Dragon fruit: ‘കമലം’ നടാം, കിലോയ്ക്ക് 300 രൂപ വരെ വില കിട്ടും

Dragon Fruit Farming Business: അമേരിക്കൻ സ്വദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. കള്ളിച്ചെടി വിഭാഗത്തിൽപ്പെട്ട സസ്യമായതിനാൽ കടുത്ത വേനലിനെയും ഇവ അതിജീവിക്കും.

Dragon fruit: കമലം നടാം, കിലോയ്ക്ക് 300 രൂപ വരെ വില കിട്ടും

ഡ്രാഗൺ ഫ്രൂട്ട്

Updated On: 

22 Feb 2026 | 04:19 PM

രുചിയിലും ​ഗുണത്തിലും മുന്നിൽ, മലയാളികളുടെ ഹൃദയം കീഴടക്കിയ വിദേശി തുടങ്ങി ഡ്രാ​ഗൺ ഫ്രൂട്ടിന് വിശേഷണങ്ങൾ‌ ഏറെയാണ്. കുറച്ച് നാൾ മുമ്പ് കടകളിൽ കണ്ട് ആ​ഗ്രഹിച്ചിരുന്നെങ്കിൽ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഡ്രാ​ഗൺ ഫ്രൂട്ട് വളർത്തുന്നുണ്ട്. മലയാളികൾക്ക് ഇവൻ ഡ്രാ​ഗൺ ഫ്രൂട്ടാണെങ്കിൽ ​ഗുജറാത്തിൽ കമലം ആണ്. താമരപ്പൂവിനോടുള്ള സാമ്യം കണക്കിലെടുത്താണ് ഈ പേര് നൽകിയത്. കുറഞ്ഞ പരിചരണവും ഉയർന്ന ലാഭവും നൽകുന്ന ഡ്രാ​ഗൺ ഫ്രൂട്ടുകളെ എങ്ങനെ ഒരു വിജയകരമായ ബിസിനസ്സ് സംരംഭമാക്കി മാറ്റാം എന്ന് അറിഞ്ഞാലോ…

 

ഡ്രാ​ഗൺ ഫ്രൂട്ട് കൃഷി

 

അമേരിക്കൻ സ്വദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. കള്ളിച്ചെടി വിഭാഗത്തിൽപ്പെട്ട സസ്യമായതിനാൽ കടുത്ത വേനലിനെയും ഇവ അതിജീവിക്കും. കൃഷി ചെയ്യുമ്പോൾ കേരളത്തിൽ അധികം ഡിമാൻഡുള്ള ഇനം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ചുവന്ന തൊലിയും വെളുത്ത കാമ്പും, ചുവന്ന തൊലിയും ചുവന്ന കാമ്പും, മഞ്ഞ തൊലിയും വെളുത്ത കാമ്പും തുടങ്ങി വ്യത്യസ്ത ഇനത്തിലുള്ളവ വിപണിയിൽ ലഭ്യമാണ്.

വെള്ളക്കെട്ടില്ലാത്ത ഏത് മണ്ണിലും ഇവ വളരും. കൃഷിക്ക് നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. പടർന്ന് വളരുന്ന സസ്യമായതിനാൽ കോൺക്രീറ്റ് തൂണുകളോ ജി.ഐ പൈപ്പുകളോ ആവശ്യമാണ്. ജൈവവളങ്ങൾ ധാരാളമായി നൽകുന്നത് ചെടിയുടെ വളർച്ച വേഗത്തിലാക്കും.

 

ഡ്രാ​ഗൺ ഫ്രൂട്ട് – ബിസിനസ്

 

സാധാരണയായി മെയ് മുതൽ നവംബർ വരെയാണ് ഡ്രാ​ഗൺ ഫ്രൂട്ടിന്റെ സീസൺ. നട്ടു കഴിഞ്ഞു 1 മുതൽ 1.5 വർഷത്തിനുള്ളിൽ ഫലം ലഭിച്ച് തുടങ്ങുന്നതാണ്. കിലോയ്ക്ക് 100 രൂപ മുതൽ 300 രൂപ വരെ സീസൺ അനുസരിച്ച് ലഭിക്കാറുണ്ട്. ഒരു ഏക്കറിൽ ഏകദേശം 450 മുതൽ 500 വരെ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് ഒരു തൂണിൽ 4 ചെടികൾ വീതം നടാവുന്നതാണ്.

ALSO READ: ചെടി വളർത്തി പണമുണ്ടാക്കാം; 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഉറപ്പ്

വെറും പഴമായി വിൽക്കുന്നതിന് പുറമെ, ജ്യൂസ്, ജാം, ഐസ്ക്രീം, വൈൻ എന്നിവ നിർമ്മിക്കുന്ന യൂണിറ്റുകൾ തുടങ്ങിയാൽ ലാഭം ഇരട്ടിയാക്കാം. നല്ലൊരു പ്ലാനിംഗും കൃത്യമായ പരിചരണവും ഉണ്ടെങ്കിൽ ചുരുങ്ങിയ സ്ഥലത്തുനിന്നുപോലും മാസം ലക്ഷങ്ങൾ സമ്പാദിക്കാൻ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ സാധിക്കും.

 

തന്ത്രങ്ങൾ മുഖ്യം

 

ഇടനിലക്കാരെ ഒഴിവാക്കി സൂപ്പർമാർക്കറ്റുകളുമായോ ഫ്രൂട്ട് ഷോപ്പുകളുമായോ നേരിട്ട് കരാർ ഉണ്ടാക്കുക.

സോഷ്യൽ മീഡിയ വഴി സ്വന്തം ബ്രാൻഡിൽ ഓർഡറുകൾ സ്വീകരിച്ച് ഫ്രഷ് പഴങ്ങൾ എത്തിച്ചു നൽകുക.

പഴങ്ങൾ വിൽക്കുന്നതിനൊപ്പം തന്നെ ഗുണമേന്മയുള്ള തൈകൾ ഉൽപ്പാദിപ്പിച്ച് വിൽക്കുന്നത് അധിക വരുമാനം നൽകും.

ജാം, ഡ്രൈ ഫ്രൂട്ട്സ്, പൾപ്പ് എന്നിവ നിർമ്മിച്ച് വിൽക്കുന്നത് ഓഫ്-സീസണിലും വരുമാനം ഉറപ്പാക്കുന്നതാണ്.

Follow Us
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു