AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru LPG: ബെംഗളൂരുവിലെ ഭക്ഷണശാലകള്‍ അടച്ചുപൂട്ടുന്നു; പ്രതിസന്ധിക്ക് കാരണമിത്

Bengaluru Restaurants Face Closure Risk Amid LPG Supply Crisis: നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ നഗരത്തിലെ ചെറുകിട, ഇടത്തരം ഭക്ഷണശാലകളെല്ലാം താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

Bengaluru LPG: ബെംഗളൂരുവിലെ ഭക്ഷണശാലകള്‍ അടച്ചുപൂട്ടുന്നു; പ്രതിസന്ധിക്ക് കാരണമിത്
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 10 Mar 2026 | 06:31 AM

ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കാരണം ബെംഗളൂരുവില്‍ കടുത്ത വാണിജ്യ എല്‍പിജി ക്ഷാമം. ബെംഗളൂരുവില്‍ ഉടനീളമുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നിലവില്‍ പര്യാപ്തമായ എല്‍പിജി സിലിണ്ടറുകള്‍ ഇല്ലെന്നാണ് വിവരം. അപ്രതീക്ഷിതമായ തടസം നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷണശാലകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ നഗരത്തിലെ ചെറുകിട, ഇടത്തരം ഭക്ഷണശാലകളെല്ലാം താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

ബെംഗളൂരുവിലെ ഏകദേശം 10 ശതമാനം ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും മാത്രമേ എല്‍പിജി വിതരണം നടന്നിട്ടുള്ളൂ. ചൊവ്വാഴ്ച വൈകിട്ട് വരെ ഭക്ഷണം തയാറാക്കുന്നതിന് ആവശ്യമായ ഗ്യാസ് മാത്രമേ ഓരോരുത്തരുടെയും പക്കലുള്ളൂവെന്ന് അസോസിയഷന്റെ ഓണററി പ്രസിഡന്റ് പിസി റാവു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: LPG Booking: എൽപിജി സിലിണ്ടർ ബുക്കിംഗ് കാലയളവ് 25 ദിവസമായി ഉയർത്തി; ഉത്പാദനം വർദ്ധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദ്ദേശം

അതേസമയം, പൈപ്പ് ലൈന്‍ ഗ്യാസ് വിതരണത്തെ നിലവിലെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നാണ് വിവരം. അസോസിയേഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് നഗരത്തിലെ 10 മുതല്‍ 15 ശതമാനം വരെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഗെയില്‍ ലിമിറ്റഡില്‍ നിന്ന് ലഭിക്കുന്ന പൈപ്പ് ഗ്യാസാണ് ഉപയോഗിക്കുന്നത്. ഇതിന്റെ വിതരണം തടസമില്ലാതെ നടക്കുന്നുണ്ട്.

എന്നാല്‍ ബെംഗളൂരുവില്‍ ഏകദേശം 40,000 ചെറുകിട, ഇടത്തരം, വന്‍കിട ഹോട്ടലുകളും റസ്റ്റോറന്റുകളുമുണ്ട്. വാണിജ്യ സിലിണ്ടറിന്റെ അഭാവം ഈ സ്ഥാപനങ്ങളെ ബാധിക്കാനിടയുണ്ട്. വരും ദിവസങ്ങളില്‍ എല്‍പിജി വിതരണം നടത്തുമെന്ന ഉറപ്പാണ് കേന്ദ്രം ഹോട്ടലുടമകള്‍ക്ക് നല്‍കിയിരിക്കുന്നത്.

Follow Us