AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ചര്‍ച്ച ഫലംകണ്ടില്ല, സ്വര്‍ണവില ഇനി എന്താകും? കുറഞ്ഞേക്കാം

Gold Silver Price Forecast for Monday Rise or Drop Ahead: യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ഡോളറിന്മേലുള്ള സമ്മര്‍ദം കുറച്ചിരുന്നു. യുഎസില്‍ നിന്നുള്ള പണപ്പെരുപ്പ ഡാറ്റ പ്രതീക്ഷകളുമായി പൊരുത്തപ്പെടുകയും പലിശ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയിലും ചൈനയിലും ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ സ്വാധീനിച്ചിട്ടുമുണ്ട്. വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ വിലയെയും പണപ്പെരുപ്പ പ്രതീക്ഷകള്‍ സ്വാധീനിക്കുന്നുണ്ട്.

Kerala Gold Rate: ചര്‍ച്ച ഫലംകണ്ടില്ല, സ്വര്‍ണവില ഇനി എന്താകും? കുറഞ്ഞേക്കാം
പ്രതീകാത്മക ചിത്രം Image Credit source: FG Trade/E+/Getty Images
Shiji M K
Shiji M K | Updated On: 12 Apr 2026 | 10:45 AM

ഇറാനും അമേരിക്കയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ അവസാനിച്ചിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും യുക്തിയുള്ളതല്ലെന്നാണ് ഇറാന്‍ പറയുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ ഇറാന്‍ തള്ളിയതിനാല്‍ യുദ്ധം ഇനിയും തുടരാനാണ് സാധ്യത. യുദ്ധം അവസാനിക്കാതെ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കാനിടയുണ്ട്.

യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ഡോളറിന്മേലുള്ള സമ്മര്‍ദം കുറച്ചിരുന്നു. യുഎസില്‍ നിന്നുള്ള പണപ്പെരുപ്പ ഡാറ്റ പ്രതീക്ഷകളുമായി പൊരുത്തപ്പെടുകയും പലിശ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയിലും ചൈനയിലും ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ സ്വാധീനിച്ചിട്ടുമുണ്ട്. വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ വിലയെയും പണപ്പെരുപ്പ പ്രതീക്ഷകള്‍ സ്വാധീനിക്കുന്നുണ്ട്.

അടുത്തയാഴ്ചയിലെ സ്വര്‍ണവില

യുഎസും ഇറാനും തമ്മില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ യുഎസ് ഡോളര്‍ ദുര്‍ബലമായിട്ടുണ്ട്. എന്നാല്‍ ഈ കരാര്‍ എത്രനാള്‍ വരെ നീണ്ടുനില്‍ക്കുമെന്ന കാര്യം വ്യക്തമല്ല. സമാധാന കരാര്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെങ്കില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കാം. പലിശ നിരക്ക് കുറയുന്നത് സ്വാഭാവികമായും സ്വര്‍ണത്തിന് ഗുണം ചെയ്യുന്ന കാര്യമാണ്.

ഹോര്‍മുസ് വഴി യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ മാത്രമാണ് ഇതുവരെ കടന്നുപോയിട്ടുള്ളത്. ഹോര്‍മുസിലെ ഉപരോധം തുടരുന്നത്, പോരാട്ടം അവസാനിക്കാതെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചേക്കാം. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ പലപ്പോഴും സ്വര്‍ണം കൂടുതലായി വാങ്ങാറുണ്ട്. താത്കാലിക യുദ്ധവിരാമം വന്നതോടെ യുഎസ് ഡോളര്‍ താഴ്ന്നു. ഇത് മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്വര്‍ണം വില കുറഞ്ഞതാക്കുന്നു. ഇത് സ്വര്‍ണത്തിന്റെ ആവശ്യകതയെ പിന്തുണയ്ക്കുമ്പോള്‍ സ്വാഭാവികമായും വീണ്ടും വില ഉയരും.

Also Read: Kerala Gold Rate: പറന്നുയർന്ന് സ്വർണം, ഒരു പവന് എത്രയെന്ന് അറിയാമോ?

ഇന്ത്യയില്‍ എല്ലായ്‌പ്പോഴും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വളരെ ഉയരത്തിലാണ്. ഉത്സവകാലവും വിവാഹസീസണും സ്വര്‍ണത്തിന്റെ ആവശ്യകത വീണ്ടും ഉയര്‍ത്തും. അക്ഷയ തൃതീയ പോലുള്ള ആഘോഷങ്ങള്‍ സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യമാണെന്ന ചിന്തയും ഉപഭോക്താക്കളില്‍ ഉണ്ടാക്കുന്നുണ്ട്. ഇതും വില വര്‍ധനവിന് വഴിയൊരുക്കിയേക്കും.

Follow Us