AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: പിടിതരാതെ വെളിച്ചെണ്ണ വില, പിടിച്ചുനിർത്താൻ സപ്ലൈകോയും; വില 600ലേക്കോ?

Coconut Oil Price Hike in kerala: തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില നിയന്ത്രിക്കാൻ കേരഫെഡിനോട് നിർദ്ദേശം തേടിയിരിക്കുകയാണ് സർക്കാർ. ഓണത്തിന് വെളിച്ചെണ്ണ എത്തിക്കാനുള്ള നടപടികളും കേരഫെഡ് ആരംഭിച്ചിട്ടുണ്ട്.

Coconut Oil Price: പിടിതരാതെ വെളിച്ചെണ്ണ വില, പിടിച്ചുനിർത്താൻ സപ്ലൈകോയും; വില 600ലേക്കോ?
Coconut OilImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 15 Jul 2025 | 02:04 PM

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുകയാണ്. തേങ്ങയുടെ ഉൽപാദന കുറവും കൊപ്രയുടെ കുറവും വെളിച്ചെണ്ണ വില ഉയരാൻ കാരണമായി. ഓണമാകുമ്പോൾ വില അറുനൂറ് എത്തിയേക്കുമെന്നാണ് സൂചന. വെളിച്ചെണ്ണ വില ഉയർന്നതോടെ ബദൽ മാർ​ഗങ്ങൾ തേടുകയാണ് മലയാളികൾ.

അതേസമയം, തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില നിയന്ത്രിക്കാൻ കേരഫെഡിനോട് നിർദ്ദേശം തേടിയിരിക്കുകയാണ് സർക്കാർ. അതിനനുസരിച്ചാകും തുടർ നടപടികൾ. ഓണത്തിന് വെളിച്ചെണ്ണ എത്തിക്കാനുള്ള നടപടികളും കേരഫെഡ് ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് ബിപിഎൽ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകാനും കേരഫെഡ് ആലോചിക്കുന്നുണ്ട്.

വില ശക്തമായി ഉയരുന്നതിന്റെ ഭാ​ഗമായി ടെൻഡർ നടപടികളിൽ സപ്ലൈക്കോ മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള വെളിച്ചെണ്ണ വിതരണക്കാർക്കും ടെൻഡറിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും. മുമ്പ് കേരളത്തിലുള്ള വിതരണക്കാർക്ക് മാത്രമായിരുന്നു ടെൻഡറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്.

കേരളത്തിൽ മാത്രമല്ല, ആ​ഗോള തലത്തിലും വെളിച്ചെണ്ണ വില കുതിക്കുകയാണ്. ആഗോളതലത്തിൽ 41ശതമാനമാണ് വില വർദ്ധിച്ചത്. ഇന്ത്യയിൽ 60 ശതമാനവും വർദ്ധിച്ചിട്ടുണ്ട്. 2026ൽ വില കുറയുമെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട്.