AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI Credit Card: ജൂലൈ 15 മുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ വമ്പന്‍ മാറ്റങ്ങള്‍

SBI Credit Card Changes From July 15: നിരവധി സുപ്രധാന മാറ്റങ്ങളാണ് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ സംഭവിക്കാന്‍ പോകുന്നത്. നിങ്ങള്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണോ അല്ലെങ്കില്‍ എടുക്കാന്‍ പദ്ധതിയിടുന്ന ആളാണോ? എങ്കില്‍ തുടര്‍ന്ന് വായിച്ചോളൂ.

SBI Credit Card: ജൂലൈ 15 മുതല്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ വമ്പന്‍ മാറ്റങ്ങള്‍
എസ്ബിഐ Image Credit source: SOPA Images/ Getty Images
shiji-mk
Shiji M K | Published: 14 Jul 2025 10:43 AM

ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇപ്പോഴിതാ ജൂലൈ 15 മുതല്‍ വമ്പന്‍ മാറ്റങ്ങള്‍ക്കാണ് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ വിധേയമാകുന്നത്. നിരവധി സുപ്രധാന മാറ്റങ്ങളാണ് എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളില്‍ സംഭവിക്കാന്‍ പോകുന്നത്. നിങ്ങള്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണോ അല്ലെങ്കില്‍ എടുക്കാന്‍ പദ്ധതിയിടുന്ന ആളാണോ? എങ്കില്‍ തുടര്‍ന്ന് വായിച്ചോളൂ.

കുറഞ്ഞ തുക ഇനി പറ്റില്ല

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പലരും തങ്ങളുടെ ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നത്. കുറഞ്ഞ തുക മാത്രം ബില്ല് അടയ്ക്കുന്നതിനുള്ള സൗകര്യം മിനിമം ഡ്യൂ രീതിയിലൂടെ ലഭിക്കാറുണ്ട്. ഇതുവഴി ക്രെഡിറ്റ് സ്‌കോര്‍ താഴേക്ക് പോകാതിരിക്കാന്‍ സാധിക്കുമെങ്കിലും പിഴയ്ക്കും മറ്റ് ഫീസുകള്‍ക്കും ഇത് കാരണമാകും.

എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് ചെറിയ തുകയായി അടയ്ക്കാന്‍ സാധിക്കില്ല. ജിഎസ്ടി, മാസത്തവണ, മറ്റ് ചാര്‍ജുകള്‍, പരിധിയ്ക്കപ്പുറമുള്ള തുക എന്നിവയുള്‍പ്പെടെ നിശ്ചിത തുകയായിരിക്കും നിങ്ങള്‍ ഇനി അടയ്‌ക്കേണ്ടി വരുന്നത്. അടയ്ക്കാന്‍ ബാക്കിയാകുന്ന തുക വര്‍ധിക്കുന്നത് ഇതുവഴി ഒഴിവാക്കാനാകും.

കൂടാതെ പേയ്‌മെന്റ് സെറ്റ് ചെയ്യുന്നതിലും മാറ്റങ്ങളുണ്ട്. പണമടയ്ക്കുമ്പോള്‍ ജിഎസ്ടി, ഇഎംഐ, വിവിധ ചാര്‍ജുകള്‍, ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നിവയാകും ആദ്യം അടഞ്ഞ് പോകുന്നത്. പലിശ അടയ്ക്കാനുള്ളത് കൂടി കൊടുത്തില്ലെങ്കില്‍ പലിശ കൂടിക്കൊണ്ടിരിക്കും.

സൗജന്യയാത്ര

ഇതുവരെ ക്രെഡിറ്റ് കാര്‍ഡിന്റെ ഭാഗമായി ലഭിച്ചിരുന്ന സൗജന്യ വിമാനയാത്ര, അപകട ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ജൂലൈ 15നും ഓഗസ്റ്റ് 11നുമായി നിര്‍ത്തലാക്കുന്നതാണ്. എസ്ബിഐ കാര്‍ഡ് എലീറ്റ്, പ്രൈം കാര്‍ഡുകളിലെ അപകട ഇന്‍ഷുറന്‍സ് ആണിപ്പോള്‍ പിന്‍വലിക്കുന്നത്. എസ്ബിഐ കാര്‍ഡ് പ്രൈമും എസ്ബിഐ കാര്‍ഡ് പള്‍സും നല്‍കിയിരുന്ന 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയാണിത്.

Also Read: Post Office Schemes: ഭാര്യയുടെ പേരിൽ 2 ലക്ഷം നിക്ഷേപിക്കാനുണ്ടോ? മാജിക് പോസ്റ്റോഫീസിലുണ്ട്

യൂകോ ബാങ്ക്, എസ്ബിഐ കാര്‍ഡ് എലീറ്റ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ കാര്‍ഡ് എലീറ്റ്, കെവിബി എസ്ബിഐ കാര്‍ഡ് എലീറ്റ്-സിഗ്നേച്ചര്‍ കാര്‍ഡ്, അലഹബാദ് എസ്ബിഐ കാര്‍ഡ് എലീറ്റ് എന്നിവയുള്‍പ്പെടെ ആനുകൂല്യങ്ങള്‍ പിന്‍വലിക്കും. കൂടാതെ മറ്റ ബാങ്കുകളുമായി സഹകരിച്ച് എസ്ബിഐ അവതരിപ്പിച്ചിട്ടുള്ള 50 ലക്ഷം രൂപയുടെ പരിരക്ഷയും പ്രൈം കാര്‍ഡുകളില്‍ നിന്ന് നിര്‍ത്തലാക്കും.