EPFO: വീട് സ്വന്തമാക്കാന്‍ എളുപ്പത്തില്‍ പണം ലഭിക്കും; ഇപിഎഫ്ഒ നിയമങ്ങളില്‍ മാറ്റം
EPFO Rule Changes: ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ക്ക് പുതിയ മാറ്റം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. 1952ലെ ഇപിഎഫ് നിയമത്തില്‍ പുതുതായി അവതരിപ്പിച്ച് 68 ബിഡി ഖണ്ഡിക അനുസരിച്ച്, അംഗങ്ങള്‍ക്ക് അവരുടെ ആകെ ഇപിഎഫ് ബാലന്‍സിന്റെ 90 ശതമാനവും പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്.
ജീവനക്കാര്‍ക്ക് കൈതാങ്ങുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവ ഇപിഎഫ് പലപ്പോഴും അവര്‍ക്ക് തലവേദനയും സൃഷ്ടിക്കാറുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ പണം പിന്‍വലിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വളരെ വൈകിയുള്ള നടപടി ക്രമങ്ങള്‍ തെല്ലൊന്നുമല്ല ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇപിഎഫ്ഒ പണം പിന്‍വലിക്കല്‍ നിയമങ്ങള്‍ വലിയ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്.
പുതിയ അപ്‌ഡേറ്റുകള്‍ പണം പിന്‍വലിക്കല്‍ നടപടി ക്രമങ്ങള്‍ എളുപ്പമുള്ളതാക്കുന്നതോടൊപ്പം ജീവനക്കാര്‍ അവരുടെ സമ്പാദ്യം എങ്ങനെ, എപ്പോള്‍ എടുക്കാം എന്നതിനെ കുറിച്ചുള്ള അറിവും പ്രധാനം ചെയ്യുന്നു. വീട്, അടിയന്തര സാഹചര്യങ്ങള്‍, വിദ്യാഭ്യാസം, വിവാഹം, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി പണം എളുപ്പത്തില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ക്ക് പുതിയ മാറ്റം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. 1952ലെ ഇപിഎഫ് നിയമത്തില്‍ പുതുതായി അവതരിപ്പിച്ച് 68 ബിഡി ഖണ്ഡിക അനുസരിച്ച്, അംഗങ്ങള്‍ക്ക് അവരുടെ ആകെ ഇപിഎഫ് ബാലന്‍സിന്റെ 90 ശതമാനവും പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. ഇത് വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങിക്കാനോ അല്ലെങ്കില്‍ നിര്‍മിക്കാനോ, ഇഎംഐകള്‍ അടയ്ക്കാനോ ഉപയോഗിക്കാവുന്നതാണ്.




ഭവന ആവശ്യത്തിന് പണം പിന്‍വലിക്കുന്നത് ഒരിക്കല്‍ മാത്രമേ അനുവദിക്കൂ. യുപിഐ അല്ലെങ്കില്‍ എടിഎമ്മുകള്‍ വഴി 1 ലക്ഷം വരെ പിന്‍വലിക്കല്‍ അല്ലെങ്കില്‍ അപ്രതീക്ഷിതമായി എത്തുന്ന ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഒരേ സമയം ലഭിക്കുന്നതാണ്. കാലതാമസമില്ലാതെ ഏറ്റവും വേഗത്തില്‍ പണം ലഭ്യമാക്കും എന്നതാണ് മറ്റൊരു മാറ്റം.
Also Read: SBI Credit Card: ജൂലൈ 15 മുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ വമ്പന്‍ മാറ്റങ്ങള്‍
ഓട്ടോമാറ്റിക് ക്ലെയിം സെറ്റില്‍മെന്റുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. അപേക്ഷ പരിശോധനാ ഘട്ടങ്ങള്‍ 27ല്‍ നിന്നും 18 ആയും കുറച്ചു. ഇത് പ്രക്രിയ കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു. 95 ശതമാനം ക്ലെയിമുകളും 3-4 ദിവസത്തിനുള്ളില്‍ പ്രോസസ് ചെയ്യപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസ ചെലവുകള്‍, വിവാഹാവശ്യം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പണം വേഗത്തില്‍ ലഭ്യമാക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ ഉപയോക്താക്കളുടെ സമ്മര്‍ദം കുറയ്ക്കാനും നിയമം സഹായിക്കും.