്രില്‍ 1 മുതല്‍ ഇത് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പേ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയതാണ്. എന്നാല്‍ വിശദമായ ഉത്തരവ് ഇനിയും വന്നിട്ടില്ല.

ഉത്തരവ് വരാത്തതിനാല്‍ തന്നെ ജീവനക്കാര്‍ക്ക് അഷ്വേഡ് പെന്‍ഷന്‍ പദ്ധതി തിരഞ്ഞെടുക്കാനാകില്ല. അതിനാല്‍ പങ്കാളിത്ത പെന്‍ഷനില്‍ തുടരുകയേ രക്ഷയുള്ളൂ. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമായി പ്രഖ്യാപിച്ച 10 ശതമാനം ക്ഷാമബത്ത ഏപ്രില്‍ 1 മുതല്‍ ലഭിക്കും.

പങ്കാളിത്ത പെന്‍ഷനും അഷ്വേഡ് പെന്‍ഷനും തമ്മിലുള്ള വ്യത്യാസം

കേരളത്തില്‍ ഇതുവരെ ഉണ്ടായിരുന്ന പങ്കാളിത്ത പെന്‍ഷന്‍ ഓഹരി വിപണിയെ ആശ്രയിച്ച് പെന്‍ഷന്‍ തുക മാറുന്നതായിരുന്നു. എന്നാല്‍ അഷ്വേഡ് പെന്‍ഷനില്‍ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ തുക പെന്‍ഷനായി ലഭിക്കും. പങ്കാളിത്ത പെന്‍ഷനില്‍ പെന്‍ഷന്‍ തുക വിപണിക്ക് അനുസരിച്ച് മാറും. ജീവനക്കാരന്‍ തന്റെ ശമ്പളത്തില്‍ നിന്ന് 10 ശതമാനം വിഹിതമായി നല്‍കണം.

Also Read: Salary Structure: സാലറി സ്ലിപ്പ് മാറും, ഏപ്രിൽ മുതൽ ശമ്പളത്തിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം?

എന്നാല്‍ അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയില്‍, അവസാന ശമ്പളത്തിന്റെ 50 ശതമാനം വരെ പെന്‍ഷനായി ലഭിക്കുന്നതാണ്. മാത്രമല്ല, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ പെന്‍ഷനെ ബാധിക്കില്ല. ഡിഎ വര്‍ധനവിന് അനുസരിച്ചുള്ള മാറ്റം പെന്‍ഷനില്‍ പ്രകടമാകുന്നതാണ്. ജീവനക്കാരന്റെ വിഹിതം ആവശ്യപ്പെടുന്നുമില്ല.

Follow Us