National Pension System: ഒരു ലക്ഷം രൂപ പെന്‍ഷന്‍ വേണോ? കൂടെ 1.5 കോടി സമ്പാദ്യമുണ്ടാകുമെന്ന് എന്‍പിഎസ് പറയാന്‍ പറഞ്ഞു

National Pension System Benefits: വിരമിക്കല്‍ ഫണ്ട് നല്‍കുന്നതിനോടൊപ്പം പ്രതിമാസം 1 ലക്ഷം രൂപയുടെ പെന്‍ഷന്‍ നല്‍കുന്ന കാര്യത്തിലും എന്‍പിഎസ് കേമനാണ്. എങ്ങനെയാണ് എന്‍പിഎസ് പ്രവര്‍ത്തിക്കുന്നതെന്നും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി എത്ര രൂപ നിക്ഷേപിക്കണമെന്നും പരിശോധിക്കാം.

National Pension System: ഒരു ലക്ഷം രൂപ പെന്‍ഷന്‍ വേണോ? കൂടെ 1.5 കോടി സമ്പാദ്യമുണ്ടാകുമെന്ന് എന്‍പിഎസ് പറയാന്‍ പറഞ്ഞു

പ്രതീകാത്മക ചിത്രം

Published: 

23 Mar 2025 11:04 AM

റിട്ടയര്‍മെന്റ് കാലത്തേക്കായി സാമ്പത്തിക ആസൂത്രണം നടത്തേണ്ടത് വളരെ അനിവാര്യമാണ്. കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ മുന്നോട്ടുപോകുകയാണെങ്കില്‍ ആരെയും ആശ്രയിക്കാതെ വാര്‍ധക്യകാലത്ത് നിങ്ങള്‍ക്കും ജീവിക്കാനാകും. റിട്ടയര്‍മെന്റ് ജീവിതം സന്തോഷകരമാക്കുന്നതിനായി നിരവധി പദ്ധതികളാണ് ബാങ്കുകളും പോസ്റ്റ് ഓഫീസും വാഗ്ദാനം ചെയ്യുന്നത്. സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന പദ്ധതികളില്‍ ഒന്നാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ്.

വിരമിക്കല്‍ ഫണ്ട് നല്‍കുന്നതിനോടൊപ്പം പ്രതിമാസം 1 ലക്ഷം രൂപയുടെ പെന്‍ഷന്‍ നല്‍കുന്ന കാര്യത്തിലും എന്‍പിഎസ് കേമനാണ്. എങ്ങനെയാണ് എന്‍പിഎസ് പ്രവര്‍ത്തിക്കുന്നതെന്നും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി എത്ര രൂപ നിക്ഷേപിക്കണമെന്നും പരിശോധിക്കാം.

ടയര്‍ വണ്‍, ടയര്‍ ടു എന്നിങ്ങനെ അക്കൗണ്ടുകളില്‍ നിക്ഷേപം നടത്താനാണ് എന്‍പിഎസ് നിങ്ങളെ അനുവദിക്കുന്നത്. ടയര്‍ വണ്‍ നിക്ഷേപം പ്രാഥമിക വിരമിക്കല്‍ സേവിങ്‌സ് അക്കൗണ്ടാണ്. ഇതില്‍ നിക്ഷേപകര്‍ക്ക് പ്രതിമാസമോ വാര്‍ഷികമോ നിക്ഷേപം നടത്താവുന്നതാണ്.

ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയുടെ മിശ്രിതത്തില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ അവയില്‍ നിന്നും ലഭിക്കുന്ന ലാഭം വിപണി പ്രകടനത്തെ ആശ്രയിച്ചിരിക്കും. റിസ്‌ക് എടുക്കാനുള്ള താത്പര്യമാണ് നിക്ഷേപം നടത്തുന്നതിന് പ്രധാനം.

30 വയസിലാണ് നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍, പ്രതിമാസം 5,000 രൂപ സംഭാവനയിലൂടെ 60 വയസാകുമ്പോഴേക്ക് ഏകദേശം 1.50 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുന്നതാണ്. വിരമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് സമാഹരിച്ച കോര്‍പ്പസിന്റെ 60 ശതമാനം നികുതി രഹിതമായി പിന്‍വലിക്കാവുന്നതാണ്.

പിന്‍വലിച്ച തുക കഴിഞ്ഞ് ബാക്കിയാകുന്ന 40 ശതമാനം ഒരു ആന്വിറ്റി പ്ലാന്‍ വാങ്ങിക്കാന്‍ ഉപയോഗിക്കാം. ഇത് നിങ്ങള്‍ക്ക് വിരമിക്കലിന് ശേഷം പെന്‍ഷന്‍ നല്‍കുന്നു. പ്രതിമാസം 1 ലക്ഷം രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്. വിരമിച്ചവര്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ആന്വിറ്റി പ്ലാന്‍ വേണം തിരഞ്ഞെടുക്കാന്‍.

Also Read: SIP: 15,000 മുടക്കി അഞ്ച് കോടി നേടാം; റിട്ടയര്‍മെന്റ് കാലം കളറാക്കേണ്ടേ

ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് നിങ്ങള്‍ സമാഹരിച്ച തുകയ്ക്ക് നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. സെക്ഷന്‍ 80 സിസിഡി (1) പ്രകാരം പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ കിഴിവുകള്‍ ക്ലെയിം ചെയ്യാന്‍ സാധിക്കും. കൂടാതെ സെക്ഷന്‍ 80 സിസിഡി (1ബി) പ്രകാരം 50,000 രൂപ വരെ അധിക കിഴിവും ലഭിക്കുന്നുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം