AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Electricity Bill: വേനല്‍ക്കാലത്ത് ഇനി കറന്റ് ബില്‍ കൂടില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Ways to Reduce Electricity Bills in Summer: വേനല്‍ക്കാലത്ത് ഫാനുകളും എയര്‍ കണ്ടീഷണറുകളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി ബില്ലുകള്‍ വലിയ തോതിൽ വർദ്ധിക്കാറുണ്ട്. എന്നാൽ അല്പം ശ്രദ്ധിച്ച് ബുദ്ധിപൂർവ്വം ഉപയോ​ഗിച്ചാൽ ഈ അമിത ബില്ലിൽ നിന്ന് നമുക്ക് രക്ഷനേടാൻ സാധിക്കും.

Electricity Bill: വേനല്‍ക്കാലത്ത് ഇനി കറന്റ് ബില്‍ കൂടില്ല, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
പ്രതീകാത്മക ചിത്രംImage Credit source: Tatiana Cheremukhina/Moment/Getty Images
Nithya Vinu
Nithya Vinu | Edited By: Aswathy Balachandran | Updated On: 28 Apr 2026 | 04:43 PM

സാധാരണക്കാരെ ആശങ്കയിലാഴ്ത്തി നിത്യോപയോ​ഗ സാധനങ്ങളുടെ വില വർദ്ധിക്കുകയാണ്. ഇതിനോടൊപ്പം ഷോക്കടിപ്പിച്ച് കറണ്ട് ബില്ലും കൂടി എത്തുമ്പോൾ മാസം തീരും മുമ്പേ തന്നെ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട. പ്രത്യേകിച്ച്, വേനല്‍ക്കാലത്ത് ഫാനുകളും എയര്‍ കണ്ടീഷണറുകളും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി ബില്ലുകള്‍ വലിയ തോതിൽ വർദ്ധിക്കാറുണ്ട്. എന്നാൽ അല്പം ശ്രദ്ധിച്ച് ബുദ്ധിപൂർവ്വം ഉപയോ​ഗിച്ചാൽ ഈ അമിത ബില്ലിൽ നിന്ന് നമുക്ക് രക്ഷനേടാൻ സാധിക്കും.

വൈദ്യുതി ബില്‍ കുറയ്ക്കാനുള്ള വഴികൾ

എയർ കണ്ടീഷണർ ഉപയോഗിക്കുമ്പോൾ: എസി എപ്പോഴും 24°C മുതൽ 26°C വരെ ക്രമീകരിക്കുന്നതാണ് ഏറ്റവും നല്ലത്. താപനില ഇതിലും കുറയ്ക്കുന്നത് വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കും. എസി പ്രവർത്തിപ്പിക്കുമ്പോൾ മുറിയുടെ ജനലുകളും വാതിലുകളും കൃത്യമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. അതുപോലെ, എസിയുടെ ഫിൽട്ടറുകൾ കൃത്യസമയത്ത് വൃത്തിയാക്കുന്നത് യന്ത്രത്തിന്റെ കാര്യക്ഷമത കൂട്ടുകയും വൈദ്യുതി ലാഭിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ്.

ഫാൻ ഉപയോഗിക്കുമ്പോൾ: എസിക്കൊപ്പം തന്നെ സീലിംഗ് ഫാൻ കുറഞ്ഞ സ്പീഡിൽ പ്രവർത്തിപ്പിക്കുന്നത് തണുത്ത വായു മുറിയിൽ എല്ലായിടത്തും എത്താൻ സഹായിക്കും. ഇത് എയര്‍ കണ്ടീഷണറിലെ ലോഡ് കുറയ്ക്കുന്നു.

ഫ്രിഡ്ജ്: ഫ്രിഡ്ജ് ഭിത്തിയോട് ചേർത്ത് വയ്ക്കാതെ വായുസഞ്ചാരത്തിനായി അല്പം സ്ഥലം വിട്ടു വേണം വെക്കാൻ. ചൂടുള്ള ഭക്ഷണസാധനങ്ങൾ നേരിട്ട് ഫ്രിഡ്ജിൽ വെക്കരുത്. അവ തണുത്തതിന് ശേഷം മാത്രം അകത്ത് വെക്കുക. ഫ്രിഡ്ജിന്റെ വാതിൽ കൂടെക്കൂടെ തുറക്കുന്നത് ഒഴിവാക്കുക.

ALSO READ: പഴയ ധാരാളിത്തം നടക്കില്ല; പാചകവാതകം ഇനി ‘പൊന്നു’പോലെ സൂക്ഷിക്കണം; ഇതാ ടിപ്‌സ് പിടിച്ചോ

ലൈറ്റുകളും മറ്റ് ഉപകരണങ്ങളും: പകൽ സമയങ്ങളിൽ ജനലുകൾ തുറന്നിട്ട് പരമാവധി സ്വാഭാവിക വെളിച്ചം ഉപയോഗിക്കുക. അനാവശ്യമായി ലൈറ്റുകൾ തെളിക്കരുത്. ഫിലമെന്റ് ബൾബുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കാവുന്നതാണ്. അതുപോലെ, ഉപയോഗമില്ലാത്ത സമയത്ത് ടിവി, കമ്പ്യൂട്ടർ, ചാർജറുകൾ എന്നിവയുടെ സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്.

പീക്ക് അവർ: വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയാണ് വൈദ്യുതിയുടെ ‘പീക്ക് അവർ’. ഈ സമയത്ത് വാഷിംഗ് മെഷീൻ, മിക്സി, മോട്ടോർ, അയൺ ബോക്സ് തുടങ്ങിയ കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Follow Us