Gold Investment: സ്വര്‍ണത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിഞ്ഞാല്‍ എത്ര ലാഭം നേടാം?

Investing 1 Lakh in Gold: Expected Value After 10 Years: ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷത്തിന് ശേഷം അതിന്റെ മൂല്യം എത്രയായിരിക്കുമെന്ന് അറിയാമോ? കാലാകാലങ്ങളായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് സംഭവിക്കുന്നതിനാല്‍ ചിലപ്പോള്‍ ഇരട്ടി നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്.

Gold Investment: സ്വര്‍ണത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിഞ്ഞാല്‍ എത്ര ലാഭം നേടാം?

പ്രതീകാത്മക ചിത്രം

Published: 

15 Sep 2026 | 10:29 AM

ഇന്ത്യന്‍ കുടുംബങ്ങളില്‍ നിന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സ്വര്‍ണം. സ്വര്‍ണം ആഭരണമായി ഉപയോഗിക്കുന്നതിനൊപ്പം സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങായും മികച്ച നിക്ഷേപ മാര്‍ഗമായും പ്രയോജനപ്പെടുത്തുന്നവരാണ് ഇന്ത്യക്കാര്‍. പണപ്പെരുപ്പത്തെ നേരിടാനും നിക്ഷേപങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും മൊത്തം ആസ്തിയുടെ ഒരു ഭാഗം സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷത്തിന് ശേഷം അതിന്റെ മൂല്യം എത്രയായിരിക്കുമെന്ന് അറിയാമോ? കാലാകാലങ്ങളായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് സംഭവിക്കുന്നതിനാല്‍ ചിലപ്പോള്‍ ഇരട്ടി നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്.

സ്വര്‍ണം വളരും

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണം പണപ്പെരുപ്പത്തെ മറികടക്കുന്ന നേട്ടം നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ സ്വര്‍ണത്തിന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്ക് ഏകദേശം 10 മുതല്‍ 11 ശതമാനം വരെ ആയിരുന്നു.

അതേസമയം, 20 മുതല്‍ 25 വര്‍ഷം വരെയുള്ള ദീര്‍ഘകാല കാലയളവില്‍ സ്വര്‍ണത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച ഏകദേശം 11.5 മുതല്‍ 12 ശതമാനം വരെയും എത്തിയിട്ടുണ്ട്. ഭാവിയില്‍ ഇതേ നിരക്കില്‍ സ്വര്‍ണവില ഉയരുമെന്ന് ഉറപ്പില്ലെങ്കിലും, മുന്‍കാല പ്രകടനം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്നു.

1 ലക്ഷം രൂപ 10 വര്‍ഷം കൊണ്ട് എത്രയാകും?

സ്വര്‍ണം ശരാശരി 10 ശതമാനം വാര്‍ഷിക വളര്‍ച്ച നല്‍കിയാല്‍ ഇന്ന് നിക്ഷേപിക്കുന്ന 1 ലക്ഷം രൂപ 10 വര്‍ഷത്തിന് ശേഷം ഏകദേശം 2.59 ലക്ഷം രൂപയായി മാറും. അതായത്, നിക്ഷേപിച്ച 1 ലക്ഷം രൂപയില്‍ ഏകദേശം 1.59 ലക്ഷം രൂപയുടെ വര്‍ധന ഉണ്ടായേക്കാം. ഏകദേശം 160 ശതമാനം നേട്ടമാണ് ഇവിടെ സംഭവിക്കുന്നത്.

Also Read: ദിവസം 10 രൂപ മാറ്റിവെച്ചാല്‍ ലക്ഷങ്ങള്‍ നേടാം; SIP വഴി 30 വര്‍ഷത്തിനുള്ളില്‍ എത്ര രൂപ ലഭിക്കും?

സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം?

10 വര്‍ഷം പോലുള്ള ദീര്‍ഘകാല ലക്ഷ്യമാണ് നിക്ഷേപത്തിനുള്ളതെങ്കില്‍ ആഭരണങ്ങള്‍ വാങ്ങുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളും പരിഗണിക്കാം. അവ ഏതെല്ലാമാണെന്ന് പരിചയപ്പെടാം.

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍– സ്വര്‍ണം നേരിട്ട് വാങ്ങുന്നതിനോ, വിപണിയിലെ നിലവിലുള്ള യൂണിറ്റുകള്‍ പരിഗണിക്കുന്നതിനോ കഴിയും. ആഭരണങ്ങളിലെ പണിക്കൂലി പോലുള്ള ചെലവുകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും ഗോള്‍ഡ് ഇടിഎഫുകളും– സ്വര്‍ണത്തിന്റെ വിലയുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്താനുള്ള മറ്റൊരു മാര്‍ഗമാണിത്. ഭൗതിക സ്വര്‍ണം സൂക്ഷിക്കേണ്ടതില്ലെന്നതും വാങ്ങലും വില്‍പ്പനയും താരതമ്യേന എളുപ്പമാണെന്നതും നേട്ടങ്ങളാണ്.

ഡിജിറ്റല്‍ ഗോള്‍ഡ്– ചെറിയ തുകയില്‍ പോലും സ്വര്‍ണത്തില്‍ നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന മാര്‍ഗമാണ് ഡിജിറ്റല്‍ ഗോള്‍ഡ്. കുറഞ്ഞ തുകയില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സൗകര്യപ്രദമായിരിക്കാം.

English Summary

Investing 1 lakh in gold today could grow significantly over the next 10 years if gold maintains its historical average returns. The article explains the potential value of the investment and explores long-term options such as Gold ETFs, mutual funds and digital gold.

Loading...
Unable to load recommendations.
Follow Us
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
കാത്തിരുന്ന അപ്ഡേറ്റുമായി പുതിയ ​ഹീറോ ഗ്ലാമർ 125 X
മടക്കും മുമ്പ് അ‌റിയാനുണ്ട്, ഐഫോൺ ഡ്യുവോ ഫീച്ചറുകൾ!
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്