ജീവനക്കാർക്ക് ആശ്വാസം; പിഎഫ് വേതന പരിധി 25,000 രൂപയായി ഉയർത്തി; മാറ്റങ്ങൾ അറിയാം

EPFO Update: പ്രതിമാസം 25,000 രൂപ വരെ വേതനം വാങ്ങുന്ന ജീവനക്കാർ ഇനി മുതൽ നിർബന്ധിത ഇപിഎഫ്‌ഒ പരിധിക്ക് കീഴിൽ വരും. വേതന പരിധി നിലവിലുള്ള 15,000 രൂപയിൽ നിന്ന് ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചു. 51 ലക്ഷത്തിലധികം അധിക ജീവനക്കാര്‍ക്ക് പ്രയോജനം.

ജീവനക്കാർക്ക് ആശ്വാസം; പിഎഫ് വേതന പരിധി 25,000 രൂപയായി ഉയർത്തി; മാറ്റങ്ങൾ അറിയാം

പ്രതീകാത്മക ചിത്രം

Published: 

16 Sep 2026 | 09:58 PM

പ്രതിമാസം 25,000 രൂപ വരെ വേതനം വാങ്ങുന്ന ജീവനക്കാർ ഇനി മുതൽ നിർബന്ധിത ഇപിഎഫ്‌ഒ പരിധിക്ക് കീഴിൽ വരും. വേതന പരിധി നിലവിലുള്ള 15,000 രൂപയിൽ നിന്ന് ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചു. 51 ലക്ഷത്തിലധികം അധിക ജീവനക്കാര്‍ക്ക് പ്രയോജനകരമാണ് പുതിയ തീരുമാനം. ഇതുവഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വഴിയുള്ള സമ്പാദ്യം, എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരമുള്ള പെൻഷൻ ആനുകൂല്യങ്ങൾ, എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം വഴിയുള്ള ഇൻഷുറൻസ് സംരക്ഷണം എന്നിവ കൂടുതല്‍ പേര്‍ക്ക് ഉറപ്പാക്കാനാകും.

2014 സെപ്തംബറിലെ അവസാന ഘട്ട പരിഷ്കരണത്തിന് ശേഷം ഇപിഎഫ്‌ഒ വേതന പരിധി 15,000 രൂപയായി തുടരുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ പ്രതിമാസം 15,000 രൂപയ്ക്ക് മുകളിൽ വേതനത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഒരു ജീവനക്കാരൻ ഇപിഎഫ് ഘടനയ്ക്ക് കീഴിൽ സ്വയമേവ വരാറില്ല. എന്നാല്‍ ഇപ്പോള്‍ പരിധി ഉയര്‍ത്തിയതോടെ 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിൽ ശമ്പളമുള്ള ജീവനക്കാർ നിർബന്ധിത ഇപിഎഫ്‌ഒ കവറേജിന്റെ പരിധിയിൽ വരും.

പരിധി ഉയര്‍ത്തിയതിന്റെ കാരണം

മുൻപ് പരിധി നിശ്ചയിച്ചതിന് ശേഷമുണ്ടായ വേതനത്തിലെയും തൊഴിൽ രീതികളിലെയും മാറ്റങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. തുടര്‍ച്ചയായ വേതന വര്‍ധനവ്, ഉയർന്ന വരുമാനം, ഔദ്യോഗിക മേഖലയിലെ തൊഴിലവസരങ്ങളുടെ വ്യാപനം എന്നിവ സാമൂഹിക സുരക്ഷാ പരിരക്ഷാ സംവിധാനം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിച്ചെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Also Read: 8th Pay Commission: മിനിമം ശമ്പളം 1.5 ലക്ഷം രൂപ കടക്കും! ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമോ?

വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള കൂടിയാലോചനകൾക്ക് ശേഷം ജൂൺ 16-ന് നടന്ന യോഗത്തിൽ എക്സ്പൻഡിചർ ഫിനാൻസ് കമ്മിറ്റി ഈ നിർദ്ദേശം ശുപാർശ ചെയ്തിരുന്നു.

51 ലക്ഷത്തിലധികം ജീവനക്കാർക്ക് പരിരക്ഷ

പരിഷ്കരിച്ച വേതന പരിധി 51 ലക്ഷത്തിലധികം അധിക ജീവനക്കാർക്ക് കൂടി നിർബന്ധിത ഇപിഎഫ്‌ഒ കവറേജ് ലഭ്യമാക്കുമെന്ന് സർക്കാർ കണക്കാക്കുന്നു. ഏകദേശം 7.68 ലക്ഷം സ്ഥാപനങ്ങളിലായി 7.98 കോടിയോളം പേര്‍ നിലവിൽ ഇപിഎഫ്ഒയില്‍ പണമടയ്ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ പരിഷ്‌കാരത്തോടെ ഈ അംഗസംഖ്യ വര്‍ധിക്കും.

എംപ്ലോയീസ് പെൻഷൻ സ്കീം നിലവിൽ ഏകദേശം 82 ലക്ഷം പെൻഷൻകാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇഡിഎൽഐ പദ്ധതി ഇപിഎഫ് അംഗത്വവുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് സംരക്ഷണം നൽകുന്നു.

സര്‍ക്കാരിനും ചെലവ്‌

പദ്ധതിയുടെ പരിധി വിപുലീകരിക്കുന്നത് സർക്കാരിന്റെ ചെലവിലും വര്‍ധനവുണ്ടാക്കും. പ്രതിവർഷം ഏകദേശം 11,339 കോടി രൂപ സർക്കാരിന് അധിക ബാധ്യതയായി വരുമെന്നാണ് കണക്കാക്കുന്നത്.നിലവിൽ പ്രതിവർഷം ഏകദേശം 10,250 കോടി രൂപയാണ് ബജറ്റ് വിഹിതമായി നൽകുന്നത്.

English Summary

The Union Cabinet has raised the EPF wage limit from Rs 15,000 to Rs 25,000. This decision will bring over 51 lakh additional employees under mandatory EPFO coverage. Eligible workers will now gain access to provident fund savings, pension benefits, and insurance cover. The move is estimated to cost the government around Rs 11,339 crore annually.

Loading...
Unable to load recommendations.
Follow Us
മുരിങ്ങ ശീലമാക്കാം; മാറും ഈ ആരോഗ്യ പ്രശ്നങ്ങൾ
പ്രോട്ടീൻ്റെ കലവറ! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
വിവാഹഭാഗ്യത്തിനും ദാമ്പത്യസൗഭാഗ്യത്തിനും വ്യാഴാഴ്ച്ച ജപിക്കേണ്ട മന്ത്രങ്ങൾ
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും