AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഇനിയൊരു ഇറക്കമുണ്ടാകില്ല…സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്നത് ഇങ്ങനെ

Gold Price Forecast from February 16: കേരളത്തിലെ പല വിവാഹവീടുകളിലും ഇപ്പോള്‍ 1 പവിനും രണ്ട് പവനിലും നിര്‍മിക്കുന്ന ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്. ദേഹം നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് പെണ്‍കുട്ടികളാരും തന്നെ ഇപ്പോള്‍ വിവാഹ പന്തലിലേക്ക് എത്തുന്നില്ല.

Kerala Gold Rate: ഇനിയൊരു ഇറക്കമുണ്ടാകില്ല…സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്നത് ഇങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: David Talukdar/NurPhoto via Getty Images
Shiji M K
Shiji M K | Updated On: 15 Feb 2026 | 07:37 PM

കൂടിയും കുറഞ്ഞും ട്രെന്‍ഡിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില. എന്നാല്‍ കാര്യമായൊരു ഇറക്കം ഇതുവരേക്കും നടത്തിയിട്ടില്ല. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ ശാന്തമായെങ്കിലും സ്വര്‍ണത്തില്‍ ഇടിവ് സംഭവിക്കാത്തതിന് ഉപയോക്താക്കളില്‍ ആശങ്ക വിതയ്ക്കുന്നു. 1 ലക്ഷത്തിന് മുകളില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്ന പൊന്ന് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ ഡിമാന്‍ഡും വര്‍ധിപ്പിച്ചു.

കേരളത്തിലെ പല വിവാഹവീടുകളിലും ഇപ്പോള്‍ 1 പവനിലും രണ്ട് പവനിലും നിര്‍മിക്കുന്ന ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്. ദേഹം നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് പെണ്‍കുട്ടികളാരും തന്നെ ഇപ്പോള്‍ വിവാഹ പന്തലിലേക്ക് എത്തുന്നില്ല. വില വര്‍ധനവ് റെന്റല്‍ ആഭരണങ്ങളുടെ ഡിമാന്‍ഡും ഉയര്‍ത്തി. ഇഷ്ടമുള്ള ഡിസൈന്‍ ആഭരണങ്ങള്‍ വിവാഹദിനത്തിലേക്ക് കൊണ്ടുവന്ന് ഉപയോഗിക്കുന്നവര്‍ ധാരാളം.

എന്നാല്‍ അടുത്തകാലത്തൊന്നും സ്വര്‍ണവില 1 ലക്ഷത്തിന് താഴേക്ക് പോകില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം മുതലെടുക്കാമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്. ഫെബ്രുവരിയുടെ അവസാനത്തോടെ വിലയില്‍ കാര്യമായ കുതിച്ചുചാട്ടം ചിലപ്പോള്‍ ഉണ്ടായേക്കാം.

Also Read: Silver Price: വെള്ളിക്ക് ചൈനയേക്കാള്‍ വിലക്കുറവ് ഇന്ത്യയില്‍; കാരണമെന്ത്?

സ്വര്‍ണവിലയില്‍ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും, അതേ വേഗതയില്‍ തിരിച്ചുകയറുന്ന കാഴ്ചയും നമ്മള്‍ കാണുന്നു. കുറച്ച നിരക്കെല്ലാം നിമിഷ നേരം കൊണ്ടാണ് സ്വര്‍ണം ഉയര്‍ത്തുന്നത്. നിലവില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങിക്കണമെങ്കില്‍ 1.45 ലക്ഷത്തോളം നല്‍കേണ്ടി. ആഭരണത്തിന്റെ പണികൂലി, ഹോള്‍മാര്‍ക്ക് ചാര്‍ജ്, ജിഎസ്ടി എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് വില നിശ്ചയിക്കുന്നത്.

2026ല്‍ തന്നെ അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 6,500 ഡോളര്‍ കടക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. 6,500 ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് സ്വര്‍ണമെത്തിയാല്‍ കേരളത്തില്‍ ഏകദേശം 2 ലക്ഷവും ചിലപ്പോള്‍ അതിന് മുകളിലുമായിരിക്കും ഒരു പവന് വേണ്ടിവരിക.

Follow Us