Bank Local For Gold: ഇനി ബാങ്ക് ലോക്കർ കിട്ടാതാകുമോ? സ്വർണവില കുതിക്കുമ്പോൾ സൂക്ഷിക്കാൻ ജനം നെട്ടോട്ടത്തിൽ
Gold Price hike Triggers Bank Locker Crisis in Kerala: കഴിഞ്ഞ സെപ്റ്റംബറിൽ പവന് 77,640 രൂപയായിരുന്ന സ്വർണവില വെള്ളിയാഴ്ച 1,24,080 രൂപയിലെത്തി. വെറും അഞ്ച് മാസത്തിനിടെ പവന് 46,440 രൂപയുടെ വർധനവാണുണ്ടായത്. ഇത് സ്വർണത്തിന്റെ സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കി.
കൊച്ചി: സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതോടെ സംസ്ഥാനത്തെ ബാങ്കുകളിൽ ലോക്കർ സംവിധാനത്തിന് വൻ ഡിമാൻഡ്. വീട്ടിൽ സ്വർണം സൂക്ഷിക്കുന്നതിലെ സുരക്ഷാ ആശങ്കകൾ കാരണം ലോക്കറുകൾ തേടി ഉപഭോക്താക്കൾ ബാങ്കുകളിലേക്ക് പ്രവഹിക്കുകയാണ്. നിലവിൽ ഭൂരിഭാഗം പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലും ലോക്കറുകൾ നിറഞ്ഞ അവസ്ഥയിലാണെന്ന് ബാങ്കിങ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
കോഴിക്കോട് ജില്ലയിലെ എസ്.ബി.ഐ, പി.എൻ.ബി, കാനറ ബാങ്ക് തുടങ്ങിയ പ്രധാന ബാങ്കുകളിലെല്ലാം ലോക്കറുകൾ നിറഞ്ഞതായി ജില്ലാ ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു. നഗരപ്രദേശങ്ങളിലെ അവസ്ഥ അതീവ സങ്കീർണ്ണമാണ്. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റെ 26 ബ്രാഞ്ചുകളിൽ ഒരിടത്ത് മാത്രമാണ് നിലവിൽ ലോക്കർ ഒഴിവുള്ളത്.
Also read – താഴേക്കില്ലെന്ന് സ്വര്‍ണവില; ഇന്നത്തെ വിലയും അടിപൊളിയാണ്, വെള്ളിയോ?
കഴിഞ്ഞ സെപ്റ്റംബറിൽ പവന് 77,640 രൂപയായിരുന്ന സ്വർണവില വെള്ളിയാഴ്ച 1,24,080 രൂപയിലെത്തി. വെറും അഞ്ച് മാസത്തിനിടെ പവന് 46,440 രൂപയുടെ വർധനവാണുണ്ടായത്. ഇത് സ്വർണത്തിന്റെ സുരക്ഷയെക്കുറിച്ച് ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കി. കേന്ദ്ര സർക്കാർ പാർലമെന്റിൽ സമർപ്പിച്ച 2025-26 സാമ്പത്തിക സർവേ പ്രകാരം രാജ്യത്തെ സ്വർണപ്പണയ വായ്പകളിൽ 125.03 ശതമാനം വർധനവുണ്ടായി. സ്വർണവില ഉയർന്നതോടെ ഈടിന്റെ മൂല്യം വർധിച്ചത് കൂടുതൽ വായ്പ ലഭിക്കാൻ കാരണമായി. വ്യക്തിഗത വായ്പ വിഭാഗത്തിൽ 12.8% വളർച്ചയുണ്ടാകാൻ പ്രധാന കാരണം സ്വർണപ്പണയമാണെന്ന് സർവേ വ്യക്തമാക്കുന്നു.
വീടുകളിലും ‘സ്മാർട്ട്’ സുരക്ഷ
ബാങ്ക് ലോക്കറുകൾ കിട്ടാതായതോടെ വീടുകളിൽ സ്മാർട്ട് ലോക്കുകളും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നവരുടെ എണ്ണവും വർധിച്ചു. വിപണിയിൽ സ്മാർട്ട് ഡോർ ലോക്കുകൾക്ക് കഴിഞ്ഞ ആറുമാസത്തിനിടെ വലിയ ആവശ്യക്കാരാണ് ഉണ്ടായിട്ടുള്ളതെന്ന് ഐ.ടി മേഖലയിലുള്ളവർ പറയുന്നു.