എന്റെ പൊന്നേ... എങ്ങോട്ടാണീ പോക്ക്... സർവ്വകാല ഉയരത്തിൽ സ്വർണവില | Gold Silver Rate Today in Kerala on October 4, 2024 check the latest Gold Silver price of all Major Cities Malayalam news - Malayalam Tv9
Gold Silver Rate Today in Kerala : ഇന്നലെയും കേരളത്തിലെ സ്വർണ്ണ വില ഉയർന്നിരുന്നു. പവന് 56,880 രൂപയും, ഗ്രാമിന് 7,110 രൂപയുമായിരുന്നു വില.
1 / 5
റെക്കോർഡ് കുതിപ്പിലാണ് കേരളത്തിലെ സ്വർണ്ണ വില. ഇന്ന് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ വലിയ ഉയരത്തിലേക്കാണ് വില എത്തിയിരിക്കുന്നത്. (image credits: gettyimages)
2 / 5
ഇന്ന് പവന് 56,960 രൂപയും, ഗ്രാമിന് 7,120 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില ഇന്ന് കൂടിയത്. (image credits: gettyimages)
3 / 5
ഇസ്രായേൽ-ഇറാൻ യുദ്ധ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വില ഉയർന്നു നിൽക്കുന്നതാണ് ഇതിനു കാരണം. ഇതാണ് കേരളത്തിലെ സ്വർണ്ണ വിലയിലും പ്രതിഫലിക്കുന്നത്. (image credits: gettyimages)
4 / 5
ഇന്നലെയും കേരളത്തിലെ സ്വർണ്ണ വില ഉയർന്നിരുന്നു. പവന് 56,880 രൂപയും, ഗ്രാമിന് 7,110 രൂപയുമായിരുന്നു വില. (image credits: getty images)
5 / 5
സംസ്ഥാനത്തെ വെള്ളി വിലയിൽ വെള്ളിയാഴ്ച്ച മാറ്റമില്ല. 1 ഗ്രാം വെള്ളിയ്ക്ക് 101 രൂപയാണ് ഇന്നത്തെ വില. (image credits: Getty images)