India vs West Indies: വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഏകദിന, ടി20 ടീമുകള്‍ റെഡി; സഞ്ജു സ്ഥാനം നിലനിര്‍ത്തി
India vs West Indies Squad 2026: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെയും, രഞ്ജി ട്രോഫി ചാമ്പ്യന്‍മാരായ ജമ്മു കശ്മീരിനെതിരെ നടക്കുന്ന ഇറാനി കപ്പ് മത്സരത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡിനെയും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെയും, രഞ്ജി ട്രോഫി ചാമ്പ്യന്‍മാരായ ജമ്മു കശ്മീരിനെതിരെ നടക്കുന്ന ഇറാനി കപ്പ് മത്സരത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡിനെയും ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഏകദിന ടീമിനെ ശുഭ്മാന്‍ ഗില്ലും, ടി20 ടീമിനെ ശ്രേയസ് അയ്യരും നയിക്കും. ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ട് ജപ്പാനിലായിരിക്കുമെന്നതിനാല്‍ ശ്രേയസ് ഏകദിന സ്‌ക്വാഡിലില്ല. ശ്രേയസിന്റെ അഭാവത്തില്‍ കെഎല്‍ രാഹുല്‍ ഏകദിന ടീമിന്റെ ഉപനായകനാകും. ഋഷഭ് പന്തിനെ ഏകദിനത്തില്‍ തഴഞ്ഞു. പന്ത് റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡിനെ നയിക്കും. സീനിയര്‍ താരങ്ങളായ, രോഹിത് ശര്‍മയും, വിരാട് കോലിയും ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
റുതുരാജ് ഗെയ്ക്‌വാദ് ഏകദിന ടീമിലുണ്ട്. രവീന്ദ്ര ജഡേജയും ഏകദിനത്തിലേക്ക് തിരികെയെത്തി. രാഹുലും, ധ്രുവ് ജൂറലുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ആഖിബ് നബിയും, നമൻ ധീറുമാണ് ഏകദിനത്തിലെ ‘സര്‍പ്രൈസ് എന്‍ട്രി’കള്‍. പ്രിന്‍സ് യാദവും, മായങ്ക് യാദവും സ്ഥാനം പിടിച്ചതൊഴിച്ചാല്‍ ടി20യില്‍ കാര്യമായ സര്‍പ്രൈസുകളില്ല.
ഇന്ത്യൻ ഏകദിന ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, റുതുരാജ് ഗെയ്ക്‌വാദ്, കെ. എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ധ്രുവ് ജൂറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജയ്‌സ്വാൾ, നമൻ ധീർ.
ഇന്ത്യൻ ട്വന്റി-20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.
ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡില്‍ മാറ്റം
പരിക്കിനെ തുടർന്ന് വരുൺ ചക്രവർത്തിയെ വരാനിരിക്കുന്ന ട്വന്റി-20, ഏഷ്യൻ ഗെയിംസ് ടീമുകളിൽ നിന്ന് ഒഴിവാക്കി. പകരക്കാരനായി വിപ്രാജ് നിഗമിനെ സെലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തി. നിതീഷ് കുമാര്‍ റെഡ്ഡിയെയും ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ഒഴിവാക്കി. പകരം, അദ്ദേഹം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ കളിക്കും.
ജപ്പാനെതിരായ ടി20ക്കും, ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂർ, വിപ്രാജ് നിഗം.
റെസ്റ്റ് ഓഫ് ഇന്ത്യ ടീം
ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സനത് സാങ്‌വാൻ, ശിഖർ മോഹൻ, സുദീപ് ഘരാമി, സർഫറാസ് ഖാൻ (വൈസ് ക്യാപ്റ്റൻ), സ്മരൺ രവിചന്ദ്രൻ, മാനവ് സുതാർ, സാരന്‍ഷ് ജെയിൻ, ആകാശ് ദീപ്, മുകേഷ് കുമാർ, മുകേഷ് ചൗധരി, ആര്യൻ ജുയാൽ (വിക്കറ്റ് കീപ്പർ), ആര്യൻ പാണ്ഡെ, അനുകൂൽ റോയ്, ആയുഷ് ദോസേജ.
English Summary
The Men’s Selection Committee has announced India’s squads for the West Indies white-ball series and the Irani Cup. Shubman Gill will captain the ODI team, while Shreyas Iyer leads the T20I side against the West Indies. Rishabh Pant has been named captain of the Rest of India squad to face Jammu & Kashmir. Varun Chakaravarthy is ruled out due to injury, replacing him with Vipraj Nigam for the Asian Games.