Gold Rate Forecast: സ്വർണവിലയിൽ വൻ മാറ്റത്തിന് സാധ്യത; 2026ലെ പ്രവചനം തിരുത്തി ഗോൾഡ്മാൻ

Goldman Sachs Changes Gold Forecast Here’s Where Prices Could Reach in 2026: നിലവിലെ സാഹചര്യത്തില്‍ 2026ല്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയുന്നില്ലെങ്കിലും, സമീപകാലത്ത് വിലയില്‍ സമ്മര്‍ദം ഉണ്ടാകാമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ വിലയിരുത്തല്‍. പലിശനിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വൈകുന്നതോടെ സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യം ഇല്ലാതായേക്കാം.

Gold Rate Forecast: സ്വർണവിലയിൽ വൻ മാറ്റത്തിന് സാധ്യത; 2026ലെ പ്രവചനം തിരുത്തി ഗോൾഡ്മാൻ

സ്വര്‍ണാഭരണം

Published: 

27 Sep 2026 | 08:04 AM

സ്വര്‍ണവിലയെക്കുറിച്ചുള്ള 2026ലെ പ്രവചനം തിരുത്തി പ്രമുഖ ആഗോള നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്‌സ്. നേരത്തെ പ്രവചിച്ചിരുന്ന ഔണ്‍സിന് 5,400 ഡോളര്‍ എന്ന ലക്ഷ്യം 4,900 ഡോളറായി കുറച്ചിരിക്കുകയാണ്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് കുറയ്ക്കല്‍ വൈകുമെന്ന പ്രതീക്ഷയാണ് പ്രവചനത്തില്‍ മാറ്റം വരുത്താന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ സാഹചര്യത്തില്‍ 2026ല്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയുന്നില്ലെങ്കിലും, സമീപകാലത്ത് വിലയില്‍ സമ്മര്‍ദം ഉണ്ടാകാമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ വിലയിരുത്തല്‍. പലിശനിരക്ക് കുറയ്ക്കല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വൈകുന്നതോടെ സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യം ഇല്ലാതായേക്കാം.

എന്തുകൊണ്ടാണ് പുതിയ പ്രവചനം?

ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്ന സമയക്രമത്തിലാണ് പ്രധാന മാറ്റം. നേരത്തെ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി പലിശനിരക്ക് കുറയ്ക്കല്‍ 2027ലേക്ക് നീളാനിടയുണ്ടെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ പുതിയ കണക്കുകൂട്ടല്‍. ഉയര്‍ന്ന പലിശനിരക്ക് തുടരുന്നത് പലിശ വരുമാനം നല്‍കാത്ത സ്വര്‍ണത്തെ അപേക്ഷിച്ച് ബോണ്ടുകളും പണവും കൂടുതല്‍ ആകര്‍ഷകമാക്കും.

സ്വര്‍ണത്തിന് നേരിട്ട് പലിശ വരുമാനം ലഭിക്കാത്തതിനാല്‍ പലിശനിരക്ക് ഉയര്‍ന്നുനില്‍ക്കുമ്പോള്‍ അതിന്റെ അവസരച്ചെലവ് വര്‍ധിക്കും. അതിനാല്‍ ഫെഡറലിന്റെ പലിശനയത്തിലെ മാറ്റങ്ങള്‍ സ്വര്‍ണവിപണിയിലും വലിയ സ്വാധീനം ചെലുത്താറുണ്ട്.

Also Read: Kerala Gold Rate: പൊന്ന് വാങ്ങല്‍ ഇന്നും നടക്കില്ല; സെപ്റ്റംബര്‍ 26-ലെ സ്വര്‍ണവില

സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം പ്രതീക്ഷിക്കാം

വര്‍ഷത്തിന്റെ തുടക്കത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സ്വര്‍ണവില 20 ശതമാനത്തിലധികം താഴ്ന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 4,000 ഡോളറിന്റെ നിലവാരത്തിന് സമീപമാണ് വില വ്യാപാരം നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍ സ്വര്‍ണത്തിന് ദീര്‍ഘകാല സാധ്യതകളെ പൂര്‍ണമായി തള്ളുന്നില്ല. സമീപകാലത്ത് വിലയില്‍ ഇടിവിനുള്ള സാധ്യതയുണ്ടെങ്കിലും ഇടക്കാലത്ത് വീണ്ടും ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ബാങ്കിന്റെ കമ്മോഡിറ്റി അനലിസ്റ്റുമാരായ ലിന തോമസും ഡാന്‍ സ്ട്രൂവനും വ്യക്തമാക്കിയത്.

പണപ്പെരുപ്പം, പലിശനിരക്ക്, ആഗോള സാമ്പത്തിക സാഹചര്യം, കേന്ദ്രബാങ്കുകളുടെ സ്വര്‍ണ വാങ്ങല്‍ തുടങ്ങിയ ഘടകങ്ങള്‍ വരും മാസങ്ങളില്‍ വിലയെ സ്വാധീനിക്കും. അതിനാല്‍ 2026ലെ സ്വര്‍ണവില സംബന്ധിച്ച പ്രവചനങ്ങള്‍ വിപണിക്ക് അനുസരിച്ച് വീണ്ടും മാറാനും സാധ്യതയുണ്ട്.

English Summary

Goldman Sachs has revised its 2026 gold price forecast to $4,900 per ounce. The change comes amid expectations of delayed US Federal Reserve rate cuts and shifting conditions in the global gold market.

Loading...
Unable to load recommendations.
Follow Us
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ