AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Tender Coconut Price: കനത്ത ചൂടും ക്ഷീണവും; ബെംഗളൂരുവില്‍ ഇളനീരിന് റെക്കോഡ് വില

Bengaluru Heatwave Drives Up Tender Coconut Prices to 70: വേനലിന് മുമ്പേ ആവശ്യം ഉയര്‍ന്നതാണ് കരിക്കിന് ഗുണം ചെയ്തത്. വേനല്‍ വന്നെത്തുന്നതോടെ വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. പ്രതിദിനം 5 ലക്ഷത്തോളം ഇളനീരാണ് കച്ചവടത്തിനായി എത്തുന്നത്.

Bengaluru Tender Coconut Price: കനത്ത ചൂടും ക്ഷീണവും; ബെംഗളൂരുവില്‍ ഇളനീരിന് റെക്കോഡ് വില
പ്രതീകാത്മക ചിത്രം Image Credit source: Anuwar Hazarika/NurPhoto via Getty Images
Shiji M K
Shiji M K | Published: 26 Feb 2026 | 12:03 PM

ബെംഗളൂരു: കനത്ത ചൂടില്‍ വലയുകയാണ് ബെംഗളൂരു നിവാസികള്‍. വേനല്‍ക്കാലം വന്നെത്തുന്നതിന് മുമ്പേ നഗരത്തില്‍ അനുഭവപ്പെടുന്ന ചൂട് ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. വേനല്‍ക്കാലത്ത് ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന പാനീയങ്ങളില്‍ ഒന്നാണ് ഇളനീര്‍. എന്നാല്‍ ചൂട് ഉയരുന്നതിനൊപ്പം ഡിമാന്‍ഡും വര്‍ധിക്കുന്നത് ഇളനീരിന്റെ വില കുത്തനെ കൂട്ടി.

നിലവില്‍ 70 രൂപയ്ക്കടുത്താണ് ബെംഗളൂരുവില്‍ ഇളനീരിന്റെ വില. വലിയ ഇളനീരിന് 60 നും 70 നും ഇടയില്‍ വിലയുണ്ട്. ചെറിയ ഇളനീരുകള്‍ക്ക് 25 രൂപ മുതല്‍ 30 രൂപ വരെയും ഈടാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇളനീര്‍ വിപണിയായ മാണ്ഡ്യയിലെ മദ്ദൂര്‍ എപിഎംസി മാര്‍ക്കറ്റില്‍ ഇളനീരിന്റെ മൊത്തവില 35 രൂപ വരെയാണ്. ബെംഗളൂരുവിലേക്ക് ഇവിടെ നിന്നാണ് ഇളനീരെത്തുന്നത്.

വേനലിന് മുമ്പേ ആവശ്യം ഉയര്‍ന്നതാണ് കരിക്കിന് ഗുണം ചെയ്തത്. വേനല്‍ വന്നെത്തുന്നതോടെ വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. പ്രതിദിനം 5 ലക്ഷത്തോളം ഇളനീരാണ് കച്ചവടത്തിനായി എത്തുന്നത്. ഇത് ആറ് ലക്ഷമായി വൈകാതെ ഉയരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഇളനീരിന്റെ മൊത്തവില 35 രൂപയാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ആവശ്യകത കൂടി കണക്കിലെടുക്കുമ്പോള്‍ ഉടന്‍ തന്നെ 45 ലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഡല്‍ഹി, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങി സംസ്ഥാനങ്ങളിലേക്ക് ഉയര്‍ന്ന നിലവാരമുള്ള ഇളനീര്‍ കയറ്റി അയക്കുന്നുണ്ട്. ശേഷിക്കുന്ന രണ്ടാം ഗ്രേഡ് സ്‌റ്റോക്കുകളാണ് പ്രാദേശികമായി വില്‍ക്കുന്നതെന്ന് മദ്ദൂര്‍ എപിഎംസി സെക്രട്ടറി സതീഷ് പറഞ്ഞു.

Also Read: Bengaluru Stay: ബെംഗളൂരുവില്‍ പോകുന്നവര്‍ ശ്രദ്ധിച്ചോ; കഴുത്തറക്കും ഇവര്‍

20 നും 30 നും വാങ്ങുന്ന രണ്ടാംതരം ഇളനീരുകള്‍ ബെംഗളൂരുവില്‍ 50 നും 60 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. എട്ട് രൂപയാണ് ചെറിയ ഇളനീരുകള്‍ക്ക് മൊത്തവിപണിയിലെ വില, എന്നാല്‍ അത് നഗരത്തില്‍ എത്തുമ്പോഴേക്കും 30 രൂപയ്ക്ക് മുകളിലേക്ക് വളര്‍ന്നിട്ടുണ്ടാകും. ചെറിയ തേങ്ങയ്ക്കാണ് ഡിമാന്‍ഡെന്നും വ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.

Follow Us