AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു

Is Kerala Blasters Shutting Down: കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള പല ഐഎസ്എല്‍ ക്ലബുകളും കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇനി അടച്ചുപൂട്ടല്‍ അല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്‌സ് എന്നാണ് സൂചന. അധികൃതര്‍ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആശങ്കകള്‍ ശക്തമാക്കുന്ന വീഡിയോകളാണ് പങ്കുവയ്ക്കുന്നത്.

Jayadevan AM
Jayadevan AM | Updated On: 19 May 2026 | 08:04 PM
2014 മുതല്‍ മലയാളി ആരാധകര്‍ നെഞ്ചിലേറ്റിയ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ്എല്ലില്‍ ഒരിക്കല്‍ പോലും കിരീടം നേടാനായില്ലെങ്കിലും ആ സ്‌നേഹത്തിന് കോട്ടം തട്ടിയില്ല. പല തവണ ഫൈനലില്‍ വീണുപോയപ്പോഴും ടീമിന് താങ്ങായതും ഈ ആരാധകരായിരുന്നു. ഇത്തവണത്തെ സീസണും കിരീടമില്ലാതെ ആരാധകര്‍ പൂര്‍ത്തിയാക്കി (Image Credit Source: Kerala Blasters Facebook Page)

1 / 5
അടുത്ത സീസണിലേക്ക് 'ഓള്‍ ദ ബെസ്റ്റ്' നേര്‍ന്നാണ് ഓരോ സീസണും ആരാധകര്‍ അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. ഇനി കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടാകുമോയെന്നാണ് ആരാധകരുടെ ചോദ്യം. കേരള ബ്ലാസ്റ്റേഴ്‌സ് അടച്ചുപൂട്ടലിന്റെ വക്കിലാണെന്നുള്ള വിവിധ റിപ്പോര്‍ട്ടുകളാണ് ഈ ആശങ്കകള്‍ക്ക് കാരണം.

2 / 5
ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള പല ഐഎസ്എല്‍ ക്ലബുകളും കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇനി അടച്ചുപൂട്ടല്‍ അല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്‌സ് എന്നാണ് സൂചന. ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ആശങ്കകള്‍ ശക്തമാക്കുന്ന ചില വീഡിയോകളാണ് പങ്കുവയ്ക്കുന്നത്.

3 / 5
എന്നാല്‍ ആശങ്കകള്‍ ശക്തമാക്കുന്ന ചില വീഡിയോകളാണ് പങ്കുവയ്ക്കുന്നത്. എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് കൊച്ചിയിലെ അവസാന മത്സരമെന്ന നിലയിലുള്ള റീലുകളാണ് ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ചത്. 2014 മുതലുള്ള ചില താരങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റീലുകളും പുറത്തുവിട്ടിരുന്നു. ഗോവയ്‌ക്കെതിരായ മത്സരശേഷം താരങ്ങള്‍ ഉയര്‍ത്തിയ ബാനറില്‍ 'താങ്ക് യു കേരളം' എന്നും എഴുതിയിട്ടുണ്ടായിരുന്നു.

4 / 5
ഇത്തരം റീലുകളിലൂടെ ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന സൂചനയാണോ ബ്ലാസ്‌റ്റേഴ്‌സ് നല്‍കുന്നതെന്നാണ് സൂചന. സാധാരണ ഒരു സീസണിലും കാണാത്ത തരത്തിലായിരുന്നു ഇത്തവണത്തെ വിടപറച്ചില്‍. കേട്ടതൊന്നും യാഥാര്‍ത്ഥ്യമാകരുതയെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നു. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് കരുത്തോടെ തിരിച്ചെത്തുമെന്നും അവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു.

5 / 5
Follow Us