Post Office Scheme: 5 വർഷം കൊണ്ട് പലിശ 90,000 കിട്ടും, കിടിലൻ പോസ്റ്റോഫീസ് സ്കീം

5 വർഷ ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് പരമാവധി വരുമാനം നേടുന്നതിന് ഗുണം ചെയ്യും. ഈ സ്കീമിൽ നിക്ഷേപകർക്ക് സർക്കാരിൽ നിന്ന് 7.5% പലിശ ലഭിക്കും. ഇതൊരു സുരക്ഷിത നിക്ഷേപം എന്ന് മാത്രമല്ല, നികുതി ആനുകൂല്യങ്ങളും

Post Office Scheme: 5 വർഷം കൊണ്ട് പലിശ 90,000 കിട്ടും, കിടിലൻ പോസ്റ്റോഫീസ്  സ്കീം

Post Office Scheme

Published: 

09 Mar 2026 | 01:27 PM

വരുമാനത്തിൻ്റെ ഒരു നിശ്ചിത വിഹിതം സേവ് ചെയ്യണം എന്നാണ് സാമ്പത്തിക അച്ചടക്കത്തിൻ്റെ ആദ്യ ഘട്ടം. ഇതിന് ഏറ്റവും മികച്ച സാധ്യത നൽകുന്നതാണ് പോസ്റ്റോഫീസിൻ്റെ സ്കീമുകൾ. അത്തരമൊരു സ്കീമിനെ പറ്റിയാണ് പരിശോധിക്കുന്നത്. നിക്ഷേപത്തിൻ്റെ സുരക്ഷ സർക്കാർ തന്നെ നൽകുന്നു എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്തരമൊരു ജനപ്രിയ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. ആകെ നിക്ഷേപത്തിന് പകുതിയുടെ അടുത്ത് പലിശയായി നേടാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. അതിനെ പറ്റിയാണ് നോക്കുന്നത്. ഇവിടെ പരിശോധിക്കുന്നത് 2 ലക്ഷത്തിൻ്റെ ഒരു സ്കീമാണ്.

2 ലക്ഷം നിക്ഷേപിച്ചാൽ ?

അഞ്ച് വർഷം കണക്കാക്കി വേണം 2 ലക്ഷം നിക്ഷേപിക്കാൻ. 7.5% പലിശയിൽ നിങ്ങളുടെ ആകെ തുക 289,990 ആകും. ഇതിൽ പലിശ മാത്രം 89,990 രൂപ നിങ്ങൾക്ക് ലഭിക്കും. 5 വർഷത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് പരമാവധി വരുമാനം നേടുന്നതിന് ഗുണം ചെയ്യും. ഈ സ്കീമിൽ നിക്ഷേപകർക്ക് സർക്കാരിൽ നിന്ന് 7.5% പലിശ ലഭിക്കും. ഇതൊരു സുരക്ഷിത നിക്ഷേപം എന്ന് മാത്രമല്ല, ഈ സ്കീമിൽ നികുതി ആനുകൂല്യങ്ങളും ലഭിക്കും,. ഈ സ്കീമിലെ നിക്ഷേപങ്ങൾ അഞ്ച് വർഷം വരെ ലഭ്യമാണ്.

വ്യത്യസ്ത കാലാവധികളിൽ

ടൈം ഡെപ്പോസിറ്റ് സ്കീമിൽ താത്പര്യമുള്ളവർക്ക് വ്യത്യസ്ത കാലാവധികളിലേക്ക് നിക്ഷേപിക്കാം. 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെയായിരിക്കും ഇതിൻ്റെ കാലാവധി. ഇതിന് അനുസരിച്ച് പലിശയിലും മാറ്റങ്ങൾ വരും. ഇത്തരത്തിൽ ഒരു വർഷത്തെ നിക്ഷേപത്തിന് 6.9%, രണ്ടോ മൂന്നോ വർഷത്തെ നിക്ഷേപത്തിന് 7%, അഞ്ച് വർഷത്തെ നിക്ഷേപത്തിന് 7.5% എന്നിങ്ങനെയായിരിക്കും പലിശ നിരക്ക്.

പലിശയിൽ നിന്ന് കൂടുതൽ വരുമാനം

നിക്ഷേപ തുക വർദ്ധിപ്പിച്ച് നിങ്ങൾക്ക് പലിശയിൽ നിന്നും കൂടുതൽ വരുമാനം നേടാൻ കഴിയും. ഉദാഹരണമായി, ഒരാൾ ഈ സ്കീമിൽ അഞ്ച് വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ, പലിശ വരുമാനം 224,974 ആയിരിക്കും, 724,974 ആയിരിക്കും ഇവരുട ആകെ കോർപ്പസ് ( മുതലും പലിശയുമടക്കം)

നികുതി ആനുകൂല്യങ്ങൾ

ആദായനികുതി വകുപ്പ് സെക്ഷൻ 80C പ്രകാരം PO ടൈം ഡെപ്പോസിറ്റ് സ്കീമിൽ നികുതി ഇളവുണ്ട്. ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് സിംഗിൾ അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ തുറക്കാം. കുറഞ്ഞത് 1,000 രൂപ ഉപയോഗിച്ച് ഒരു പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാം. വാർഷിക പലിശ ലഭിക്കും. പരമാവധി നിക്ഷേപത്തിന് പരിധിയില്ല, കൂടുതൽ നിക്ഷേപിക്കുന്തോറും പലിശ വർദ്ധിക്കും.

Follow Us
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്