Post Office Schemes: ഭാര്യയുടെ പേരിൽ 2 ലക്ഷം നിക്ഷേപിക്കാനുണ്ടോ? മാജിക് പോസ്റ്റോഫീസിലുണ്ട്
Best Post Office Scheme 2025 : ഈ വർഷം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രണ്ടുതവണ റിപ്പോ നിരക്ക് കുറച്ചതോടെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്, പക്ഷേ പോസ്റ്റ് ഓഫീസ് ഇപ്പോഴും
ഈ വർഷം മൂന്ന് തവണയാണ് ആർബിഐ റിപ്പോ നിരക്ക് കുറച്ചത്. ഇതുമൂലം, ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ (എഫ്‌ഡി) പലിശ നിരക്ക് കുറച്ചിരുന്നു. നിക്ഷേപത്തിനായി എഫ്‌ഡി പോലുള്ള സുരക്ഷിത മാർഗങ്ങളെ കൂടുതൽ ആശ്രയിക്കുന്ന ആളുകൾക്ക് ഇത് ഒരു വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച്, മുതിർന്ന പൗരന്മാർക്ക്. എന്നാൽ എഫ്‌ഡിക്ക് പകരം നല്ല വരുമാനം നൽകുന്ന ഒരു സുരക്ഷിത നിക്ഷേപ സാധ്യത നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് സ്കീമുകൾ നോക്കാം.
ഉദാഹരണമായി പോസ്റ്റ് ഓഫീസിൽ നിങ്ങളുടെ പങ്കാളിയുടെ പേരിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് തുറക്കാം. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.5 ലക്ഷം വരെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാം. കൂടാതെ, ഭാര്യയുടെ അക്കൗണ്ടിൽ 1.5 ലക്ഷം വരെ നിക്ഷേപിക്കാം. രണ്ട് അക്കൗണ്ടുകളിലും സ്വതന്ത്രമായി പലിശ ലഭ്യമാകും.
ടൈം ഡെപ്പോസിറ്റിലും സമാന ആനുകൂല്യം
പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (TD) സ്കീമിൽ നിക്ഷേപിച്ചും നിങ്ങൾക്ക് സമാന ആനുകൂല്യങ്ങൾ നേടാൻ കഴിയും. ടൈം ഡെപ്പോസിറ്റ് ഒരു സ്ഥിര നിക്ഷേപം പോലെയാണ് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു ലംപ് സം തുക നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ഒരു നിശ്ചിത വരുമാനം നിങ്ങൾക്ക് ലഭിക്കും.
ബാങ്കുകളേക്കാൾ മികച്ച പലിശ
ഈ വർഷം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രണ്ടുതവണ റിപ്പോ നിരക്ക് കുറച്ചതോടെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്, പക്ഷേ പോസ്റ്റ് ഓഫീസ് ഇപ്പോഴും സ്ഥിരവും ആകർഷകവുമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ ഓരോ മൂന്ന് മാസത്തിലും സർക്കാർ പരിഷ്കരിക്കാറുണ്ട്.
ഈ നിരക്കുകൾ എല്ലാ നിക്ഷേപകർക്കും ഒരുപോലെയാണ്. ഉദാഹരണത്തിന്, നിങ്ങൾ 7.0% പലിശ നിരക്കിൽ 2 വർഷത്തെ ടൈം ഡെപ്പോസിറ്റ് സ്കീമിൽ 2 ലക്ഷം നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,29,776 ലഭിക്കും. അതായത് 29,776 സ്ഥിര പലിശ ലഭിക്കും.
സുരക്ഷിത നിക്ഷേപം
പോസ്റ്റ് ഓഫീസ് കേന്ദ്ര സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ, ഇവിടെ നടത്തുന്ന നിക്ഷേപം പൂർണ്ണമായും സുരക്ഷിതമാണ്. നിങ്ങളുടെ ഓരോ നിക്ഷേപവും സർക്കാരിന്റെ ഗ്യാരണ്ടിയിലാണ്.