AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: 70 ലക്ഷം ആര് നേടും? നിർമൽ NR 400 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Nirmal Lottery : നിർമൽ NR- 400 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്.

Kerala Lottery Result: 70 ലക്ഷം ആര് നേടും? നിർമൽ NR 400 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
Kerala Nirmal Lottery (Image Courtesy - Creative Touch Imaging Ltd./NurPhoto via Getty Images)
Nandha Das
Nandha Das | Updated On: 04 Oct 2024 | 09:48 AM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ നിർമൽ NR- 400 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് ഇന്ന് വൈകീട്ട് 3 മണിക്കാണ് നറുക്കെടുപ്പ് സഘടിപ്പിക്കുന്നത്.എല്ലാ വെള്ളിയാഴ്ചകളിലുമാണ് നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് നിർമൽ ലോട്ടറിയുടെ വില. ഫലം അറിയാൻ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിക്കാം.

നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. നാലും അഞ്ചും ആറും ഏഴും സമ്മാനം ലഭിക്കുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപയാണ് കിട്ടുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 8000 രൂപയും ലഭിക്കും. നറുക്കെടുപ്പ് ഫലത്തിന്റെ പൂർണരൂപം വൈകീട്ട് 4 മണിയോടെ വെബ്‌സൈറ്റിൽ ലഭ്യമാകും.

സമ്മാനം 5000 രൂപയിൽ താഴെയാണ് ലഭിക്കുന്നതെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. സമ്മാനം 5000 രൂപയിൽ കൂടുതലാണ് ലഭിച്ചതെങ്കിൽ ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.

ALSO READ: സ്കൂട്ടർ വാങ്ങുന്നെങ്കിൽ ദീപാവലിക്ക് കാലത്ത് മതി, വൻ കിഴിവുമായി ഒല

സമ്മാനത്തുക ലഭിച്ചത് ഒരു ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

നിർമൽ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, കാരുണ്യ പ്ലസ്, അക്ഷയ, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

നിർമൽ എൻഅർ–400 ഭാഗ്യക്കുറി സമ്മാന ഘടന

  1. ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
  2. സമാശ്വാസ സമ്മാനം: 8,000 രൂപ
  3. രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
  4. മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
  5. നാലാം സമ്മാനം: 5,000 രൂപ
  6. അഞ്ചാം സമ്മാനം: 1,000 രൂപ
  7. ആറാം സമ്മാനം: 500 രൂപ
  8. ഏഴാം സമ്മാനം: 100 രൂപ

Follow Us