Gold Rate: സ്വര്‍ണത്തിന് യുദ്ധമില്ല; ആശ്വാസ നിരക്കുകള്‍ ഇനിയും ലഭിച്ചേക്കാം, എന്നാല്‍…

One Pavan Gold Rate in Kerala: സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇപ്പോഴും ഉയരത്തില്‍ തന്നെ തുടരുന്നുണ്ടെങ്കിലും, വിലയിടിച്ചിലില്‍ കുറവില്ല. യുഎസ് ട്രഷറി ആദായം ഉയരുകയും യുഎസ് ഡോളര്‍...

Gold Rate: സ്വര്‍ണത്തിന് യുദ്ധമില്ല; ആശ്വാസ നിരക്കുകള്‍ ഇനിയും ലഭിച്ചേക്കാം, എന്നാല്‍...

പ്രതീകാത്മക ചിത്രം

Published: 

15 Mar 2026 | 07:30 AM

പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ചരിത്ര നിരക്കിലേക്ക് ഉയര്‍ന്ന സ്വര്‍ണത്തിന്റെ പതനം അപ്രതീക്ഷിതമായിരുന്നു. 5,500 ഡോളറില്‍ നിന്ന് വീണ്ടും 5,000 ത്തിലേക്ക് സ്വര്‍ണം എങ്ങനെ എത്തി എന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. യുഎസ്-ഇറാന്‍-ഇസ്രായേല്‍ യുദ്ധം മൂര്‍ച്ഛിക്കുമ്പോഴും സ്വര്‍ണവില താഴോട്ടിറങ്ങുകയാണ്. യുദ്ധം ഉണ്ടാകുമ്പോള്‍ സാധാരണയായി ആളുകള്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് എത്തും, അത് വില വര്‍ധനവിന് കാരണമാകാറുമുണ്ട്.

എന്നാല്‍, സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇപ്പോഴും ഉയരത്തില്‍ തന്നെ തുടരുന്നുണ്ടെങ്കിലും, വിലയിടിച്ചിലില്‍ കുറവില്ല. യുഎസ് ട്രഷറി ആദായം ഉയരുകയും യുഎസ് ഡോളര്‍ ശക്തിപ്പെടുകയും ചെയ്തതോടെ സ്വര്‍ണക്കുതിപ്പ് അവസാനിക്കുകയായിരുന്നു. യുഎസ് ഡോളര്‍ സൂചിക 100.40 ന് മുകളിലേക്കാണ് ഉയര്‍ന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം കൂടുതല്‍ ചെലവേറിയതാക്കുന്നു, അതോടെ ഡിമാന്‍ഡും കുറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ യുഎസ് ട്രഷറി ആദായം 4.29 ശതമാനത്തിലേക്കാണ് എത്തിയത്. ഈ വര്‍ച്ച ബുള്ളിയന്‍ പോലുള്ള നോണ്‍-യീല്‍ഡിങ് ആസ്തികള്‍ കൈവശം വെക്കുന്നതിനുള്ള ചെലവ് വര്‍ധിപ്പിക്കുന്നുണ്ട്. 2026 ഫെബ്രുവരിയില്‍ മാത്രം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ശക്തമായ നിക്ഷേപ ഡിമാന്‍ഡ്, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങളെല്ലാം സ്വര്‍ണവില ഏകദേശം 20 ശതമാനം ഉയര്‍ത്തി.

Also Read: Kerala Gold Rate: സ്വർണം സ്വപ്നമല്ല, വിലയിൽ വൻ ഇടിവ്; പോയി വാങ്ങിച്ചോന്നേ….

വരുന്ന ആഴ്ചയും ആഗോള വിപണിയില്‍ സ്വര്‍ണവ്യാപാരം 5,020 ഡോളറിനും 5,250 ഡോളറിനും ഇടയില്‍ തുടരുമെന്നാണ് വിവരം. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുകയോ ഡോളര്‍ ദുര്‍ബലമാകുകയോ ചെയ്താല്‍ സ്വര്‍ണം 5,300 ഡോളറിനും 5,400 ഡോളറിനും ഇടയിലേക്ക് വളരാനും സാധ്യതയുണ്ടെന്ന് വിശകല വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ വിപണിയില്‍ ദ്രുതഗതിയില്‍ സംഭവിക്കുന്ന മാറ്റം പ്രതീക്ഷകള്‍ക്ക് വിപരീതമായി കാര്യങ്ങള്‍ സംഭവിക്കുന്നതിന് വഴിയൊരുക്കിയേക്കാം. എണ്ണവില കുത്തനെ ഉയരുന്നു, പണപ്പെരുപ്പ പ്രതീക്ഷകള്‍ വര്‍ധിക്കുന്നു, ബോണ്ട് ആദായം കുതിച്ചുയരുന്നു ഇതെല്ലാം സ്വര്‍ണത്തെ സമ്മര്‍ദത്തിലാക്കും.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ