DA Hike: 60 % ഡിഎ, ജനുവരി മുതൽ ഏപ്രിൽ വരെ; ജീവനക്കാരുടെ അക്കൗണ്ടിൽ എത്ര കിട്ടും?

DA Calculation: ദേശീയ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ഡിഎ പരിഷ്കരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി ഡിഎ വർദ്ധിപ്പിച്ചത്. 55ൽ നിന്ന് ഡിഎ 58 ശതമാനമായി ഉയർന്നു. ജൂലൈ ഒന്നു മുതൽ അതിന് മുൻകാല പ്രാബല്യം നൽകി. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ട എട്ടാം ശമ്പള കമ്മീഷൻ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കമ്മിഷൻ രൂപീകരിച്ച്, ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. 

DA Hike: 60 % ഡിഎ, ജനുവരി മുതൽ ഏപ്രിൽ വരെ; ജീവനക്കാരുടെ അക്കൗണ്ടിൽ എത്ര കിട്ടും?

പ്രതീകാത്മക ചിത്രം

Published: 

21 Apr 2026 | 06:00 AM

രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കാത്തിരിപ്പിന് അറുതിവരുത്തി ഡിഎ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് ശതമാനം ഡിഎ വർ​ദ്ധനവിനാണ് മന്ത്രിസഭ അം​ഗീകാരം നൽകിയത്. സാധാരണയായി വർഷത്തിൽ രണ്ട് തവണയാണ് ഡിഎ പരിഷ്കരിക്കാറുള്ളത്. ഹോളി പ്രമാണിച്ച് മാർച്ചിലും മറ്റൊന്ന് ദീപാവലി പ്രമാണിച്ചുമാണ്. എന്നാൽ, ഇത്തവണ പതിവ് തെറ്റി. ഏപ്രിലായിട്ടും ഡിഎ പ്രഖ്യാപിച്ചില്ല. ഇതിനിടെ ഡിഎ ഒഴിവാക്കുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഏപ്രിൽ പകുതികഴിയുമ്പോൾ ജീവനക്കാർക്ക് കോളടിച്ചിരിക്കുകയാണ്. മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധനവ്.

ദേശീയ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ഡിഎ പരിഷ്കരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി ഡിഎ വർദ്ധിപ്പിച്ചത്. 55ൽ നിന്ന് ഡിഎ 58 ശതമാനമായി ഉയർന്നു. ജൂലൈ ഒന്നു മുതൽ അതിന് മുൻകാല പ്രാബല്യം നൽകി. നിലവിൽ വർദ്ധിപ്പിച്ച രണ്ട് ശതമാനം കൂടി ചേരുമ്പോൾ ഡിഎ 60 ശതമാനമാകും. ജനുവരി മുതലുള്ള കുടിശ്ശിക കൂടി ചേരുമ്പോൾ ശമ്പളത്തിൽ എത്ര രൂപയുടെ വർദ്ധനവ് ഉണ്ടാകും, അക്കൗണ്ടിൽ എത്ര എത്തും?

എത്ര രൂപ കിട്ടും ?

ഏഴാം ശമ്പളകമ്മീഷൻ പ്രകാരം, ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശമ്പളം 18,000 രൂപയാണ്. ഇതിന്റെ കൂടെ അറുപത് ശതമാനം ഡിഎ കൂടി ചേരുമ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാരന് 10,800 രൂപയാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം വരെ 10,440 രൂപയായിരുന്നു സർക്കാർ ജീവനക്കാർക്ക് ഡിഎ ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇത്തവണ 360 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അടിസ്ഥാനശമ്പളവും ഡിഎയും ചേരുമ്പോൾ അക്കൗണ്ടിൽ 28,800 രൂപയാണ് ലഭിച്ചത്. ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള മൂന്ന് മാസത്തെ കുടിശിക കണക്കാക്കിയാൽ ആകെ ഏക​ദേശം 86,400 രൂപയാകും ലഭിക്കുക.

ALSO READ: ശമ്പളത്തിൽ നിന്നും ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കുന്നു? നിങ്ങള്‍ക്ക് എത്ര കിട്ടും?

ശമ്പളകമ്മീഷൻ പ്രകാരം, ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ അടിസ്ഥാനശമ്പളം 2,50,000 രൂപയാണ്. ഇവർക്ക് അറുപത് ശതമാനം ഡിഎ ആയി ഏപ്രിൽ മാസത്തെ ശമ്പളത്തിൽ 1,50,000 രൂപയാണ് ലഭിക്കുന്നത്. കുടിശ്ശിക കൂടി ചേരുമ്പോൾ‌ മൂന്ന് മാസത്തെ തുകയായി 12,00,000 രൂപയാണ് ലഭിക്കുന്നത്. സമാനമായി പെൻഷൻ ഉപയോക്താക്കൾക്കും ഡിആർ വർധിക്കുന്നത്. രണ്ട് ഡിആർ വർധിക്കുമ്പോൾ, 9,000 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കുന്നയാൾക്ക് 5,400 രൂപ ലഭിക്കുന്നതാണ്.

എട്ടാം ശമ്പളകമ്മീഷൻ എന്ന്?

2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ട എട്ടാം ശമ്പള കമ്മീഷൻ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കമ്മിഷൻ രൂപീകരിച്ച്, ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.  എന്നാൽ ഇനി ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ ഏകദേശം രണ്ട് വർഷമെങ്കിലും ലഭിച്ചേക്കും. എന്തുതന്നെയായാലും മുൻകാല പ്രാബല്യത്തോടെയാകും പരിഷ്കരണം നടപ്പിലാക്കുന്നത്. അതായത്, അത്രയും കാലയളവിലെ തുകയും കുടിശ്ശിക ഇനത്തിൽ ലഭിക്കും.

അതേസമയം, ഇത്തവണ അടിസ്ഥാനശമ്പളത്തിലും പെൻഷനിലും വൻ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ ഫിറ്റ്മെന്റ് ഫാക്ടർ, കുടുംബ യൂണിറ്റ്, മെഡിക്കൽ അലവൻസ്, ഇൻഷുറൻസ്, മറ്റ് അലവൻസുകൾ തുടങ്ങിയവയ്ക്കെല്ലാം മാറ്റം വന്നേക്കും. എട്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചാൽ, നല്ലൊരു തുക ജീവനക്കാരന് സ്വന്തമാക്കാവുന്നതാണ്.

Follow Us
കാസറോളില്‍ ചപ്പാത്തി വെച്ച് കുഴപ്പത്തിലാകല്ലേ! ഇതൊന്ന് നോക്കൂ
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ
ചോറിനൊപ്പം പപ്പായ അച്ചാറായാലോ, സിംപിളല്ലേ...
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്