Coconut Oil Price Hike: ഒരു ലിറ്റർ വെളിച്ചെണ്ണ 200 രൂപയ്ക്ക്, വാങ്ങേണ്ടത് ഇവിടെ നിന്ന്….

Coconut oil price hike in Kerala: വില വർധനവ് കാരണം പലരും വെളിച്ചെണ്ണ ഉപേക്ഷിച്ച് മറ്റ് പല എണ്ണകളെയുമാണ് കൂട്ട്പിടിച്ചിരിക്കുന്നത്. പാംഓയിൽ, സൂര്യകാന്തി എണ്ണ, ഒലിവ് ഓയിൽ തുടങ്ങി മാർക്കറ്റിൽ ഇത്തരം എണ്ണകൾക്ക് ഡിമാൻഡ് കൂടുകയാണ്.

Coconut Oil Price Hike: ഒരു ലിറ്റർ വെളിച്ചെണ്ണ 200 രൂപയ്ക്ക്, വാങ്ങേണ്ടത് ഇവിടെ നിന്ന്....

Coconut Oil

Published: 

01 Aug 2025 12:47 PM

സംസ്ഥാനത്ത് വെളിച്ചെണ്ണ വില വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വില വർധനവ് കാരണം പലരും വെളിച്ചെണ്ണ ഉപേക്ഷിച്ച് മറ്റ് പല എണ്ണകളെയുമാണ് കൂട്ട്പിടിച്ചിരിക്കുന്നത്. പാംഓയിൽ, സൂര്യകാന്തി എണ്ണ, ഒലിവ് ഓയിൽ തുടങ്ങി മാർക്കറ്റിൽ ഇത്തരം എണ്ണകൾക്ക് ഡിമാൻഡ് കൂടുകയാണ്.

എന്നാൽ വെളിച്ചെണ്ണ ഉപേക്ഷിക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൂടാകുംതോറും സൂര്യകാന്തി എണ്ണ ആരോ​ഗ്യത്തിന് ദോഷകരമാണ്. ഒലിവ് എണ്ണ തുറന്ന് വച്ചാൽ അന്തരിക്ഷതാപനിലയിൽ പോലും ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകും. പാം ഓയിലിലുള്ള ലോങ് ചെയിൻ പാൽമിറ്റിക് ആസിഡ് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കുമെന്നും പറയപ്പെടുന്നു.

ALSO READ: ന്യായവിലയില്‍ വെളിച്ചെണ്ണ ഉറപ്പ്; സപ്ലൈകോ നിങ്ങളെ കാത്തിരിക്കുന്നു

എന്നാൽ ഈ കുതിച്ചുയരുന്ന വിലയിൽ വെളിച്ചെണ്ണ എങ്ങനെ വാങ്ങാനാകും എന്ന സംശയമാകും നിങ്ങളിൽ, അല്ലേ? എന്നാൽ അതിനും വഴിയുണ്ട്. വെറും ഇരുന്നൂറ് രൂപ മുതൽ ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങാൻ കഴിയും. ഓൺലൈൻ വിപണികളാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്.

ഫ്ലിപ്കാർട്ട്, ആമസോൺ, ജിയോമാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി വിവിധ കമ്പനികളുടെ വെളിച്ചെണ്ണ വാങ്ങാൻ കഴിയും. 200 രൂപ മുതലാണ് ഇവയുടെ വില വരുന്നത്. അതേസമയം 200 ml പോലെ വ്യത്യസ്തമായ അളവുകളിലുള്ള വെളിച്ചെണ്ണ കുപ്പികൾക്ക് നൂറ് രൂപയ്ക്ക് അകത്താണ് വില.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും