AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Tender Coconut Price: ബെംഗളൂരുവില്‍ ഇളനീരിന് വീണ്ടും വില കൂടി; ദാഹം മാറ്റാന്‍ വഴിയില്ല

Summer Heat Drives Bengaluru Tender Coconut Price Above 100: ചൂട് ഉയരുന്നതിന് അനുസരിച്ച് വില ഇനിയും ഉയരുമെന്ന നിഗമനത്തിലാണ് വ്യാപാരികള്‍. മാത്രമല്ല, ബെംഗളൂരുവില്‍ ഈ വര്‍ഷം കനത്ത ചൂടാണ് പ്രതീക്ഷിക്കുന്നത്. മെയ് മാസത്തോടെ 39 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

Bengaluru Tender Coconut Price: ബെംഗളൂരുവില്‍ ഇളനീരിന് വീണ്ടും വില കൂടി; ദാഹം മാറ്റാന്‍ വഴിയില്ല
പ്രതീകാത്മക ചിത്രം Image Credit source: Diptendu Dutta/NurPhoto via Getty Images
Shiji M K
Shiji M K | Published: 03 Mar 2026 | 09:28 PM

വേനല്‍ കടുക്കുകയാണ്, വേനല്‍ ചൂട് വര്‍ധിക്കുന്നതിന് അനുസരിച്ച് റോഡരികിലും മറ്റും ദാഹം മാറ്റാന്‍ സഹായിക്കുന്ന പാനീയങ്ങളുടെ വില്‍പനയും കലശലായി നടക്കും. ഏതെല്ലാം പാനീയങ്ങള്‍ അരങ്ങുവാണാലും ഇളനീരിനോടുള്ള ആളുകളുടെ പ്രിയം ഒരിക്കലും ചോര്‍ന്നുപോകുകയില്ല. എന്നാല്‍ വീട്ടില്‍ കിട്ടുന്നത് പോലെ അത്ര എളുപ്പത്തില്‍ പുറത്ത് ഈ സാധനം ലഭിക്കില്ല, നല്ല വില തന്നെ നല്‍കേണ്ടി വരും.

തിരക്കേറിയ നഗരങ്ങളിലൊന്നായ ബെംഗളൂരുവില്‍ ചൂട് കനക്കുകയാണ്. ചൂട് ഉയരുന്നതിന് അനുസരിച്ച് നഗരത്തില്‍ ഇളനീരിന്റെ വിലയും കുതിക്കുന്നു. 60 രൂപ മുതല്‍ 80 രൂപ വരെയായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ ഇളനീരിന് വിലയുണ്ടായിരുന്നത് എങ്കില്‍, നിലവിലത് 100 ലേക്ക് കടന്നിരിക്കുന്നു. 90നും 100നും ഇടയിലാണ് നഗരത്തിന്റെ പലഭാഗങ്ങളിലും ഇളനീരിന്റെ വില.

ചൂട് ഉയരുന്നതിന് അനുസരിച്ച് വില ഇനിയും ഉയരുമെന്ന നിഗമനത്തിലാണ് വ്യാപാരികള്‍. മാത്രമല്ല, ബെംഗളൂരുവില്‍ ഈ വര്‍ഷം കനത്ത ചൂടാണ് പ്രതീക്ഷിക്കുന്നത്. മെയ് മാസത്തോടെ 39 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇളനീര്‍ ഉള്‍പ്പെടെയുള്ള പാനീയങ്ങളുടെ ആവശ്യകത വര്‍ധിക്കുകയും വില കുതിച്ചുയരുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 40 രൂപ മുതല്‍ 50 രൂപ വരെയായിരുന്നു ഇളനീരിന്റെ വില. ചൂട് കടുത്തതോടെ 80 ലേക്കും വിലയെത്തിയിരുന്നു. എന്നാല്‍ നേരത്തെ എത്തിയ വേനല്‍ക്കാലവും അതികഠിനമായ ചൂടും വിലക്കയറ്റം രൂക്ഷമാക്കി.

Also Read: Bengaluru Tender Coconut Price: കനത്ത ചൂടും ക്ഷീണവും; ബെംഗളൂരുവില്‍ ഇളനീരിന് റെക്കോഡ് വില

കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ ഇളനീര്‍ ഉത്പാദിപ്പിക്കുന്നത് മാണ്ഡ്യയിലുള്ള മദ്ദൂരാണ്. ഇവിടെ നിന്ന് ബെംഗളൂരുവിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇളനീര്‍ കയറ്റി അയക്കുന്നു. നിലവില്‍ ഇവിടെ 35 രൂപ വരെയാണ് ഇളനീരിന്റെ മൊത്തവില. എന്നാല്‍ കടകളിലേക്ക് എത്തുമ്പോഴേക്കും അത് 100 ഉം ചിലപ്പോള്‍ അതിന് മുകളിലും ആകുന്നു.

Follow Us