AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: ന്യായവിലയില്‍ വെളിച്ചെണ്ണ ഉറപ്പ്; സപ്ലൈകോ നിങ്ങളെ കാത്തിരിക്കുന്നു

Supplyco Onam Kit 2025 Distribution: ആകെ 6 ലക്ഷത്തിലധികം കിറ്റുകളാണ് വിതരണത്തിനെത്തുന്നത്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഓണക്കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Coconut Oil Price Hike: ന്യായവിലയില്‍ വെളിച്ചെണ്ണ ഉറപ്പ്; സപ്ലൈകോ നിങ്ങളെ കാത്തിരിക്കുന്നു
പ്രതീകാത്മക ചിത്രം Image Credit source: jayk7/Getty Images Creative
shiji-mk
Shiji M K | Updated On: 31 Jul 2025 21:26 PM

എല്ലാ ഓണക്കാലങ്ങളും ആഘോഷങ്ങളുടേത് മാത്രമല്ല, അത് വിലക്കുറവിന്റേത് കൂടിയാണ്. വെളിച്ചെണ്ണ വിലയില്‍ കുരുങ്ങി വലഞ്ഞ മലയാളികള്‍ക്ക് മുന്നിലേക്ക് ആശ്വാസത്തിന്റെ പൊന്‍കിരണമായി ഈ ഓണക്കാലത്ത് സപ്ലൈകോ എത്തുന്നു. ഓണക്കാലത്തുണ്ടാകുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി സപ്ലൈകോ ഗംഭീര പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.

അരി, വെളിച്ചെണ്ണ എന്നിവ ന്യായമായ വിലയ്ക്ക് ഗുണഭോക്താക്കളിലേക്ക് എത്തിക്കാനാണ് സപ്ലൈകോ ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ സബ്‌സിഡി നിരക്കില്‍ ഒരു റേഷന്‍ കാര്‍ഡിന് 8 കിലോ ഗ്രാം അരിയാണ് സപ്ലൈകോ വഴി ലഭിക്കുന്നത്. എന്നാല്‍ ഓണക്കാലത്ത് കാര്‍ഡ് ഒന്നിന് 20 കിലോ പച്ചരിയോ, പുഴുക്കലരിയോ കിലോയ്ക്ക് 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി വിതരണം ചെയ്യും.

മിതമായ വിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കുന്നതിന് സപ്ലൈകോ പുതിയ ടെന്‍ഡര്‍ വിളിക്കും. വിലയുമായി ബന്ധപ്പെട്ട് വിതരണക്കാരുമായി സംസാരിച്ച് ധാരണയായി. ശബരി ബ്രാന്‍ഡില്‍ ഓണക്കാലത്ത് സബ്‌സിഡിയായും നോണ്‍ സബ്‌സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും.

സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപ, അര ലിറ്ററിന് 179 രൂപ, സബ്‌സിഡി ഇല്ലാത്ത ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 429 രൂപ, അര ലിറ്ററിന് 219 രൂപ എന്നിങ്ങനെയായിരിക്കും വില വരുന്നത്. ശബരി മാത്രമല്ല മറ്റ് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എംആര്‍പിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സപ്ലൈകോ വഴി ലഭിക്കും.

സണ്‍ഫ്‌ളവര്‍ ഓയില്‍, പാം ഓയില്‍, റൈസ് ബ്രാന്‍ ഓയില്‍ തുടങ്ങി മറ്റ് ഭക്ഷ്യ എണ്ണകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഉണ്ടായിരിക്കുന്നതാണ്. മാത്രമല്ല, ഇത്തവണത്തെ ഓണത്തിനും സപ്ലൈകോ വഴി കിറ്റ് വിതരണം ഉണ്ടായിരിക്കും. എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റ് വിതരണം ചെയ്യും.

Also Read: Coconut Oil Price Hike: വെളിച്ചെണ്ണ വില ഉയരട്ടെ! സോയാബീന്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നമ്മുടെ ഇന്ത്യയുമുണ്ട്

ആകെ 6 ലക്ഷത്തിലധികം കിറ്റുകളാണ് വിതരണത്തിനെത്തുന്നത്. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഓണക്കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.