AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Price Today: ഒന്നും നോക്കണ്ട, ജ്വല്ലറിയിലേക്ക് വിട്ടോ; പുതിയ നിരക്ക് അറിയാം

Kerala Gold Rate Today: ഗ്രാമിന് 150 രൂപ കുറഞ്ഞ് 8980 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായി അഞ്ച് ദിവസം ഉയർന്ന സ്വർണ വിലയാണ് ഇന്ന് ഇടിഞ്ഞത്.

Kerala Gold Price Today: ഒന്നും നോക്കണ്ട, ജ്വല്ലറിയിലേക്ക് വിട്ടോ; പുതിയ നിരക്ക് അറിയാം
Gold RateImage Credit source: PTI
Sarika KP
Sarika KP | Updated On: 07 Jun 2025 | 09:58 AM

സംസ്ഥാനത്തെ സ്വർണ വിലയിൽ വൻ ഇടിവ്. ഒറ്റ ദിവസം കൊണ്ട് 1200 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 71840 രൂപയായി. ​ഗ്രാമിന് 150 രൂപ കുറഞ്ഞ് 8980 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായി അഞ്ച് ദിവസം ഉയർന്ന സ്വർണ വിലയാണ് ഇന്ന് ഇടിഞ്ഞത്.

കഴിഞ്ഞ ദിവസം പവന് 320 രൂപ വർദ്ധിച്ച് സ്വർണവില 73000 കടന്നിരുന്നു. തുടർന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 73,040 രൂപയായിരുന്നു. ​ഗ്രാമിന് 40 രൂപ വർധിച്ച് 9130 രൂപയിലാണ് വ്യാപാരം നടന്നത്. സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയാണ് ഈ മാസം ആരംഭിച്ചത്. ജൂൺ ഒന്നിന് ഒരു പവൻ സ്വർണത്തിന് 71360 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം ഉണ്ടായത്. രാവിലെ 240 രൂപ കൂടി 71600 രൂപയിൽ എത്തിയ സ്വർണവില ഉച്ചയോടെ പിന്നെയും 880 രൂപ കൂടി 72480 രൂപയിൽ എത്തിയിരുന്നു.

Also Read:ഗസ്റ്റ് അധ്യാപകർക്ക് നേട്ടം; പുതിയ ശമ്പള വർധന, കൂടുന്നത് ഇത്രയും

പിന്നീട് ഉയർന്ന വില ഇന്നാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ സ്വർണ വില താഴ്ന്നിരുന്നു. ഔൺസിന് 3,350 ഡോളർ നിലവാരത്തിലേക്കാണ് വില താഴ്ന്നത്. ആഗോള വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ചാകും ഇന്ന് സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞത്. പെരുന്നാൾ ദിവസം വില കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ ആഭരണ പ്രേമികൾ. വരും ദിവസങ്ങളിലും സ്വർണ വില കുറയുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.

Follow Us