Kerala Gold Rate: ദേ പോണ് താഴേക്ക്, സ്വ‍ർണം ആള് കൊള്ളാലോ; ഇന്ന് പവന് എത്രയെന്ന് അറിയാമോ?

Kerala Gold Silver Rate: യു​ദ്ധത്തിൽ സ്വർണവില റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തുമെന്ന പ്രവചനങ്ങളെ കാറ്റിൽപറത്തിയാണ് വില താഴുന്നത്. വിപണിവിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർജും ചേരുമ്പോൾ വില ഉയരും.

Kerala Gold Rate: ദേ പോണ് താഴേക്ക്, സ്വ‍ർണം ആള് കൊള്ളാലോ; ഇന്ന് പവന് എത്രയെന്ന് അറിയാമോ?

Gold Rate

Updated On: 

05 Mar 2026 | 09:46 AM

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുമ്പോഴും സംസ്ഥാനത്ത് സ്വർണവില താഴേക്ക്. ഇന്ന് പവന് 1,19,920 രൂപ നിരക്കിലാണ് വ്യാപാരം. വിപണിവില 1,19,920 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ​ഗ്രാമിന് 14,990 രൂപയാണ് നൽകേണ്ടത്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റമുണ്ട്. ​​ഗ്രാമിന് 295 രൂപയും കിലോയ്ക്ക് 2,95,000 രൂപയുമാണ് വില.

യു​ദ്ധത്തിൽ സ്വർണവില റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തുമെന്ന പ്രവചനങ്ങളെ കാറ്റിൽപറത്തിയാണ് വില താഴുന്നത്. ലോകരാഷ്ട്രങ്ങള്‍ യുദ്ധത്തിലേക്ക് കടന്നതിന് പിന്നാലെ വിലയിൽ റെക്കോഡ് കുതിപ്പ് നടത്തിയിരുന്നുവെങ്കിലും, പിന്നീട് പതുക്കെ താഴുകയായിരുന്നു. മാർച്ച് ഒന്നിന് 1,26,920 രൂപയായിരുന്നു വില. 3,200 രൂപയുടെ വർദ്ധനവാണ് അന്ന് രേഖപ്പെടുത്തിയത്.

ഇതോടെ സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകളും അസ്തമിച്ചിരുന്നു. വരുംദിവസങ്ങളിലും ഇതേ കുതിപ്പ് തുടരുമെന്ന് പ്രവചിച്ചെങ്കിലും വമ്പൻ ട്വിസ്റ്റാണ് തൊട്ടടുത്ത ദിവസം സ്വർണം നടത്തിയത്. പ്രവചനങ്ങൾക്ക് വിപരീതമായി സ്വർണവില താഴുകയായിരുന്നു. മാർച്ച് 2ന് രണ്ട് തവണയാണ് സ്വർണവില മാറിയത്.

രാവിലെ 124520 രൂപയായിരുന്നെങ്കിൽ ഉച്ച കഴിഞ്ഞതോടെ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി, പവന് 125040 രൂപയായി ഉയർന്നു. എന്നാൽ മാർച്ച് മൂന്നിന് വില വീണ്ടും കുറഞ്ഞു. രാവിലെ 124680, ഉച്ചയ്ക്ക് 122920 എന്നിങ്ങനെ വില താഴ്ന്നു. ഇപ്പോഴിതാ, നാളുകൾക്ക് ശേഷം ഗ്രാമിന് 14,000 രൂപ നിരക്കിലെത്തിയിരിക്കുകയാണ്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ