AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വര്‍ണമേ നീയൊന്ന് അടങ്ങ്; ഒടുക്കത്തെ വില, പൊന്ന് വേണ്ടെന്ന് വെച്ചേക്കൂ

Gold and Silver Prices on February 23 Monday: യുഎസ്-ഇറാന്‍ സംഘര്‍ഷം തന്നെയാണ് നിലവില്‍ റെക്കോഡ് വിലയിലേക്ക് കുതിക്കാന്‍ സ്വര്‍ണത്തെ പ്രേരിപ്പിക്കുന്നത്. ആണവകരാറില്‍ ഏര്‍പ്പെടാന്‍ 15 ദിവസത്തെ കാലാവധി നല്‍കി ഞെട്ടിക്കുകയാണ് നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Kerala Gold Rate: സ്വര്‍ണമേ നീയൊന്ന് അടങ്ങ്; ഒടുക്കത്തെ വില, പൊന്ന് വേണ്ടെന്ന് വെച്ചേക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Pakin Songmor/Moment/Getty Images
Shiji M K
Shiji M K | Updated On: 23 Feb 2026 | 09:42 AM

സ്വര്‍ണം സര്‍വ്വകാല റെക്കോഡില്‍, ഇന്ന് കീഴടക്കിയത് മറ്റൊരു ചരിത്രനിരക്ക്. 1,16,800 രൂപയില്‍ നിന്ന് സ്വര്‍ണം കുതിച്ചിരിക്കുന്നത് 1,18,320 രൂപയിലേക്കാണ്. 1,520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്കെല്ലാം തിരിച്ചടി സമ്മാനിച്ചാണ് വിലക്കയറ്റം. ഒരു ഗ്രാമിന് 190 രൂപ ഉയര്‍ന്ന് 14,790 രൂപയുമായി വില.

സ്വര്‍ണമോഹം ഇനി കൊണ്ടുനടന്നിട്ട് വലിയ കാര്യമൊന്നുമില്ല. വില വര്‍ധനവ് തന്നെയാണ് അതിന് പ്രധാന കാരണം. അതിവേഗം കുതിക്കുന്ന സ്വര്‍ണം അടുത്തകാലത്തൊന്നും സഡന്‍ ബ്രേക്കിടാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫെബ്രുവരി അവസാനിക്കും മുമ്പ് മറ്റൊരു റെക്കോഡും സ്വര്‍ണം കീഴടക്കാനിടയുണ്ട്.

ഓരോ ദിവസവും പുത്തന്‍ റെക്കോഡുകള്‍ കീഴടക്കുക എന്നതാണ് നിലവില്‍ സ്വര്‍ണത്തിന്റെ രീതി. വിലയില്‍ ഇടിവ് സംഭവിക്കാറുണ്ടെങ്കിലും ആശ്വാസത്തിനുള്ള വക ഇനിയും ലഭിച്ചിട്ടില്ല. സ്വര്‍ണം വാങ്ങിക്കാന്‍ കാത്തിരിക്കുന്നവര്‍, അവസരം പ്രയോജനപ്പെടുത്തണമെന്നാണ് വിദഗ്ധരുടെ പക്ഷം. കാരണം വരാനിരിക്കുന്നത് വമ്പന്‍ കുതിപ്പാണത്രേ.

Also Read: Gold Rate Prediction: കരുതിയിരുന്നോളൂ, സ്വർണം ഞെട്ടിക്കും; പവന് ഒന്നരലക്ഷം തന്നെ!

യുഎസ്-ഇറാന്‍ സംഘര്‍ഷം തന്നെയാണ് നിലവില്‍ റെക്കോഡ് വിലയിലേക്ക് കുതിക്കാന്‍ സ്വര്‍ണത്തെ പ്രേരിപ്പിക്കുന്നത്. ആണവകരാറില്‍ ഏര്‍പ്പെടാന്‍ 15 ദിവസത്തെ കാലാവധി നല്‍കി ഞെട്ടിക്കുകയാണ് നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ കാലാവധി അവസാനിക്കും മുമ്പ് തീരുമാനമുണ്ടായില്ലെങ്കില്‍ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കുന്നു.

യുദ്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ആളുകള്‍ എത്തുന്നത് പതിവാണ്. അത് തന്നെയാണ് നിലവില്‍ ഇവിടെയും സംഭവിക്കുന്നത്. ഇറാനും യുഎസും തമ്മില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നിക്ഷേപം പൂര്‍ണമായും സ്വര്‍ണത്തിലേക്ക് മാറ്റാനുള്ള ഓട്ടത്തിലാണ് നിക്ഷേപകര്‍. അതിനാല്‍ തന്നെ സ്വര്‍ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

Follow Us