Bank Locker Rules: ലോക്കറില്‍ സൂക്ഷിച്ചവ നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം കിട്ടുമോ? വ്യക്തമാക്കി ധനമന്ത്രി
Will You Get Compensation if Locker Contents Are Lost? ബാങ്കുകള്‍ക്ക് വസ്തുക്കള്‍ പരിശോധിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. സ്വകാര്യത ലംഘനമാണ് വസ്തുക്കള്‍ പരിശോധിക്കുന്ന നടപടി. പരിശോധിച്ച് ഉറപ്പിക്കാത്ത വസ്തുക്കള്‍ക്ക് എല്ലാത്തിനും തുല്യമായ നഷ്ടപരിഹാരമാണ് ലഭിക്കുക. ബാങ്ക് ലോക്കറില്‍ മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുക.

പ്രതീകാത്മക ചിത്രം
ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഇന്ത്യയില്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സ്വര്‍ണവും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ല. എന്നാല്‍ ഇത്തരത്തിലുള്ള നഷ്ടം സംഭവിക്കുമ്പോള്‍ എത്ര ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പാര്‍ലമെന്റിലെ ചോദ്യോത്തരവേളയിലായിരുന്നു പ്രതികരണം.
എത്ര രൂപ നഷ്ടപരിഹാരം ലഭിക്കും?
ലോക്കറില്‍ സൂക്ഷിച്ച വസ്തുക്കള്‍ നഷ്ടപ്പെടുകയാണെങ്കില്‍ ലോക്കറുടമകള്‍ക്ക് വാര്‍ഷിക വാടകയുടെ നൂറിരട്ടി വരെ തുകയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. ലോക്കറുകളില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ പരിശോധിക്കാനോ അവയുടെ വില രേഖപ്പെടുത്താനോ ബാങ്കുകള്‍ക്ക് അധികാരമില്ല. അതിനാല്‍ തന്നെ നഷ്ടപ്പെടുന്ന വസ്തുക്കളുടെ ശരിക്കുള്ള മൂല്യത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് സാധ്യമല്ല.
ബാങ്കുകള്‍ക്ക് വസ്തുക്കള്‍ പരിശോധിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. സ്വകാര്യത ലംഘനമാണ് വസ്തുക്കള്‍ പരിശോധിക്കുന്ന നടപടി. പരിശോധിച്ച് ഉറപ്പിക്കാത്ത വസ്തുക്കള്‍ക്ക് എല്ലാത്തിനും തുല്യമായ നഷ്ടപരിഹാരമാണ് ലഭിക്കുക. ഓരോ ലോക്കറിനും വ്യത്യസ്തമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത് സാധ്യമല്ലെന്നും ധനമന്ത്രി പറഞ്ഞു.
Also Read: Bank Locker: ലോക്കറില്‍ സൂക്ഷിച്ച സാധനങ്ങള്‍ മോഷണം പോയാല്‍ എന്ത് ചെയ്യണം?
ബാങ്ക് ലോക്കറിലെ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം?
ബാങ്ക് ലോക്കറില്‍ മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുക. ബാങ്കിനെയും വിഷയം ധരിപ്പിക്കണം. ലോക്കര്‍ ദൃശ്യം വ്യക്തമാകുന്ന സിസിടിവി ഫുട്ടേജുകള്‍ നല്‍കാന്‍ ബാങ്കിനോട് ആവശ്യപ്പെടണം. ബാങ്കിന്റെ ഭാഗത്തുനിന്ന് ശരിയായ പ്രതികരണം ഉണ്ടായില്ലെങ്കില്‍ ആര്‍ബിഐയ്ക്ക് പരാതി നല്‍കണം.