AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gratuity Calculation: ശമ്പളത്തിൽ നിന്നും ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കുന്നു? നിങ്ങള്‍ക്ക് എത്ര കിട്ടും?

How Much Gratuity Will You Get in CTC Formula: ജീവനക്കാരന്‍ വിരമിക്കുകയോ, രാജിവെക്കുകയോ ചെയ്യുമ്പോഴാണ് ഈ തുക ലഭിക്കുന്നത്. 1972ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമപ്രകാരമാണ് ഈ സാമ്പത്തിക സഹായം. എന്നാല്‍ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാത്രമാണ് ഗ്രാറ്റുവിറ്റി നിര്‍ബന്ധം. സമ്മാനം എന്ന രീതിയില്‍ കൂടിയാണ് ഗ്രാറ്റുവിറ്റി തുക കൈമാറ്റം ചെയ്യപ്പെടുന്നത്.

Gratuity Calculation: ശമ്പളത്തിൽ നിന്നും ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കുന്നു? നിങ്ങള്‍ക്ക് എത്ര കിട്ടും?
പ്രതീകാത്മക ചിത്രം Image Credit source: Catherine McQueen/Moment/Getty Images
Shiji M K
Shiji M K | Edited By: Arun Nair | Updated On: 20 Apr 2026 | 06:40 PM

ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന്, അതായത്, തുടര്‍ച്ചയായി 5 വര്‍ഷമോ അതില്‍ കൂടുതലോ ജോലി ചെയ്യുകയാണെങ്കില്‍ ലഭിക്കുന്ന തുകയാണ് ഗ്രാറ്റുവിറ്റി. ജീവനക്കാരന്‍ വിരമിക്കുകയോ, രാജിവെക്കുകയോ ചെയ്യുമ്പോഴാണ് ഈ തുക ലഭിക്കുന്നത്. 1972ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമപ്രകാരമാണ് ഈ സാമ്പത്തിക സഹായം. എന്നാല്‍ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാത്രമാണ് ഗ്രാറ്റുവിറ്റി നിര്‍ബന്ധം. സമ്മാനം എന്ന രീതിയില്‍ കൂടിയാണ് ഗ്രാറ്റുവിറ്റി തുക കൈമാറ്റം ചെയ്യപ്പെടുന്നത്.

ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കുന്നു?

(Last Drawn Salary × 15 × Years of Service) ÷ 26 ഇതാണ് ഗ്രാറ്റുവിറ്റി കണക്കാക്കാനുള്ള ഫോര്‍മുല. ലാസ്റ്റ് ഡ്രോണ്‍ സാലറി എന്ന് പറയുമ്പോള്‍ ബേസിക് സാലറിയും ഡിയര്‍നെസ് അലവന്‍സും ചേര്‍ത്തതാണ്. മുഴുവന്‍ സാലറി ഉപയോഗിച്ചല്ല ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്, ബേസിക് പേ മാത്രമാണ് എടുക്കേണ്ടത്.

ബേസിക് സാലറിയുടെ 4.81 ശതമാനമാണ് ഗ്രാറ്റുവിറ്റിയായി സിടിസിയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ഇത് തുക പ്രതിവര്‍ഷം ജീവനക്കാരനിലേക്ക് എത്തുന്നില്ല. രാജിവെക്കുമ്പോഴോ, വിരമിക്കുമ്പോഴോ മാത്രമേ ഈ സാമ്പത്തിക സഹായം ലഭിക്കൂ.

ഉദാഹരണത്തിന് നിങ്ങളുടെ ബേസിക് സാലറി 50,000 രൂപയാണ്, 10 വര്‍ഷത്തെ സര്‍വീസ് കാലയളവും ഉണ്ട്. അങ്ങനെയെങ്കില്‍ എത്രരൂപ ഗ്രാറ്റുവിറ്റി ലഭിക്കുമെന്ന് നോക്കാം.

(50,000 × 15 × 10) ÷ 26- ഏകദേശം 2 ലക്ഷം രൂപയോളം കിട്ടും

നിങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റിക്ക് നികുതി ഉണ്ടായിരിക്കില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. 20 ലക്ഷം രൂപ വരെ നികുതി ഇളവുകള്‍ ലഭിക്കുന്നതാണ്.

Also Read: DA Hike: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2 % ഡിഎ വർദ്ധനവ്; സംസ്ഥാന സർക്കാർ ജീവനക്കാർക്കോ, കൂടുതൽ ആർക്ക്?

ഗ്രാറ്റുവിറ്റിയില്‍ നോമിനികളെ ചേര്‍ക്കാം

ഗ്രാറ്റുവിറ്റി ഇടപാടുകളിലും നിങ്ങള്‍ക്ക് നോമിനികളെ ഉള്‍പ്പെടുത്താനാകും. അഞ്ച് വര്‍ഷത്തിന് മുകളില്‍ സര്‍വീസ് കാലയളവ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ ഗ്രാറ്റുവിറ്റി ഇടപാടുകളില്‍ നോമിനിയുടെ പേര് കൊടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ജീവനക്കാരന്‍ ജോലിയില്‍ തുടരുന്നതിനിടെ മരണപ്പെടുകയാണെങ്കില്‍ ഈ തുക അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിക്കുന്നതാണ്.

ഏറ്റവും പുതിയ ഗ്രാറ്റുവിറ്റി നിയമം

പുതിയ ലേബർ കോഡ് പ്രകാരം കരാർ ജീവനക്കാർക്കും ഇനി മുതൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. ഒരു വർഷം ജോലി ചെയ്യുന്നവർക്കും ഗ്രാറ്റുവിറ്റി ലഭിക്കും. എന്നാൽ സ്ഥിരം ജീവനക്കാർ 5 വർഷം ജോലി ചെയ്താൽ മാത്രമെ ഗ്രാറ്റിവിറ്റി ലഭിക്കുകയുള്ളു.

Follow Us