AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: അല്ലാ എന്താപ്പോ ഉണ്ടായേ…സ്വര്‍ണവില വീണ്ടും കുറഞ്ഞൂട്ടാ

Kerala Gold Price on February 17 Afternoon: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,918 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തില്‍ വീണ്ടും വില കുറയുന്നതിന് കാരണമായത്. ഡോളര്‍ സൂചിക കരുത്ത് കാട്ടുന്നതും സ്വര്‍ണ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും.

Kerala Gold Rate: അല്ലാ എന്താപ്പോ ഉണ്ടായേ…സ്വര്‍ണവില വീണ്ടും കുറഞ്ഞൂട്ടാ
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 17 Feb 2026 | 03:10 PM

കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഫെബ്രുവരി 17 ചൊവ്വാഴ്ച ഇത് രണ്ടാം തവണയാണ് നിരക്കിടിയുന്നത്. 1,14,720 രൂപയില്‍ നിന്ന് 1,13,600 ലേക്കായിരുന്നു രാവിലെ വിലയെത്തിയത്. എന്നാല്‍ ഈ ഇറക്കം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണം വീണ്ടും പടിയിറങ്ങി. രാവിലെ 1,120 രൂപയും ഉച്ചയ്ക്ക് ശേഷം 520 രൂപയുടെയും കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇതോടെ 65 രൂപ കുറഞ്ഞ് 14,135 രൂപയുമായി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,918 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തില്‍ വീണ്ടും വില കുറയുന്നതിന് കാരണമായത്. ഡോളര്‍ സൂചിക കരുത്ത് കാട്ടുന്നതും സ്വര്‍ണ ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യും.

രാജ്യാന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരുകയും വില വര്‍ധിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. യുഎസ്, റഷ്യ, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പരസ്പരം ഇടഞ്ഞ് നിന്നിരുന്നതായിരുന്നു നേരത്തെ റെക്കോഡ് ഉയരത്തിലേക്ക് സ്വര്‍ണം കുതിച്ചതിലെ ഒരു കാരണം. എന്നാല്‍ യുഎസും ഇസ്രായേലും ഇറാനും തമ്മില്‍ രമ്യതയിലേക്ക് എത്തുന്നത് സ്വര്‍ണത്തിന് ഗുണം ചെയ്യും.

Also Read: Kerala Gold Rate: മുന്നോട്ടോ… പിന്നോട്ടോ? ഇന്നത്തെ സ്വർണ്ണനിരക്ക്

റഷ്യയും ട്രംപും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായിരുന്നുവെങ്കിലും ഇതും ഒരു വശത്ത് പരിഹരിക്കപ്പെടുന്നതായാണ് വിവരം. ഇരുരാജ്യങ്ങളും തമ്മില്‍ വൈകാതെ പുതിയ വ്യാപാര കരാറില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. വിവിധ കാരണങ്ങളാല്‍ യുഎസ് ഡോളറും കരുത്താര്‍ജിക്കുന്നുണ്ട്. ഇതും സ്വര്‍ണത്തെ താഴോട്ടിറക്കും.