AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

“ടാ.. നീ ഗണ്ണ് കണ്ടിട്ടുണ്ടോടാ..”; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ളാഹേൽ വക്കച്ചൻ്റെ തീപ്പൊരി ഡയലോഗുകൾ പിറന്നത് ‘സ്പോട്ടിൽ’! വെളിപ്പെടുത്തി രഞ്ജി പണിക്കർ

Penned on the Spot: Renji Panicker on N.F. Varghese's Iconic 'Lahel Vakkachan' Dialogues in Praja: ‘ലേലം’ എന്ന സിനിമ ചെയ്യുമ്പോൾ തന്നെ എൻ.എഫ് വർഗീസ് എന്ന അഭിനയതാവിൻ്റെ സാധ്യതയെ കുറിച്ച് മനസ്സിലായിരുന്നു, അതിന് മുൻപ് വില്ലൻ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു അഭിനയതാവ് എന്ന നിലയിൽ അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ ഉണ്ടായിരുന്നില്ല. പത്രം എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ആ സിനിമയിൽ തനിക്ക് ഒരു നല്ല കഥാപാത്രം തരണം എന്ന് അദ്ദേഹം ചോദിച്ചിരുന്നു

“ടാ.. നീ ഗണ്ണ് കണ്ടിട്ടുണ്ടോടാ..”; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ളാഹേൽ വക്കച്ചൻ്റെ തീപ്പൊരി ഡയലോഗുകൾ പിറന്നത് ‘സ്പോട്ടിൽ’! വെളിപ്പെടുത്തി രഞ്ജി പണിക്കർ
എൻ.എഫ് വർഗീസ് (പ്രജ സിനിമയിൽ നിന്ന്), രഞ്ജി പണിക്കർImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 16 Sep 2026 | 09:11 PM

എൻ.എഫ് വർഗീസ് എന്ന അതുല്യ കലാകാരനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് വരുന്ന ഒരുപാട് ഡയലോഗുകൾ ഉണ്ട്. നിരവധി സിനികളിൽ വില്ലനായും സ്വാഭവ വേഷങ്ങളിലുമെല്ലാം പകർന്നാടിയപ്പോൾ ആ കഥാപാത്രങ്ങൾ പറഞ്ഞ സംഭാഷണങ്ങൾ. അതിൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ കീഴടക്കുന്നത് ‘പ്രജ’ എന്ന സിനിമയിലെ ‘ളാഹേൽ വക്കച്ചൻ’ എന്ന ‘സീസൺഡ് പൊളിറ്റീഷ്യൻ്റെ തീപ്പൊരി ഡയലോഗാണ്. ഇപ്പോഴും മലയാളികൾ ‘ടാ നീ ഗണ്ണ് കണ്ടിട്ടൂണ്ടോ ടാ’ എന്ന് പല സാഹചര്യങ്ങളിലും തമാശയായി ചോദിക്കാറുണ്ട്. അന്നും ഇന്നും ജനങ്ങൾ ഏറ്റെടുത്ത ആ ഡയലോഗ് സെറ്റിൽ വച്ച് തന്നെ ഷൂട്ടിംഗിൻ്റെ ഇടവേളകളിൽ എഴുതിയതാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആ സിനിമയുടെ തിരക്കഥാകൃത്ത് രഞ്ജി പണിക്കർ.

എൻ.ഫ് വർഗീസിന് ആ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയും എന്ന ഉറപ്പ് തനിക്കുണ്ടായിരുന്നു എന്ന് രഞ്ജി പണിക്കർ പറയുന്നു. ‘ലേലം’ എന്ന സിനിമ ചെയ്യുമ്പോൾ തന്നെ എൻ.എഫ് വർഗീസ് എന്ന അഭിനയതാവിൻ്റെ സാധ്യതയെ കുറിച്ച് മനസ്സിലായിരുന്നു, അതിന് മുൻപ് വില്ലൻ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു അഭിനയതാവ് എന്ന നിലയിൽ അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ ഉണ്ടായിരുന്നില്ല. പത്രം എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ആ സിനിമയിൽ തനിക്ക് ഒരു നല്ല കഥാപാത്രം തരണം എന്ന് അദ്ദേഹം ചോദിച്ചിരുന്നു എന്നും. ഒരു കഥാപാത്രം ആവശ്യപ്പെടാൻ മാത്രമുള്ള അടുപ്പം ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നു എന്നും രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.

Also Read: Actress Urvashi: “ആശയിലെ കഥാപാത്രം ജീവിതത്തിൽ സ്വാധീനിക്കുന്ന അവസ്ഥ ഉണ്ടായി, സെറ്റിൽ പലരോടും ദേഷ്യപ്പെട്ടു”: ഉർവശി!

ഇപ്പോൾ തരംഗമായി മാറുന്ന പ്രജയിലെ ളാഹേൽ വക്കച്ചൻ്റെ ഡയലോഗുകൾ സെറ്റിൽ വച്ച് ഷൂട്ടിനിടെ ഓരോ പേജുകളായി എഴുതിക്കൊടുക്കുകയായിരുന്നു എന്ന് രഞ്ജി പണിക്കർ പറയുന്നു. മുഴവൻ തിരക്കഥയൊന്നും പൂർത്തിയായിരുന്നില്ല. അവന്യു സെൻ്ററിലാണ് ആ സീൻ ഷൂട്ട് ചെയ്തിരുന്നത്. അതിൻ്റെ തൊട്ടപ്പുറത്തുള്ള മുറിയിൽ ഇരുന്ന് ഷൂട്ട് ചെയ്യാനുള്ള ഒരോ ഭാഗങ്ങളും താൻ എഴുതും. ഒരു ഷോട്ട് എടുക്കുന്ന സമയം കൊണ്ട് അടുത്തത് എഴുതി പൂർത്തിയാക്കും. അങ്ങനെ ഒരോന്നായി ഷുട്ട് ചെയ്യുകയായിരുന്നു എന്ന് രഞ്ജി പണിക്കൻ ഓർത്ത് പറയുന്നുണ്ട്.

ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് രഞ്ജി പണിക്കർ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. എന്താണ് തൻ്റെ കാഴ്ചപ്പാടിലെ മാസ്സ് സിനിമ എന്നും അദ്ദേഹം അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്. മാസ് സിനിമ എന്നാൽ തീയറ്ററിനകത്ത് കയറിയ ആളുകളെ ഒരു നിമിഷം പോലും മറ്റൊന്നും ചിന്തിക്കാൻ പറ്റാത്ത വിധം പിടിച്ചു നിർത്താനാവുന്നതാണ്. കാരണം സിനിമയിൽ കാണിക്കുന്ന, ആളുകൾ കയ്യടിക്കുന്ന പലതും യഥാർത്ഥ ജീവിതത്തിൽ സംഭവിക്കാത്തതാണ്. അവിശ്വസനീയമായ കാര്യങ്ങൾ തീയറ്ററിൽ ആളുകൾ സിനിമ കാണുന്ന സമയത്ത് വിശ്വസനീയമായി തോന്നിപ്പിക്കാൻ സാധിക്കണമെന്നും രഞ്ജി പണിക്കർ പറയുന്നു.

English Summary

Screenwriter Renji Panicker revealed that late actor N.F. Varghese’s iconic and viral “Lahel Vakkachan” dialogues in the Malayalam movie Praja were written on the spot during the film’s shooting.

Follow Us