Kerala Gold Rate: സ്വര്‍ണം ഇനി നോക്കേണ്ടാ; വിലയില്‍ വന്‍ വര്‍ധനവ്‌, എങ്കിലും വാങ്ങിക്കോളൂ

Gold and Silver Prices on February 21 Saturday: സ്വര്‍ണത്തില്‍ 1,000, 500 എന്നിങ്ങനെ സംഖ്യകള്‍ കുറയുന്നുണ്ടെങ്കിലും ഇതിന്റെ ഇരട്ടി പിറ്റേദിവസം ഉയര്‍ത്തിയാണ് നിലവില്‍ സ്വര്‍ണമുന്നേറ്റം. എങ്കിലും ഇതുവരെ സമാധാനിക്കുന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയിട്ടില്ല.

Kerala Gold Rate: സ്വര്‍ണം ഇനി നോക്കേണ്ടാ; വിലയില്‍ വന്‍ വര്‍ധനവ്‌, എങ്കിലും വാങ്ങിക്കോളൂ

സ്വര്‍ണവില

Updated On: 

21 Feb 2026 | 09:36 AM

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത് ഈ മാസത്തെ മറ്റൊരു ഉയര്‍ന്ന നിരക്കിലേക്കാണ്. 1,400 രൂപയാണ് ഇന്ന് മാത്രം സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ 1,16,800 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപ ഉയര്‍ന്ന് 14,600 രൂപയിലേക്കും വിലയെത്തി. എന്നാല്‍ വെള്ളിവിലയില്‍ നേരിയ ഇടിവുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 269.90 ഉം ഒരു കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,69,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസം വിലയെത്തിയത്. കാര്യമായ ഇടിവുണ്ടായില്ലെങ്കിലും നേരിയ ഇടിവ് സംഭവിച്ചത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയേകുന്നു. എന്നാല്‍ വൈകീട്ടോടെ ഈ വില വീണ്ടും കത്തിക്കയറി രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,14,520 രൂപയായിരുന്നു നിരക്കെങ്കില്‍ വൈകീട്ട് അത് 1,15,400 ലേക്കെത്തി. ഒരു ഗ്രാമിനാകട്ടെ വൈകീട്ട് 14,425 എന്ന നിരക്കും ഉണ്ടായിരുന്നു.

സ്വര്‍ണത്തില്‍ 1,000, 500 എന്നിങ്ങനെ സംഖ്യകള്‍ കുറയുന്നുണ്ടെങ്കിലും ഇതിന്റെ ഇരട്ടി പിറ്റേദിവസം ഉയര്‍ത്തിയാണ് നിലവില്‍ സ്വര്‍ണമുന്നേറ്റം. എങ്കിലും ഇതുവരെ സമാധാനിക്കുന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയിട്ടില്ല.

Also Read: Kerala Gold Rate: സ്വര്‍ണം പറന്നുപോയെടോ…വിലക്കയറ്റത്തിന് ഒരു കുറവുമില്ല

5,000 ഡോളറിന് മുകളിലാണ് നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില. കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ഈ കുതിച്ചുചാട്ടം സ്ഥിതിഗതികള്‍ മോശമാക്കും. സ്വര്‍ണം മാര്‍ച്ചോടെ റെക്കോഡ് നിരക്കിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

2026 പകുതിയോടെ സ്വര്‍ണം 6,500 ഡോളറിന് മുകളിലേക്ക് കുതിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇങ്ങനെയൊരു കുതിച്ചുചാട്ടം സംഭവിക്കുകയാണെങ്കില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഏകദേശം 2 ലക്ഷവും ചിലപ്പോള്‍ അതിന് മുകളിലും വില നല്‍കേണ്ടി വന്നേക്കാം.

Follow Us
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു