Kerala Gold Rate: പറന്നുയർന്ന് സ്വർണം, ഒരു പവന് എത്രയെന്ന് അറിയാമോ?
രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 112200 രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ വില കുറഞ്ഞ്, 1,11,720 രൂപ നിരക്കിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 265.10 രൂപ, കിലോഗ്രാമിന് 2,65,100 രൂപ നിരക്കിലാണ് വ്യാപാരം.
സംസ്ഥാനത്തെ സ്വർണവില (Kerala Gold Rate) കുതിക്കുന്നു. ഇന്നലെ പവന് 1,11,720 രൂപയായിരുന്നു വില. എന്നാൽ ഇന്ന് ഏപ്രിൽ 11-ാം തീയതി വില കൂടി. 360 രൂപയാണ് സ്വർണവില ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായി ഉയർന്നു. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ഗ്രാമിന് 14,010 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 265.10 രൂപ, കിലോഗ്രാമിന് 2,65,100 രൂപ നിരക്കിലാണ് വ്യാപാരം.
ഇന്നലെ ഏപ്രിൽ പത്താം തീയതി രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 112200 രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ 480 രൂപ കുറഞ്ഞ്, 1,11,720 രൂപ നിരക്കിലെത്തി. ഏപ്രിൽ 8ന് രേഖപ്പെടുത്തിയ 1,12,800 രൂപയാണ് ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ALSO READ: മണ്ണെണ്ണ വില കൂടും, 53 രൂപയുടെ വർദ്ധനവ്; മത്സ്യമേഖലയ്ക്ക് തിരിച്ചടി
വെടിനിർത്തൽ കരാർ ഉണ്ടാകാൻ പോകുന്നുവെന്ന വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വില ഉയർന്നിരുന്നു. എന്നാൽ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങുകയും ഇറാന്‍ തിരിച്ചടിക്ക് ഒരുങ്ങുകയും ചെയ്തതോടെ വില വീണ്ടും കുറഞ്ഞു. സ്വർണവിലയിലെ ഈ ചാഞ്ചാട്ടം സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും ആശങ്ക ഉയർത്തുകയാണ്.
സ്വർണവിലയുടെ സഞ്ചാരം
ആഭരണങ്ങൾ എന്നതിലുപരി സ്വർണം നല്ലൊരു നിക്ഷേപം കൂടിയാണ്. അതുകൊണ്ട് തന്നെ വിലയിൽ വരുന്ന മാറ്റങ്ങൾ സാധാരണക്കാരും ആഭരണപ്രേമികളും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ഡിസംബർ, ജനുവരി മാസങ്ങളിൽ റെക്കോർഡ് മുന്നേറ്റമാണ് സ്വർണം നടത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ എത്തിയത്. ജനുവരി 29ന് ചരിത്രം വീണ്ടും തിരുത്തി കുറിച്ച്, സ്വർണം പുതിയ റെക്കോർഡിട്ടു. 1,31,160 രൂപ നിരക്കിലായിരുന്നു അന്നത്തെ വ്യാപാരം. തുടർന്നും വില ഇടിഞ്ഞുവെങ്കിലും ഒരു ലക്ഷത്തിന് മുകളിൽ തന്നെ തുടരുകയാണ്. ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് ഒന്നിലെ 1,26,920 രൂപ തുടങ്ങിയവയാണ് ഏറ്റവും ഉയർന്ന നിരക്കുകൾ. അതേസമയം, സ്വർണവില ഇനി കൂടുമോ കുറയുമോ എന്നുള്ളത് പ്രവചനാതീതമാണ്.