Kerala Gold Rate: പൊന്ന് വാങ്ങാന്‍ പോകല്ലേ…സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്‌

One Pavan Gold Rate on May 20 Wednesday: തുടര്‍ച്ചയായ വിലയിറക്കങ്ങള്‍ക്കിടെ സ്വര്‍ണം തിരിച്ചുകയറിയ ദിവസമാണ് മെയ് 19 ചൊവ്വാഴ്ച. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 14,395 രൂപയും പവന് 60 രൂപ കൂടി 1,15,160 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട വിലവിവര പട്ടിക അനുസരിച്ചുള്ള നിരക്കാണിത്.

Kerala Gold Rate: പൊന്ന് വാങ്ങാന്‍ പോകല്ലേ...സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്‌

ഇന്നത്തെ സ്വര്‍ണവില

Updated On: 

20 May 2026 | 09:44 AM

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, ആഭരണങ്ങള്‍ വാങ്ങിക്കാന്‍ കാത്തിരുന്നവര്‍ക്ക് കനത്ത തിരിച്ചടി. 1,15,160 രൂപയില്‍ നിന്ന് 1,16,120 രൂപയിലേക്കാണ് വില ഉയര്‍ന്നിരിക്കുന്നത്. 960 രൂപയുടെ വര്‍ധനവാണ് ഇന്ന് സംഭവിച്ചത്. ഗ്രാമിന് 120 രൂപ ഉയര്‍ന്ന് വില 14,515 ലേക്കും ഇന്ന് വിലയെത്തിയിരിക്കുന്നു.

നിലവില്‍ സ്വര്‍ണത്തില്‍ സംഭവിക്കുന്ന നേരിയ ഇടിവ് പോലും ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം നേരിടുന്ന ചാഞ്ചാട്ടത്തിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ സ്വര്‍ണവിലയും മാറിമറിയുന്നത്. വരും ദിവസങ്ങളിലും അനിശ്ചിതാവസ്ഥയില്‍ തുടര്‍ന്നേക്കാമെന്നാണ് വിദഗ്ധരുടെ പക്ഷം.

മെയ് 19ലെ സ്വര്‍ണവില

തുടര്‍ച്ചയായ വിലയിറക്കങ്ങള്‍ക്കിടെ സ്വര്‍ണം തിരിച്ചുകയറിയ ദിവസമാണ് മെയ് 19 ചൊവ്വാഴ്ച. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 14,395 രൂപയും പവന് 60 രൂപ കൂടി 1,15,160 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട വിലവിവര പട്ടിക അനുസരിച്ചുള്ള നിരക്കാണിത്.

എന്നാല്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവ 1,15,000 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം സ്വര്‍ണം വിറ്റത്. നിലവില്‍ വ്യത്യസ്ത നിരക്കുകളില്‍ സ്വര്‍ണവിപണനം നടക്കുന്നത് ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.

എന്തുകൊണ്ട് വില ഉയര്‍ന്നു?

പശ്ചിമേഷ്യന്‍ യുദ്ധം പരിസമാപ്തിയിലേക്ക് ഉടനെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില വീണ്ടും ഉയരുന്നതിന് വഴിവെച്ചത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇറാനെ ആക്രമിക്കുന്നത് നീട്ടിവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതാണ് സ്വര്‍ണവിലയെ വീണ്ടും പറക്കാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ദിവസം മുതല്‍ ഇറാനില്‍ ബോംബാക്രമണം നടത്താനായിരുന്നു ട്രംപിന്റെ പദ്ധതി. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മൂലം അത് വേണ്ടെന്ന് വെച്ചു. ട്രംപിന്റെ ഈ പ്രഖ്യാപനം വന്നതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവ് സംഭവിച്ചു. മാത്രമല്ല, ഡോളര്‍ നിലയും താഴ്ന്നു, ഇതെല്ലാം സ്വര്‍ണവിലയ്ക്ക് കരുത്തേകി. കഴിഞ്ഞ ദിവസം 4,546 ഡോളറായിരുന്നു രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്.

Also Read: Kerala Gold Rate: എന്നാലുമെന്റെ പൊന്നേ…. സ്വർണവില വീണ്ടും കൂടി, കാത്തിരുന്നിട്ട് കാര്യമുണ്ടോ?

സ്വര്‍ണവില ഇനി എങ്ങോട്ട്?

പൊതുവേ സുരക്ഷിത ആസ്തിയായി കണക്കാക്കുന്ന ഒന്നാണ് സ്വര്‍ണം. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പണപ്പെരുപ്പം, പലിശ നിരക്കുകളിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുമ്പോള്‍ വിലയേറിയ ആസ്തിയായി സ്വര്‍ണം മാറും.

നിക്ഷേപകരുടെ ആവശ്യകത കുറഞ്ഞതും ബുള്ളിയന്‍ വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായതും സ്വര്‍ണവിലയെ വീണ്ടും താഴോട്ടിറക്കുമെന്നാണ് ജെപി മോര്‍ഗന്റെ പ്രവചനം. നേരത്തെ സ്വര്‍ണം ഔണ്‍സിന് 5,708 എന്ന പ്രവചനം ജെപി മോര്‍ഗന്‍ നടത്തിയിരുന്നുവെങ്കിലും അതിപ്പോള്‍ 5,243 ഡോളറിലേക്ക് താഴ്ത്തിയിരിക്കുകയാണ്. സ്വര്‍ണ ഇടിഎഫ് നിക്ഷേപങ്ങളിലും ഫ്യൂച്ചേഴ്‌സ് വ്യാപാരങ്ങളിലും കുറവ് രേഖപ്പെടുത്തിയതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുന്നതിന്റെ തെളിവാണെന്നാണ് ബാങ്കിന്റെ പക്ഷം.

എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുമെന്ന പ്രവചനങ്ങളും ജെപി മോര്‍ഗന്‍ നടത്തുന്നുണ്ട്. 2026ന്റെ അവസാനത്തോടെ സ്വര്‍ണവില 6,000 ഡോളറിലേക്ക് എത്തിയേക്കാമെന്ന് ബാങ്ക് പറയുന്നു.

English Summary

Gold prices witnessed a sharp decline in Kerala on May 20, bringing relief to jewellery buyers. The rate for one pavan of gold jewellery has dropped significantly compared to previous trading sessions.

Follow Us
ഞായറാഴ്ച വൈകുന്നേരങ്ങളെ പേടിയോ? കാരണം ഇതാ
ഒരു ദിവസം എത്ര ബിസ്ക്കറ്റ് കഴിക്കാം?
മാമ്പഴം കേടാകാതെ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാം, ടിപ്പിതാ
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്