Government Employees Salary: സർക്കാർ ജീവനക്കാർക്ക് ഓണം സമ്മാനം! ശമ്പളവും പെൻഷനും ഓഗസ്റ്റ് 24-ന്
Central Government Employees Salary on August: സാധാരണ മാസാവസാനം ലഭിക്കേണ്ട ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനുമാണ് ഓണം പ്രമാണിച്ച് 24-ന് തന്നെ വിതരണം ചെയ്യുന്നത്. തുക തടസ്സമില്ലാതെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബാങ്കുകൾക്കും ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. ഓണസമ്മാനമായി ഓഗസ്റ്റ് മാസത്തിലെ ശമ്പളം നേരെത്തെ അക്കൗണ്ടിലെത്തും. ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനും മുൻകൂറായി ഓഗസ്റ്റ് 24-ന് വിതരണം ചെയ്യാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. ഓണം പ്രമാണിച്ച് ജീവനക്കാർക്ക് ആഘോഷങ്ങൾക്കായി തുക മുൻകൂട്ടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
ആർക്കൊക്കെ ലഭ്യമാകും?
കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2026 ഓഗസ്റ്റ് മാസത്തെ ശമ്പളം /വേതനം/പെൻഷൻ എന്നിവയുടെ വിതരണം നേരെത്തെ നടത്തുമെന്നാണ് അറിയിപ്പ്. കേരളത്തിലെ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരുടെയും ഓഗസ്റ്റ് മാസത്തെ ശമ്പളം 24-ന് കേന്ദ്രസർക്കാർ ഓഫീസുകൾ മുഖേന പിൻവലിച്ച് ചെയ്ത് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതായി ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിരോധം, തപാൽ & ടെലികമ്മ്യൂണിക്കേഷൻസ് എന്നിവയുൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇത് ബാധകമാണ്.
സാധാരണ മാസാവസാനം ലഭിക്കേണ്ട ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനുമാണ് ഓണം പ്രമാണിച്ച് 24-ന് തന്നെ വിതരണം ചെയ്യുന്നത്. തുക തടസ്സമില്ലാതെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ബാങ്കുകൾക്കും ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാർക്കും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ വിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
ALSO READ: എട്ടാം ശമ്പള കമ്മീഷൻ: അടിസ്ഥാന ശമ്പളം കുതിച്ചുയരും! 92% – 285% വരെ വർദ്ധനവോ?
എല്ലാ കേന്ദ്രസർക്കാർ പെൻഷൻകാരുടെയും 2026 ഓഗസ്റ്റ് മാസത്തെ പെൻഷൻ ബാങ്കുകൾ/പി.എ.ഒ -കൾ വഴി 2026 ഓഗസ്റ്റ് 24-ന് വിതരണം ചെയ്യാവുന്നതാണെന്നും ഉത്തരവ് അറിയിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ എക്സ്പെൻഡിച്ചർ ഡിപ്പാർട്ടുമെന്റാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഈ ശമ്പളം സർവീസിൽ എങ്ങനെ കണക്കാക്കും?
ഓഗസ്റ്റ് 24-ന് വിതരണം ചെയ്യുന്ന ശമ്പളം / വേതനം / പെൻഷൻ എന്നിവ അഡ്വാൻസ് തുകയായി കണക്കാക്കുകയാണ് ചെയ്യുക. ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ തന്നെ ക്രമീകരിക്കുന്നതാണ്. ഇതിനായി പ്രത്യേകം റിക്കവറി നടപടികളൊന്നും ഉണ്ടാകില്ല. ഓരോ ജീവനക്കാരന്റെയും/പെൻഷൻകാരന്റെയും മുഴുവൻ മാസത്തെ ശമ്പളവും പെൻഷനും നിർണ്ണയിച്ച ശേഷം അഡ്ജസ്റ്റ്മെന്റ് ചെയ്യും.
ഏതെങ്കിലും തരത്തിലുള്ള മറ്റ് അഡ്ജസ്റ്റ്മെന്റ്സ് ഉണ്ടെങ്കിൽ, അത് 2026 ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ / പെൻഷനിൽ നിന്ന് തന്നെ നടത്തുന്നതായിരിക്കുമെന്നും എക്സ്പെൻഡിച്ചർ ഡിപ്പാർട്ടുമെന്റ് അറിയിച്ചിട്ടുണ്ട്. ഓണക്കാലത്തെ വർദ്ധിച്ച ചെലവുകൾ നേരിടാൻ ഈ തീരുമാനം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസമാകും.
എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന്?
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവിന് വേണ്ടിയുള്ള എട്ടാം ശമ്പളകമ്മീഷൻ 2025 നവംബർ 3-നാണ് ഔദ്യോഗികമായി നിലവിൽ വന്നത്. രൂപീകരിച്ച് 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി 2027 മെയ് 03 ആണ്. എന്നാൽ അതിനുമുമ്പ് തന്നെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനും സാധ്യതയുണ്ട്.
റിപ്പോർട്ട് സമർപ്പിച്ച ശേഷം കേന്ദ്ര മന്ത്രിസഭ അത് വിശദമായി പരിശോധിച്ച് ഭേദഗതികളോടെയോ അല്ലാതെയോ അംഗീകരിക്കും. ഇതിനായി കൃത്യമായ സമയപരിധിയില്ല. ഏഴാം ശമ്പള കമ്മീഷൻ 2015 നവംബറിൽ റിപ്പോർട്ട് നൽകിയെങ്കിലും, 2016 ജൂണിലാണ് കേന്ദ്ര സർക്കാർ അതിന് അംഗീകാരം നൽകിയത്. 2027 മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചാൽ സർക്കാരിന്റെ അംഗീകാരം ലഭിച്ച് ഉത്തരവിറങ്ങാൻ 2027 അവസാനത്തോടെ സമയമെടുത്തേക്കും.
English Summary:
Central Government has decided to release the August 2026 salary in advance to its employees in Kerala ahead of the Onam festival. As per the order, salaries will be credited on August 24, instead of the usual payment date at the end of the month, enabling employees to meet festival-related expenses.