AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: താഴേക്കില്ലെന്ന് സ്വര്‍ണവില; ഇന്നത്തെ വിലയും അടിപൊളിയാണ്, വെള്ളിയോ?

Gold and Silver Prices in Kerala on January 31 Saturday: അമേരിക്ക തന്നെയാണ് നിലവില്‍ ലോകത്ത് സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപിന്റെ വാദം.

Kerala Gold Rate: താഴേക്കില്ലെന്ന് സ്വര്‍ണവില; ഇന്നത്തെ വിലയും അടിപൊളിയാണ്, വെള്ളിയോ?
പ്രതീകാത്മക ചിത്രം Image Credit source: Pakin Songmor/Moment/Getty Images
Shiji M K
Shiji M K | Updated On: 31 Jan 2026 | 09:50 AM

കനത്ത വില വര്‍ധനവിന് ശേഷം സ്വര്‍ണം താഴോട്ടിറങ്ങിയ കാഴ്ചയാണ് ജനുവരി 30ന് കേരളക്കര കണ്ടത്. എന്നാല്‍ അത്ര വലിയ ആശ്വാസം നല്‍കുന്ന നിരക്കുകളിലല്ല നിലവിലെ വ്യാപാരം, എങ്കിലും ചെറിയ വിലയിടിവ് പോലും സ്വര്‍ണമോഹികള്‍ക്ക് സന്തോഷം പകരുന്നു. ജനുവരി 30 രാവിലെ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 655 രൂപ കുറഞ്ഞു, എന്നാല്‍ മണിക്കൂറുകള്‍ക്ക് പിന്നാലെ 130 രൂപ കൂടി കുറച്ച് വില 15,510 ലേക്ക് എത്തി. പവന് രാവിലെയും ഉച്ചയ്ക്കുമായി 6,280 രൂപ കുറഞ്ഞ് 1,24,080 ലുമായിരുന്നു വില.

അമേരിക്ക തന്നെയാണ് നിലവില്‍ ലോകത്ത് സ്വര്‍ണവില ഉയരുന്നതിന് പ്രധാന കാരണം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപിന്റെ വാദം. നിലവിലെ ചെയര്‍മാന്‍ ജെറോം പവല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ മടി കാണിക്കുന്നതാണ് ട്രംപിന്റെ അമര്‍ഷത്തിന് കാരണം. പവലിന് പകരമായി ഫെഡറല്‍ റിസര്‍വിന്റെ മുന്‍ ഗവര്‍ണര്‍ കെവിന്‍ വാര്‍ഷ് ചെയര്‍മാന്‍ ആയേക്കാനാണ് സാധ്യത.

വാര്‍ഷ് നിലവില്‍ ട്രംപിന്റെ പലിശ നിരക്ക് കുറയ്ക്കല്‍ വാദത്തെ പിന്തുണയ്ക്കുന്നു. അതിനാല്‍ ചെയര്‍മാന്‍ മാറ്റം, പലിശ നിരക്കില്‍ ഇനിയും മാറ്റം വരുത്തും. പലിശ കുറഞ്ഞാല്‍ സ്വര്‍ണം വീണ്ടും കുതിക്കും. കടപ്പത്രം, ബാങ്ക് നിക്ഷേപം തുടങ്ങിയുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ കുറയുന്നതാണ് സ്വര്‍ണത്തിന് കരുത്തേകുന്നത്.

Also Read: Kerala Gold Rate: സ്വര്‍ണം റെക്കോഡ് നിരക്കില്‍ തന്നെ, പക്ഷെ ആശ്വസിക്കാം; ഹൈസ്പീഡില്‍ വെള്ളിയും

എന്നാല്‍ വാര്‍ഷ് പലിശ നിരക്ക് കുറയ്ക്കില്ലെന്ന അഭ്യൂഹങ്ങളും വിപണിയില്‍ ശക്തമായതാണ് നിലവില്‍ വിലയിടിവിന് വഴിവെച്ചത്. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണം താഴോട്ട് വീഴും, നിക്ഷേപകര്‍ ഉയര്‍ന്ന ലാഭം ലഭിക്കുന്ന മാര്‍ഗങ്ങളിലേക്ക് തിരികെ പോകും.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞിരിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 1,17,760 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നു. 6,320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 790 രൂപ കുറഞ്ഞ് 14,720 രൂപയായും വിലമാറി.

വെള്ളിവില

കേരളത്തില്‍ വെള്ളിവിലയിലും ഇടിവ്. ഒരു ഗ്രാം വെള്ളിക്ക് 55 രൂപ കുറഞ്ഞ് 350 രൂപയും ഒരു കിലോ വെള്ളിക്ക് 55,000 രൂപ കുറഞ്ഞ് 3,50,000 രൂപയിലേക്കും വിലയെത്തി.