AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2026: റെയില്‍വേ ടിക്കറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ്; കണ്‍സെഷന്‍ വീണ്ടും വന്നേക്കും

Senior Citizen Train Ticket Concessions: കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി റെയില്‍വേ അനുവദിച്ചിരുന്ന ഇളവുകള്‍ നിര്‍ത്തലാക്കിയത്. ഇത് വീണ്ടും കൊണ്ടുവരുന്നതിനായി കേന്ദ്ര റെയില്‍വേ മന്ത്രാലയവും ധനമന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

Union Budget 2026: റെയില്‍വേ ടിക്കറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ്; കണ്‍സെഷന്‍ വീണ്ടും വന്നേക്കും
പ്രതീകാത്മക ചിത്രം Image Credit source: Ashwin Nagpal/Moment/Getty Images
Shiji M K
Shiji M K | Published: 30 Jan 2026 | 10:46 AM

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഒട്ടേറെ തീരുമാനങ്ങള്‍ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ട്രെയിന്‍ ടിക്കറ്റുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി നല്‍കിയിരുന്ന കണ്‍സെഷന്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്.

കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി റെയില്‍വേ അനുവദിച്ചിരുന്ന ഇളവുകള്‍ നിര്‍ത്തലാക്കിയത്. ഇത് വീണ്ടും കൊണ്ടുവരുന്നതിനായി കേന്ദ്ര റെയില്‍വേ മന്ത്രാലയവും ധനമന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. കണ്‍സെഷന്‍ വീണ്ടും വരികയാണെങ്കില്‍ 60 വയസിന് മുകളിലുള്ള പുരുഷന്മാര്‍ക്കും 58 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും.

പുരുഷന്മാര്‍ക്ക് 40 ശതമാനവും, സ്ത്രീകള്‍ക്ക് 50 ശതമാനവും കിഴിവാണ് ഇന്ത്യന്‍ റെയില്‍വേ കൊവിഡിന് മുമ്പ് വരെ അനുവദിച്ചിരുന്നത്. സ്ലീപ്പര്‍, തേര്‍ഡ് എസി, സെക്കന്‍ഡ് എസി, ഫസ്റ്റ് എസി എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ക്ലാസുകളിലും ഈ ഇളവ് ബാധകമാണ്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന്, റെയില്‍വേ കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയപ്പോള്‍ ഈ ഇളവുകള്‍ നിര്‍ത്തലാക്കി.

Also Read: Union Budget 2026: പതിവ് തെറ്റിക്കാതെ ധനമന്ത്രി, ബജറ്റ് ഒരുക്കങ്ങൾക്ക് ആവേശം പകർന്ന് ‘ഹൽവ ചടങ്ങ്’

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ നല്‍കാനായി പ്രതിവര്‍ഷം ഏകദേശം 1,600 മുതല്‍ 2,000 കോടി വരെ ചെലവാക്കുന്നു എന്നായിരുന്നു അന്ന് റെയില്‍വേയുടെ വാദം. യാത്രക്കാരുടെ എണ്ണം കുറഞ്ഞതും, പല സര്‍വീസുകളും നിര്‍ത്തിവെച്ചതും റെയില്‍വേയെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഇപ്പോള്‍ നിലവില്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണശേഷിയിലേക്ക് മടങ്ങിയെത്തിയതാണ്, പിന്‍വലിച്ച ഇളവുകള്‍ വീണ്ടും അനുവദിക്കുന്നതിന് കാരണം. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ബജറ്റില്‍ ഉള്ള പ്രഖ്യാപനം തീര്‍ത്തും ഉപകാരപ്പെടും.